Just In
- 13 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 16 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 24 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Movies
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
കൊലയാളി വെബ്സൈറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ?...
അസ്ക് ഡോട് എഫ്.എം. (Ask.fm) എന്ന വെബ്സൈറ്റിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ കേള്‍ക്കണം. യൂറോപ്പില്‍ ഏറെ പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റാണ് ഇത്. എന്നാല്‍ അതുകൊണ്ടല്ല അസ്ക് ഡോട് എഫ്.എം. വാര്‍ത്തകളില്‍ നിറയുന്നത്.
ഇതിനോടകം ഒമ്പതുപേരെ മരണത്തിലേക്കു തള്ളിവിട്ടു എന്നതാണ് സൈറ്റിന്റെ കുപ്രശസ്തി. അതും കൗമാരക്കാരായ ഒമ്പതുപേരെ. ഇതെങ്ങനെ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. പറയാം. അതിനുമുമ്പ് സൈറ്റിനെ കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്.
യൂറോപ്പിലാകമാനമായി ആറരക്കോടിയിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ സൈറ്റാണ് ഇത്. എന്നാല്‍ ഇതില്‍ പകുതിയും പ്രായപൂര്‍ത്തിയാവാത്തവരാണ്. ചോദ്യം ചോദിക്കുന്നതിനും മറുപടി നല്‍കുന്നതിനും ഉദ്ദേശിച്ചാണ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇതിന് പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആര്‍ക്കും എന്തും ചോദിക്കാം. എന്തു മറുപടിയും എഴുതിവയ്ക്കാം. അജ്ഞാതനായിട്ടും നിങ്ങള്‍ക്ക് സൈറ്റ് ഉപയോഗിക്കാം. അതായത് വ്യാജ പ്രൊഫൈലോ അല്ലെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ പലതും പറയാതെയോ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും ഈ സൈറ്റില്‍ ചേരിതിരഞ്ഞ് രൂക്ഷമായ ഭാഷയില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
വെബ്സൈറ്റിലെ അപകടം.
മുകളില്‍ പറഞ്ഞ 'സവിശേഷതകള്‍' കാരണം പലരും മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും സൈറ്റില്‍ ഇടാന്‍ തുടങ്ങി. ചിലര്‍ സ്വന്തം പേരിലും ചിലര്‍ വ്യാജന്മാരായും. കൗമാരക്കാരായ പലര്‍ക്കും ഇത് കടുത്ത മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. പരിധിയില്‍ കവിഞ്ഞ് തങ്ങളെ വാക്കുകള്‍ കൊണ്ട് നോവിക്കുന്നത് പലര്‍ക്കും സഹിക്കാനായില്ല. അവര്‍കണ്ട പോംവഴി ആത്മഹത്യയാണ്.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
അങ്ങനെ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേര് അസ്ക് ഡോട്കോമിലെ അധിക്ഷേപം കാരണം ഇതുവരെ ജീവനൊടുക്കി. കാര്യങ്ങള്‍ കൈവിട്ടുപോയതോടെ സൈറ്റ് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്െപ്പെടുത്താന് ഒരുങ്ങുകയാണ് അധികൃതര്‍.
ഇതുവരെയായി വെബ്സൈറ്റ് കാരണം മരണത്തെ പുര്കിയ ഏതാനും ബാലികാ ബാലന്മാരെയും അവരെ മരണത്തിലേക്കു നയിച്ച സാഹചര്യവും അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

റബേക്ക ആന്‍ സെഡ്വിക്
അസ്ക് ഡോട് കോമിലെ പരിഹാസം സഹിക്കാനാവാതെയാണ് ഈ 12 വയസുകാരി ജീവനൊടുക്കിയത്. മരിക്കുന്നതിനു മുമ്പ് സൈറ്റില്‍ തന്റെ പേര് മരിച്ച പെണ്‍കുട്ടി (That Dead Girl) എന്നാക്കിയിരുന്നു റബേക്ക. എന്നാല്‍ മരണവിവരം പുറത്തറിഞ്ഞ ശേഷമാണ് എല്ലാവരും ഇത് ശ്രദ്ധിച്ചത്. ഒരു സിമന്റ് ഗോഡൗണനു മുകളില്‍ നിന്ന് ചാടുകയായിരുന്നു ഈ കുട്ടി.

ഹന്ന സ്മിത്
14 വയസുകാരിയായ ഹന്ന സ്മിത്തും ഈ സൈറ്റിലെ പരിഹാസം സഹിക്കാനാവാതെയാണ് ജീവനൊടുക്കിയത്. പലരും മരിക്കാന്‍ ഈ കുട്ടിയോട് അസ്ക് ഡോട് കോമിലൂടെ പറഞ്ഞിരുന്നു. ഹന്നയുടെ മരണശേഷം പിതാവ് സ്മിത്, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഈ പെറ്റീഷന് ഫയല്‍ ചെയ്തിരുന്നു.

ലോറ ക്വിന്‍
അസ്ക് ഡോട് എഫ്.എമ്മില്‍ പോസ്റ്റ്ചെയ്ത ഒരു ഫോട്ടോയ്ക്കു ലഭിച്ച കമന്റുകളാണ് ഈ കൗമാരക്കാരിയെ വേദനിപ്പിച്ചത്. മുഖം തുണികൊണ്ട് മറയ്ക്കണമെന്നും വൃത്തികെട്ട മുഖം കാണാന്‍ താല്പര്യമില്ല എന്നുമൊക്കെയാണ് ആളുകള്‍ ഇതില്‍ കുറിച്ചിരുന്നത്.

ഡാനിയല്‍ പെറി
വെബ്സൈറ്റിലെ പരിഹാസത്തിനു പാത്രമായ മറ്റൊരു പതിനേഴുകാരനാണ് ഡാനിയല്‍ പെറി. ഈ യുവാവും ജീവനൊടുക്കി.

ജെസീക്ക ലെനെ
ആത്മഹത്യയെ കുറിച്ച് അഭിപ്രായമെന്തെന്ന് ചോദിച്ചു കൊണ്ടുള്ള ഒരു പോസ്റ്റിന് നല്കിയ മറുപടിയാണ് ഈ കുട്ടിയുടെ ജീവിതവും അവസാനിപ്പിക്കാന്‍ കാരണമായത്. എല്ലാ പ്രശ്നങ്ങളും ശരിയാവുമെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നുമാണ് ഈ കുട്ടി കുറിച്ചത്. എന്നാല്‍ മറ്റുപലരും അവളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അഭിസാരിക എന്നു പോലും വിളിച്ച് കളിയാക്കുകയും ചെയ്തു.

സിയാര പുസ്ലെ
അസ്ക് ഡോട് എഫ്.എമ്മിലൂടെ സ്വന്തം സഹപാഠികളുടെ പരിഹാസത്തിനു പാത്രമായതാണ് ഈ പതിമൂന്നുകാരിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. കാണാന്‍ ഭംഗിയില്ലാത്തവളാണെന്നും തടിച്ചിയാണെന്നുമൊക്കെയാണ് കൂട്ടുകര്‍ പറഞ്ഞത്.

എറിന്
അസ്ക് ഡോട് എഫ്.എമ്മിലെ അധിക്ഷേപമാണ് മരണകാരണമെന്ന് എഴുതിവച്ചാണ് ഐയര്‍ലാന്‍ഡ് സ്വദേശിയായ ഈ പതിമൂന്നുകാരന് സ്വയം മരണത്തെ വരിച്ചത്.

ഷാനനന്
എറിന്റെ സഹോദരിയാണ് ഷാനനന്. അനുജത്തിയുടെ മരണത്തില്‍ മനം നൊന്താണ് ഈ പെണ്‍കുട്ടി ജീവനൊടുക്കിയത്.

ജോഷ്വ അണ്സ്വര്ത്
സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു 15 വയസുള്ള ഈ കുട്ടി.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470