മാരക രോഗങ്ങള്‍ പടരുന്നത് തടയുക ഇനി സോഷ്യല്‍ മീഡിയ...!

Written By:

മാരകരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ വരും നാളുകളില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക സോഷ്യല്‍ മീഡിയയാണെന്ന് പഠനം. എച്ച് ഐ വി പോലുള്ളവ വ്യാപിക്കുന്നത് തടയാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കാണെന്നാണ് പഠനം പറയുന്നത്.

മാരക രോഗങ്ങള്‍ പടരുന്നത് തടയുക ഇനി സോഷ്യല്‍ മീഡിയ...!

മുന്നറിയിപ്പ് നല്‍കാനും വിവരങ്ങളെത്തിക്കാനും ഭാവിയില്‍ ഇത്തരം മാധ്യമങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുക എന്നതാണ് ഇവയുടെ പ്രസക്തി വര്‍ദ്ധിക്കാന്‍ കാരണം. എച്ച് ഐ വി പോലുള്ള മാരക രോഗങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകളും പോസ്റ്റുകളും ഇടുന്നവര്‍ തന്നെ ഇതിനുവേണ്ട പരിശോധനസൗകര്യങ്ങള്‍ അന്വേഷിക്കുന്നതിലും വ്യാപൃതരാകുന്നുണ്ടെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സീന്‍ യങ് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ വിവരങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ നേട്ടമായി ഗവേഷകര്‍ കരുതുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot