പുഷ്പം പോലെ തോന്നിക്കുന്ന റോബോട്ട് ഗ്രിപ്പർ, 100 മടങ്ങ് ഭാരം വരെ താങ്ങുവാൻ സാധിക്കുന്ന അത്ഭുതം

|

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറി പ്രൊഫസറായ ഡാനിയെല റുസിന്റെ മനസില്‍ തെളിഞ്ഞ ആശയം തികച്ചും അത്ഭുതം ഉളവാക്കുന്നതും പ്രോത്സാഹനം നൽകേണ്ടതുമായ ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ കഴിവിന്റെ ഒരു അധ്യായമാണ് ഇത് വഴി ശാസ്ത്രലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്.

പുഷ്പം പോലെ തോന്നിക്കുന്ന റോബോട്ട് ഗ്രിപ്പർ, 100 മടങ്ങ് ഭാരം വരെ

 

വാട്‌സാപ്പ് സ്‌കാമിന് എതിരെ മുന്നറിയിപ്പുമായി എസ്.ബി.ഐ

റോബോട്ട് ഗ്രിപ്പർ

റോബോട്ട് ഗ്രിപ്പർ

ഒരു 'റോബോട്ട് ഗ്രിപ്പര്‍' എന്ന ഒരു സാങ്കേതിക ഉൽപന്നമാണ് ഇദ്ദേഹം ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. സാധനങ്ങള്‍ എടുക്കുന്നതിനും ആവശ്യമുള്ളിടത്ത് സ്ഥാപിക്കുന്നതിനുമായി രൂപപ്പെടുത്തിയ റോബോട്ടിക് കൈ എന്ന സംവിധാനമാണ് ഇത്. ഒറ്റനോട്ടത്തില്‍ ഇതൊരു പ്ലാസ്റ്റിക് പൂവ് ആണെന്ന തോന്നലായിരിക്കും ഉണ്ടാകുക.

റബ്ബറില്‍ നിര്‍മിതമായ ഗ്രിപ്പര്‍

റബ്ബറില്‍ നിര്‍മിതമായ ഗ്രിപ്പര്‍

ഇതിന്റെ പ്രവർത്തന മികവ് ശരിക്കും അദ്ഭുതമുണർത്തുന്നതാണ്. റബ്ബറില്‍ നിര്‍മിതമായ ഈ ഗ്രിപ്പറിനകം ഒരു നക്ഷത്ര മത്സ്യത്തിന് സമാനമായാണ് വികസിപ്പിച്ചതും രൂപപെടുത്തിയിരിക്കുന്നതും. ഇതിന്റെ അകത്ത് കൂടി വാതകം കടത്തിവിട്ടും പുറത്തേക്ക് എടുത്തുമാണ് ഗ്രിപ്പര്‍ വസ്തുക്കളെ ഇറുക്കിപ്പിടിക്കുന്നത്. കാഴ്ചയില്‍ പൂവ് വിടരുകയും വാടുകയും ചെയ്യുന്നപോലെ തോന്നും.

ഭാരമുള്ള വസ്തുക്കള്‍ തൂക്കിയെടുക്കുവാൻ

ഭാരമുള്ള വസ്തുക്കള്‍ തൂക്കിയെടുക്കുവാൻ

വസ്തുക്കളില്‍ ആഘാത മേല്‍ക്കാതെ അവ ഉയര്‍ത്തി മറ്റൊരിടത്ത് മാറ്റിവെക്കാന്‍ ഈ റോബോട്ടിക്ക് ഗ്രിപ്പിന് സാധിക്കും. സ്വന്തം ഭാരത്തേക്കാള്‍ നൂറിരട്ടി ഭാരമുള്ള വസ്തുക്കള്‍ ഇതിന് തൂക്കിയെടുക്കുവാൻ കഴിയുമെന്നാണ് റൂസ് അവകാശപ്പെടുന്നത്.

 സോഫ്റ്റ് റോബോട്ട് ഗ്രിപ്പറുകൾ
 

സോഫ്റ്റ് റോബോട്ട് ഗ്രിപ്പറുകൾ

സാധാരണ റോബോട്ടിക് കൈകള്‍ കട്ടിയുള്ള പ്ലാസ്റ്റിക്കുകള്‍ കൊണ്ടോ ലോഹങ്ങള്‍ കൊണ്ടോ ആണ് നിര്‍മിക്കുന്നത്. വ്യത്യസ്ത ആകൃതിയുള്ള വസ്തുക്കള്‍ മാറിമാറി വരുമ്പോള്‍ അവ പിടിക്കാനും എടുക്കാനും അത്തരം യന്ത്രക്കൈകള്‍ക്ക് കഴിഞ്ഞെന്നുവരില്ല. ഇനി അതിനായി ശ്രമിച്ചാൽ തന്നെ അവ നശിച്ചുപോകാൻ സാധ്യതയുണ്ട്.

 റൈറ്റ് ഹാൻഡ് റോബോട്ടിക്സ്

റൈറ്റ് ഹാൻഡ് റോബോട്ടിക്സ്

സോഫ്റ്റ് റോബോട്ട് ഗ്രിപ്പറുകൾ ഈ പ്രശ്നത്തിന് ഏറ്റവും അനുയോജ്യമായ പരിഹാരം പോലെയാണ് ഈ പുതിയ റോബോട്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സാങ്കേതികതയിൽ അനവധി പുതുമകൾ ഉണ്ടായിട്ടുണ്ട്. സി.എസ്.സി പോലുള്ള പരീക്ഷണശാലകൾ റൈറ്റ് ഹാൻഡ് റോബോട്ടിക്സ് പോലെയുള്ള വാണിജ്യ കമ്പനികൾ എല്ലാം ഒക്കെയുണ്ടായിരുന്നു, നീരാളികളുടെ കൈകളെ പോലെയാണ് ഈ റോബോട്ട് കൈകൾ വികസിപ്പിച്ചിരിക്കുന്നത്‌.

പുതിയ റോബോട്ട്

പുതിയ റോബോട്ട്

എന്നാല്‍ സോഫ്റ്റ് റോബോട്ട് ഗ്രിപ്പുകള്‍ ഉപയോഗിച്ച് ഏത് ആകൃതിയിലുള്ള വസ്തുക്കളും യാതൊരു പ്രശ്നവും കൂടാതെ എടുക്കാന്‍ സാധിക്കും. ഇതിന് മുൻപായി സോഫ്റ്റ് റോബോട്ട് ഗ്രിപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഡാനിയേല റൂസ് വികസിപ്പിച്ചെടുത്ത ഈ പുതിയ റോബോട്ട്.

ഡാനിയേല റൂസ്

ഡാനിയേല റൂസ്

ഇത്തരം റോബോട്ടുകൾ വിചിത്രവും ഉപയോഗപ്രദവുമായി കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നതിൽ സംശയമില്ല. പിന്നെ, റുസിയും അവരുടെ സഹപ്രവർത്തകരും ഈ രംഗത്തേക്ക് വന്നാൽ, ഒരു റോബോട്ടിന് എത്ര മാറ്റങ്ങൾ വരുത്തുമെന്നത്‌ കാണിക്കുന്ന ഒരു അവസ്ഥയായിരിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Rus says her new gripper is a better solution than any previous design though. Its tulip shape means it can approach objects from a variety of angles, as opposed to a hand gripper, which usually has to come at an object from the side. And because of its origami skeleton, which Rus and her team developed in 2017, it has strength as well as flexibility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X