എല്ലാ ഭാഷയും ആറ് കീകളിലൊതുക്കി നളിന്‍...!

Written By:

കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍കൊണ്ട് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയറുമായി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടിയുള്ള ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് കാസര്‍ക്കോട് സ്വദേശിയായ നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്ശാരദ ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്.

എ, ഉ, ട, ഖ, ഗ, ഘ എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ നളിന്‍ വികസിപ്പിച്ചത്. ആറു കുത്തുകള്‍ ഉപയോഗിച്ചുള്ള ബ്രെയില്‍ ലിപി നിര്‍മ്മിതിയുടെ അടിസ്ഥാന തത്വമാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിള്‍ 10,500 ഡോളര്‍ അതായത് ഏകദേശം 6.76ലക്ഷം രൂപ സഹായധനമായി നല്‍കി.

എല്ലാ ഭാഷയും ആറ് കീകളിലൊതുക്കി നളിന്‍...!

സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകരാന്‍ പൂര്‍ണ അന്ധനായ അച്ഛന്റെ മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു.

ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot