വിഷ്പിക്കര്‍ ഇനി സ്‌നാപ്ഡീലിന് സ്വന്തം....!

Written By:

ഓണ്‍ലൈന്‍ റീറ്റൈലറായ സ്‌നാപ്ഡീല്‍ തുടക്കകാരായ വിഷ്പിക്കറിനെ സ്വന്തമാക്കി. ഓണ്‍ലൈന്‍ ഗിഫ്റ്റിങ് കമ്പനിയാണ് വിഷ്പിക്കര്‍. പ്രത്യേക സന്ദര്‍ഭങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റാണ് ഇത്. ടെക്‌നോളജി പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍

എന്നാല്‍ എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി ഐ ഐ ടി-യില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ അപൂര്‍വ് ബന്‍സാലും പ്രതീക് റാഥോട്ടും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനമാണ് വിഷ്പിക്കര്‍.

വിഷ്പിക്കര്‍ ഇനി സ്‌നാപ്ഡീലിന് സ്വന്തം....!

സ്‌നാപ്ഡീല്‍ നടത്തുന്ന അഞ്ചാമത്തെ ഏറ്റെടുക്കലാണ് ഇത്. ഈയിടെ ഡൂസ്ടണ്‍ ഡോട്ട് കോമിനെയും സ്‌നാപ്ഡീല്‍ സ്വന്തമാക്കിയിരുന്നു.

Read more about:
English summary
Snapdeal acquires smart gifting technology platform Wishpicker.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot