കൂർക്കംവലിയും ചുമയും ട്രാക്ക് ചെയ്യാം; ആൻഡ്രോയിഡിൽ പുതിയ ഫീച്ചർ വരുന്നു

|

നിങ്ങളുടെ കൂർക്കംവലിയും ചുമയും ട്രാക്ക് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഗൂഗിൾ. അതേ, കേട്ടത് ശരി തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് ഒഎസ് ഡിവൈസുകളിൽ ഉപയോക്താക്കളുടെ കൂർക്കംവലിയും ചുമയും നിരീക്ഷിക്കാനുള്ള പുതിയ ഫീച്ചറിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഗൂഗിൾ അതിന്റെ പിക്സൽ സ്മാർട്ട്ഫോണുകളിൽ ചില പുതിയ ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു.

 

ഹാർട്ട് റേറ്റ്

ഉപയോക്താക്കളുടെ ഹാർട്ട് റേറ്റ്, റെസ്പിറേറ്ററി റേറ്റ് എന്നിവ അളക്കുന്നതിനുള്ള ഫീച്ചറുകൾ ആയിരുന്നു അവ. ഫോണിന്റെ ക്യാമറകളും ഗൂഗിൾ ഫിറ്റ് ആപ്പും ഉപയോഗിച്ചാണ് ഈ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആൻഡ്രോയിഡ് / പിക്സൽ ഫോണുകളിൽ പുതിയൊരു ഫീച്ചർ കൊണ്ട് വരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. യൂസേഴ്സിന്റെ ചുമ, കൂർക്കംവലി എന്നിവ ട്രാക്ക് ചെയ്യാനുള്ള സൌകര്യം ആയിരിയ്ക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾഅടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഗൂഗിൾ

ടെക് ന്യൂസ് പോർട്ടലായ 9ടു5 ഗൂഗിൾ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഗൂഗിൾ ഹെൽത്ത് സ്റ്റഡീസ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിന്റെ എപികെ ടിയർ ഡൌണിലാണ് പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ആൻഡ്രോയിഡ് / പിക്സൽ സ്മാർട്ട്ഫോണുകളിൽ ആണ് ഓൺ ഡിവൈസ് കഫ് ആൻഡ് സ്നോർ ഡിറ്റക്ഷൻ ഫീച്ചറുകൾ ഗൂഗിൾ പരീക്ഷിക്കുന്നത്.

ഫീച്ചറുകൾ
 

ഈ ഫീച്ചറുകൾ ഇപ്പോൾ ഗൂഗിൾ ജീവനക്കാർക്ക് മാത്രമാണ് ലഭ്യമാകുന്നത്. സ്ലീപ്പ് ഓഡിയോ കളക്ഷൻ പഠനത്തിന്റെ ഭാഗമായാണ് ഗൂഗിൾ ജീവനക്കാർക്ക് ഈ ഫീച്ചറുകൾ കിട്ടുന്നത്. ഗൂഗിളിൽ പൂർണ സമയം ജോലിയെടുക്കുന്ന ജീവനക്കാർക്ക് മാത്രമാണ് നിലവിൽ ഈ പഠനത്തിൽ പങ്കെടുക്കാൻ കഴിയുക. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരും ആയിരിയ്ക്കണം. ഈ പഠനത്തിന് മറ്റൊരു രസകരമായ വശം കൂടിയുണ്ട്. പഠനത്തിൽ പങ്കെടുക്കുന്ന ആളിനൊപ്പം, അതേ മുറിയിൽ മറ്റൊരു മുതിർന്ന വ്യക്തിയും ഉറങ്ങണം. ഈ വ്യക്തി ഗൂഗിളിന്റെ എതിരാളി കമ്പനികളിൽ ഒന്നും ജോലിയെടുക്കുന്നവർ അല്ലെന്നും ഉറപ്പ് വരുത്തണം.

ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രംജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

പിക്‌സൽ

ഉപയോക്താക്കൾക്ക് അവരുടെ സ്ലീപ്പിങ് പാറ്റേണിനെക്കുറിച്ച് അർഥവത്തായ ഉൾക്കാഴ്ച നൽകുകയെന്നതാണ് ലക്ഷ്യമെന്ന് ഗൂഗിൾ തങ്ങളുടെ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതിന് വേണ്ടി ആൻഡ്രോയിഡ് ഡിവൈസുകളിൽ കൂടുതൽ നൂതനമായ സെൻസിങ് ശേഷി കൊണ്ട് വരാൻ തങ്ങളുടെ ഹെൽത്ത് സെൻസിങ് ടീം പ്രവർത്തിക്കുന്നുവെന്നും ഗൂഗിൾ പറയുന്നു. സ്‌നോർ ഡിറ്റക്ഷനും സ്ലീപ്പ് ഡിറ്റക്ഷനും 'ബെഡ്‌സൈഡ് മോണിറ്ററിംഗ്' ഫീച്ചറുകളായി ആൻഡ്രോയിഡ്, പിക്‌സൽ ഫോണുകളിൽ ലഭ്യമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഡാറ്റ

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്തിയാകും ഈ ഫീച്ചറുകൾ പ്രവർത്തിക്കുകയെന്നും കരുതാവുന്നതാണ്. അതായത്, ഈ ഫീച്ചറുകളുടെ ഭാഗമായി ശേഖരിക്കുന്ന എല്ലാ ഡാറ്റയും ഗൂഗിൾ ക്ലൗഡിലേക്ക് ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുന്നില്ല. പകരം യൂസേഴ്സിന്റെ സ്മാർട്ട്‌ഫോണുകളിൽ റെക്കോർഡ് ചെയ്യപ്പെടുകയും പ്രോസസ് ചെയ്യുകയും ചെയ്യും. പുതിയ ഫീച്ചറുകളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍‍ർന്ന് വായിക്കുക.

മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻമാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

പിക്‌സൽ ഫോണുകൾ

ലഭ്യതയെ സംബന്ധിച്ചിടത്തോളം, ഗൂഗിൾ അതിന്റെ പിക്‌സൽ ഫോണുകൾക്കൊപ്പം ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം നൽകുന്ന എല്ലാ ഫോണുകളിലും ചുമ കണ്ടെത്തൽ, കൂർക്കം വലി കണ്ടെത്തൽ ഫീച്ചറുകൾ ലഭ്യമാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ വ്യാപകമായി ലഭ്യമാകുന്നതിന് മുമ്പ്, ഹൃദയമിടിപ്പ്, ശ്വസന നിരക്ക് കണ്ടെത്തൽ ഫീച്ചറുകൾ എന്നിവയിൽ ചെയ്‌തത് പോലെ, ഈ ഫീച്ചറുകൾ ആദ്യം പിക്‌സൽ ഫോണുകളിൽ ലഭ്യമാക്കാൻ ആണ് സാധ്യത.

നെസ്റ്റ്

വരാനിരിക്കുന്ന നെസ്റ്റ് ടാബ്‌ലെറ്റിൽ ഈ ഫീച്ചറുകൾ ലഭ്യമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം സ്പീക്കറിന് മുകളിൽ സ്മാർട്ട് ഡിസ്പ്ലെ ഡോക്ക് ( പോഗോ പിൻസ് ഉപയോഗിച്ച് ) ചെയ്തിരിക്കുന്ന സംവിധാനം ആണ് നെസ്റ്റ് ടാബ്ലെറ്റ്. ഈ ഫീച്ചറുകളെ കുറിച്ച് ഗൂഗിൾ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണ പുരോഗതി അനുസരിച്ച് കൂർക്കംവലിയും ചുമയും ട്രാക്ക് ചെയ്യുന്ന ഫീച്ചറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾഅധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Google has decided to track your snoring and coughing. Yes, that's right. According to reports, testing of a new feature to monitor users' snoring and coughing via Android OS devices is in progress. Last year Google introduced some new health monitoring features in its Pixel smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X