ട്രെയിന്‍ റദ്ദാക്കിയാല്‍ ഇനി എത്തുക എസ്എംഎസ്...!

Written By:

ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായി ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞ് നിങ്ങള്‍ നിരാശരായിട്ടുണ്ടോ? എങ്കില്‍ അതിന് പരിഹാരവുമായി റെയില്‍വേ എത്തിയിരിക്കുന്നു.

ട്രെയിന്‍ റദ്ദാക്കിയാല്‍ ഇനി എത്തുക എസ്എംഎസ്...!

ട്രെയിന്‍ റദ്ദാക്കപ്പെട്ടാല്‍ ആ വിവരം ഇനി റെയില്‍വേ മുന്‍കൂട്ടി അറയിക്കുന്നതാണ്. റിസര്‍വേഷന്‍ സമയത്ത് കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയാണ് നിങ്ങള്‍ക്ക് വിവരം ലഭിക്കുക.

ട്രെയിന്‍ റദ്ദാക്കിയാല്‍ ഇനി എത്തുക എസ്എംഎസ്...!

ഇതിലൂടെ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ മാര്‍ഗങ്ങള്‍ തേടാനാകുമെന്ന് റെയില്‍വേ കണക്കു കൂട്ടുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ട്രയിന്‍ പുറപ്പെടുന്ന സ്ഥലത്ത് നിന്ന് കയറുന്ന യാത്രാക്കാര്‍ക്കാണ് ഈ സൗകര്യം ആദ്യം ലഭിക്കുന്നത്.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ക്യാമറാ ഫോണുകള്‍ ഇതാ...!

ട്രെയിന്‍ റദ്ദാക്കിയാല്‍ ഇനി എത്തുക എസ്എംഎസ്...!

ഏത് സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഈ സംവിധാനത്തിനുളള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരിക്കുന്നത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നിക്കല്‍ വിങും ചേര്‍ന്നാണ്.

Read more about:
English summary
SMS-based alert service on cancellation trains.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot