സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഈദ് ആഘോഷം പൊടിപൊടിക്കുന്നു

Posted By:

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ചെറിയപെരുന്നാള്‍ വന്നെത്തി. ഇന്നലെയും ഇന്നുമായാണ് ലോകം മുഴുവന്‍ ഈദ് ആഘോഷിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നും സമൂഹ പ്രാര്‍ഥനയില്‍ പങ്കെടുത്തും ആശംശകള്‍ നേര്‍ന്നും എല്ലാവരും സന്തോഷം പങ്കുവയ്ക്കുകയാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഈദ് ആഘോഷം പൊടിപൊടിക്കുന്നു

എന്നാല്‍ ജാതിമതഭേതമില്ലാതെ ഈദ് ആഘോഷിക്കുന്ന മറ്റൊരിടം കൂടിയുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഈദ് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ് ബുക്് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിറയുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും മുതല്‍ സാധാരണക്കാര്‍ വരെ ആശംസകള്‍ കൈമാറുന്ന തിരക്കിലാണ്.

അതോടൊപ്പം ജോലിത്തിരക്ക് കാരണമോ അവധി ലഭിക്കാത്തതിനെ തുടര്‍ന്നോ വീട്ടുകാര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയതെ വന്നവര്‍ക്കും വലിയൊരാശ്വസമാണ് ഇത്തരം സൈറ്റുകള്‍. നാട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചും ആഘോഷ പരിപാടികളുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്തുമാണ് പലരും കുടുംബത്തോടൊപ്പം ചേരാന്‍ സാധിക്കാത്തതിന്റെ കുറവ് നികത്തുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഈദ് ആഘോഷം പൊടിപൊടിക്കുന്നു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ ബസാറത് ഹസന്‍ പറയുന്നത് ഇത്തവണ ഈദിന് നാട്ടിലെത്താന്‍ സാധിച്ചില്ലെങ്കിലും ഫേസ് ബുക്ക് ഉള്ളതുകൊണ്ട് വീട്ടിലില്ലാത്തതിന്റെ കുറവ് അറിയുന്നില്ലെന്നാണ്. ബന്ധുക്കളും സുഹൃത്തുക്കളും സദാസമയവും അപ്‌ഡേറ്റുകളുമായി എത്തുന്നുണ്ട്. വിദേശത്തുള്ളവര്‍ക്കും ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുമാണ് ഈ സൈറ്റുകള്‍ ഏറെ ആശ്വാസമാകുന്നത്.

വിശുദ്ധ സ്ഥലങ്ങളുടെയും തീര്‍ഥാടന കേന്ദ്രങ്ങളുടെയും പള്ളികളുടെയുമൊക്കെ ചിത്രങ്ങള്‍ ചേര്‍ത്താണ് ഇപ്പോള്‍ എല്ലാവരും ആശംസാ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളുമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot