പുതിയ തട്ടിപ്പുമായി എസ്എംഎസുകൾ, ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക; രക്ഷപെടാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് എന്നും ഭീഷണിയ ഉയർത്തിയിട്ടുള്ളവയാണ് വിവിധ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ. ഓരോ തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവരുമ്പോൾ വീണ്ടും പുതിയ തരത്തിലുള്ള ഭീഷണികളുമായി നിരവധി ഹാക്കർമാർ രംഗത്ത് വരും. ഡിജിറ്റൽ മീഡിയ ഉപയോഗിക്കുമ്പോൾ നിരവധി വെല്ലുവിളികളാണ് ഓരോ ദിവസവും നേരിടുന്നത്. ഇത്തരത്തിലുള്ള പുതിയ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ടെക്സ് മെസേജുകളിലെ പുതിയ അപകട സാധ്യതയെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് ജാഗ്രത നൽകിയിരിക്കുന്നത്. എസ്എംഎസുകൾ വഴി ഉപഭോക്താക്കളുടെ ലോക്കേഷൻ ട്രാക്ക് ചെയ്യാവുന്ന സംവിധാനം ഇപ്പോൾ ഹാക്കർമാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മെഷീൻ ലേണിംഗ് പ്രോഗ്രാമും എസ്എംഎസ് സിസ്റ്റത്തിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചാണ് ഹാക്കർമാർ ഉപഭോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത്. ഇതിലൂടെ ഹാക്കർമാർക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാൻ സാധിക്കുന്നതാണ്. എസ്എംഎസ് സുരക്ഷയിൽ ചില മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരെ കേസുകളിൽ അപകടം നിലനിൽക്കുന്നതായി ഗവേഷക സംഘത്തിലെ പ്രധാന വ്യക്തിയായ ബിറ്റ്‌സികാസ് പറഞ്ഞു.
വെറുതെ ഒരു മെസേജ് അയക്കുന്നതിലൂടെ ഇരയാകപ്പെടുന്ന വ്യക്തികളുടെ ലോക്കേഷൻ ഹാക്കർമാർക്ക് ലഭിക്കും. ഇതോടെ ഇവരെ ടാർഗറ്റ് ചെയ്യാൻ ഹാക്കർമാർക്ക് എളുപ്പമാകുമെന്ന് നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എസ്എംഎസിലെ ഓട്ടോമേറ്റഡ് ഡെലിവറി അറിയിപ്പ് ഫീച്ചറിലാണ് അപകടസാധ്യതയുള്ളത്. ഉപഭോക്താക്കൾക്ക് എസ്എംഎസ് ലഭിക്കുന്നത് വഴി അവരുടെ ഫോൺ അവരുടെ സ്ഥാനം സൂചിപ്പിക്കുന്ന ടൈംസ്റ്റാമ്പ് സഹിതം ഒരു ഡെലിവറി അപ്ഡേറ്റ് സ്വയമേ അയയ്ക്കും.

ഈ ടെസ്റ്റ്സ്റ്റാമ്പുകൾ ഉപയോഗിച്ചാണ് ഉപയോക്താവിന്റെ സ്ഥാനം കണ്ടെത്തുക. ആശയവിനിമയങ്ങൾ എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും നിരവധി ടെക്സ്റ്റ് മെസേജുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിലൂടെ വിവിധ വിവരങ്ങൾ മറ്റുള്ളവരുടെ ഫോണിൽ നിന്ന് ഹാക്കർമാർക്ക് ചോർത്താൻ സാധിക്കുന്നതാണ്. ഡാറ്റ ഫീഡ് ചെയ്യാനും പരിശോധിക്കാനും ഗവേഷകർ ഒരു മെഷീൻ ലേണിംഗ് മോഡൽ ഉപയോഗിച്ചിരുന്നു ഇതിൽ ഗവേഷകർ ടാർഗെറ്റ് ചെയ്ത വ്യക്തിയുടെ ലോക്കേഷനും മറ്റ് വിവിരങ്ങളും ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് ഓട്ടോമേറ്റഡ് ഡെലിവറി നോട്ടിഫിക്കേഷൻ ഫീച്ചറിന്റെ അപകടം ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരുടെ ഗവേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു. പ്രധാനമായും ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഈ കെണി വലിയ വെല്ലുവിളി ഉയർത്തുന്നത്. ഇതുവരെ ലോക്കേഷൻ ട്രാക്ക് എസ്എംഎസുകളിൽ നിന്ന് സജീവ ചൂഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. എന്നാൽ എല്ലാവരും ഭീഷണയുടെ നിഴലിൽ ആണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
നിരവധി ആൻഡ്രോയിഡ് ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഇത്തരം ഹാക്കർമാരാൽ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇതിൽ നിന്നുള്ള അപകടം ഒഴിവാക്കാനും നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാനും വിദഗ്ദർ ചില മാർഗങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സുരക്ഷിതമായ മാർഗങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ടെക്സ് എസ്എംഎസുകളിൽ നിന്ന് ജാഗ്രത പാലിക്കുക എന്നത് തന്നെയാണ് ആദ്യത്തെ മാർഗം. സന്ദേശങ്ങൾ അയക്കാൻ വാട്സ്ആപ്പ് പോലുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളെ ആശ്രയിക്കുക.
നിങ്ങളുടെ സ്മാർട്ട്ഫോണുകൾ എപ്പോഴും അപ്ഡേറ്റ് ആക്കി സൂക്ഷിക്കുക എന്നതാണ് ഇത്തരം ചതികളിൽ നിന്ന് രക്ഷപെടാനുള്ള മറ്റൊരു മാർഗം. കൂടുതൽ സുരക്ഷ ഫീച്ചറുകൾ ഓരോ അപ്ഡേറ്റുകളിലും ലഭിക്കുന്നതാണ്. ആയതിനാൽ തന്നെ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും പുതിയ അപ്ഡേറ്റുകളുടെ കീഴിൽ കൊണ്ടുവരേണ്ടതാണ്. സോഷ്യൽ മീഡിയകളിലും മറ്റ് പൊതു ഇടങ്ങളിലും നിങ്ങളുടെ മൊബൈൽ നമ്പർ പരസ്യപ്പെടുത്താതെ ഇരിക്കുക എന്നതും ഇത്തരം ചതികളിൽ നിന്ന് രക്ഷനേടാനുള്ള ഒരു മാർഗമാണ്.
നിങ്ങളുടെ ഫോണിലെ എസ്എംഎസിനായുള്ള റീഡ് രസീതുകൾ പ്രവർത്തനരഹിതമാക്കുന്നതും നല്ല തീരുമാനം ആയിരിക്കും. മാത്രമല്ല ഡിജിറ്റൽ യുഗത്തിൽ ജീവിക്കുമ്പോൾ സൈബർ സുരക്ഷയെക്കുറിച്ച് സ്വയം ബോധവാന്മാരാകാൻ ശ്രമിക്കേണ്ടതുണ്ട്. വിവിധ തരം സ്കാമുകളെക്കുറിച്ചും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും സ്വയം അറിവ് കണ്ടെത്താൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഒരു പരുധി വരെ നമ്മുക്ക് സൈബർ ചതിക്കുഴികളിൽ നിന്ന് രക്ഷനേടാൻ സാധിച്ചേക്കാം.


Click it and Unblock the Notifications








