കുട്ടികള്‍ക്കു മാത്രമായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍

Posted By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രായപൂര്‍ത്തിയാവാത്തവരുടെ പങ്കാളിത്തം സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. പല രാജ്യങ്ങളും 13 വയസില്‍ താഴെയുള്ളവര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ വഴിതെറ്റാതിരിക്കുന്നതിനും അവരുടെ സുരക്ഷയ്ക്കുമായാണ് ഈ നിയന്ത്രണങ്ങള്‍. എന്നാല്‍ കുട്ടികള്‍ക്കു മാത്രമായി ഏതാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും നിലവിലുണ്ട്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രം അംഗങ്ങളാവാന്‍ സാധിക്കുകയും പോസ്റ്റുകളും കമന്റുകളും കൃത്യമായി നിരീക്ഷിച്ച് മാത്രം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം സൈറ്റുകള്‍ കുട്ടികള്‍ക്ക് ഏറെ ഗുണകരവുമാണ്. വിവിധ പ്രായപരിധികളിലുള്ളവര്‍ക്കു മാത്രമായി രൂപകല്‍പന ചെയ്ത സൈറ്റുകളുമുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ചിലത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Kazaana

6 വയസുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കായി ഉള്ളതാണ് കസാന ഡോട്ട് കോം. ഈ സൈറ്റില്‍ കുട്ടികളുടെ ഇടപെടലുകള്‍ രക്ഷിതാക്കള്‍ക്ക് കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് നടത്താനാവില്ല. വെബ്‌സൈറ്റിന്റെ സോഷ്യല്‍ ഫീച്ചറുകള്‍ ലഭ്യമാവണമെങ്കില്‍ ആദ്യം രക്ഷിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുകയും ചെറിയ ഒരു സംഖ്യ ഫീസ് ആയി അടയ്ക്കുകയും വേണം. അല്ലാത്തപക്ഷം അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും സുഹൃത്തുക്കളെ ചേര്‍ക്കുന്നതിനോ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ല.

ScuttlePad

6-11 പ്രായത്തിലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സ്‌കട്ട്ല്‍ പാഡിന്റെ പ്രധാന ലക്ഷ്യം. ഗെയ്മുകളോ പസില്‍സോ പരസ്യമോ ഒന്നും തന്നെ ഈ സൈറ്റില്‍ ഇല്ല.

Everloop

8 വയസുമുതല്‍ 13 വയസുവരെ ഉള്ളവര്‍ക്കുവേണ്ടിയുള്ളതാണ് എവര്‍ലൂപ്. എട്ടു വയസില്‍ താഴെയുള്ളവര്‍ക്കും 15 വയസുവരെുള്ളവര്‍ക്കും ഇതില്‍ വേണമെങ്കില്‍ അംഗങ്ങളാകാം. കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ അംഗീകരിച്ചാല്‍ മാത്രമെ സുഹൃത്തുക്കളെ ചേര്‍ക്കുക, ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്യുക, ഗ്രൂപ്പുകളില്‍ അംഗമാവുക തുടങ്ങിയവ സാധ്യമാകൂ.

Yoursphere

കടുത്ത നിബന്ധനകളാണ് ഈ സൈറ്റ് മുന്നോട്ടുവയ്ക്കുന്നത്. രക്ഷിതാക്കള്‍ തങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമെ യുവര്‍സ്ഫിയറില്‍ കുട്ടികള്‍ക്ക് അംഗമാവാന്‍ സാധിക്കു. 18 വയസില്‍ താഴെയുള്ളവര്‍ക്കു വേണ്ടിയുള്ള ഈ സൈറ്റില്‍ ഗെയിമുകള്‍ ഉള്‍പ്പെടെ വിനോദത്തിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ ഉണ്ട്. എങ്കിലും കൃത്യമായ നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമെ കമന്റുകളും പോസ്റ്റുകളും പ്രസിദ്ധീകരിക്കുകയുള്ളു.

Sweety High

പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് സ്വീറ്റി ഹൈ. കടുത്ത നിയന്ത്രണങ്ങും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള വൈബ്‌സൈറ്റാണിത്. അംഗങ്ങളായ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ അവരുടെ സുഹൃത്തുക്കള്‍ക്കു മാത്രമെ കാണാന്‍ കഴിയു. മാത്രമല്ല, കുട്ടികളുടെ അക്കൗണ്ടില്‍ രക്ഷിതാക്കള്‍ക്ക് പൂര്‍ണ നിയന്ത്രണവുമുണ്ടായിരിക്കും. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദികൂടിയാണ് സ്വീറ്റി ഹൈ.

Kidzworld

ടീനേജേഴ്‌സിനും കുട്ടികള്‍ക്കും അപരിചിതരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യം കിഡ്‌സ് വേള്‍ഡിലുണ്ടെങ്കിലും അംഗങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും സൂക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പോസ്റ്റുകളും കമന്റുകളും ചാറ്റ് റൂമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാത്രമായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ അശ്‌ളീല ചുവയുള്ള കണ്ടന്റുകള്‍ തടയുന്നതിന് സോഫ്റ്റ്‌വെയറുകളും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കുട്ടികള്‍ക്കു മാത്രമായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot