വിരുതന്മാര്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയ നിങ്ങളുടെ പണി തെറിപ്പിച്ചേക്കാം...!

സോഷ്യല്‍മീഡിയകളില്‍ വികാര പ്രകടനങ്ങള്‍ നടത്തുന്നവര്‍ കരുതിയിരിക്കണം. ഉള്ള ജോലി തെറിക്കാനും കിട്ടാനിരിക്കുന്ന ജോലി ഇല്ലാതാകാനും ഈ അഭിപ്രായ പ്രകടനങ്ങള്‍ കാരണമാകും. മാറിയ സാഹചര്യത്തില്‍ റിക്രൂട്ടിങ് കമ്പനികള്‍ തൊഴിലന്വേഷകരുടെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകളും പരിഗണനയ്‌ക്കെടുക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെ വിവേക ശൂന്യമായ അപ്‌ഡേറ്റ് മൂലം ജോലി തെറിച്ചവര്‍ അനവധിയായി കൊണ്ടിരിക്കുന്നു. ജപ്പാനിലെ സുനാമിയെക്കുറിച്ച് അനവസരത്തില്‍ തമാശയായി ഇട്ട പോസ്റ്റ് മൂലം ജോലിതെറിച്ച യുവാവും മയക്കു മരുന്നിനെക്കുറിച്ച് പോസ്റ്റ് ഇട്ട് പുലിവാലു പിടിച്ച കണക്ക് അധ്യാപികയും വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. പുതിയ ജോലി കിട്ടിയതിലെ സന്തോഷം പങ്കുവെയ്ക്കാന്‍ ജോലിയുടെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയ ഒരു വിരുതനെ പിറ്റേന്നു തന്നെ കമ്പനി പിരിച്ചു വിട്ടു. അതീവ രഹസ്യ സ്വഭാവമുള്ള കമ്പനി പ്രൊഫൈലുകള്‍ പുറത്താക്കി എന്നതായിരുന്നു കാരണം. ഈ സംഭവങ്ങള്‍ വ്യാപകമാകുന്നതായാണ് പഠനം പറയുന്നത്.

ജോലി കളയാന്‍ സോഷ്യല്‍ മീഡിയ മതി....!

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സജീവമല്ലാത്തതും മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നാണ് പറയുന്നത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ്സ്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിവിടങ്ങളില്‍ നല്‍കിയിരിക്കുന്ന പ്രൊഫൈലുകള്‍ റെസ്യുമുമായി യോജിച്ചു പോകുന്നതാണെന്ന് ഉറപ്പു വരുത്താനും ശ്രദ്ധിക്കണം. ഭാഷ, ഗ്രാമര്‍, സ്‌പെല്ലിങ് എന്നിവയും നിര്‍ണായകമാകുമെന്നും പഠനം പറയുന്നു.
സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ വ്യക്തികളുടെ പ്രതിബിംബങ്ങളായിത്തന്നെ ഇപ്പോള്‍ തൊഴില്‍ ദാതാക്കള്‍ കാണുന്നതുകൊണ്ടാണ് ഇത് നിര്‍ണ്ണായകമാവുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot