നോക്കിയ ഫോണുകളിലെ ഹരമായിരുന്ന പാമ്പ് ഗെയിം തിരിച്ച് മെയ് 14-ന്‌ എത്തുന്നു...!

Written By:

മൊബൈല്‍ വിപണിയില്‍ നോക്കിയ അരങ്ങ് തകര്‍ക്കുന്ന കാലത്ത് പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിം കളിക്കാത്ത മൊബൈല്‍ ഗെയിം പ്രേമികള്‍ ഉണ്ടാവില്ല. കാന്‍ഡി ക്രഷ് സാഗയും ക്ലാഷ് ഓഫ് ടൈറ്റാന്‍സും ടെമ്പിള്‍ റണ്ണും ഒക്കെ വരുന്നതിന് മുമ്പ് നമ്മുടെ ഇടവേളകളെ രസകരമാക്കിയ ആ പാമ്പിനെ ഇപ്പോഴും ഗൃഹാതുരതയോടെ കാണുന്ന ആരാധകര്‍ കുറവല്ല.

നോക്കിയ ഫോണുകളിലെ ഹരമായിരുന്ന പാമ്പ് ഗെയിം 1മെയ് 14-ന് തിരിച്ച് എത്തും

നോക്കിയയുടെ സ്വന്തമല്ല ഈ ഗെയിം. 1970 മുതല്‍ ഹോം കമ്പ്യുട്ടറുകളിലുള്‍പ്പടെ പല പല പേരുകളില്‍ ആ പാമ്പ് വളഞ്ഞ് പുളഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

നോക്കിയ ഫോണുകളിലെ ഹരമായിരുന്ന പാമ്പ് ഗെയിം 1മെയ് 14-ന് തിരിച്ച് എത്തും

പക്ഷേ ഫിന്നിഷ് ഡെവലപറായ അര്‍മാന്റോയാണ് 1997-ല്‍ നോക്കിയ 6110-ല്‍ ഈ പാമ്പിന്റെ ഗെയിം ഉള്‍പ്പെടുത്തിയത്. പിന്നീട് ഇറങ്ങിയ ഭൂരിഭാഗം നോക്കിയ ഫോണുകളിലും ഈ പാമ്പ് ഉണ്ടായിരുന്നു.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള 10 തരത്തിലുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍...!

നോക്കിയ ഫോണുകളിലെ ഹരമായിരുന്ന പാമ്പ് ഗെയിം 1മെയ് 14-ന് തിരിച്ച് എത്തും

ഇപ്പോളിതാ വീണ്ടും ആ പാമ്പ് തിരികെ വരുന്നു. നോക്കിയ ഫോണില്‍ മാത്രമല്ല. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഗെയിം ലഭിക്കും. സ്‌നേക്ക് റിവൈന്‍ഡ് എന്ന് പേരിട്ട ഗെയിമില്‍ പേര് പോലെതന്നെ ക്രാഷിങിന് മുന്‍പ് ഗെയിം റിവൈന്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഗെയിം സംബന്ധിച്ച ഒരു വീഡിയോ താഴെ കൊടുക്കുന്നു.

Read more about:
English summary
Snake Rewind available on Android, iOS and Windows Phone starting May 14.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot