ഈ കമ്പനികളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ലക്ഷാധിപതികള്‍!!!

By Bijesh
|

പൊതുവെ മാന്യമായ ശമ്പളം കൈപ്പറ്റുന്നവരാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍. പ്രത്യേകിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ജോലിചെയ്യുന്നവര്‍. വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യേണ്ടി വരുമ്പോള്‍ അതിനനുസരിച്ചുള്ള വ്യത്യാസവും ശമ്പളത്തില്‍ ഉണ്ടാകും.

 

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന കമ്പനികളുടെ ഒരു പട്ടിക അടുത്തിടെ ജോബ് റിവ്യൂ സൈറ്റായ ഗ്ലാസ്‌ഡോര്‍ തയാറാക്കുകയുണ്ടായി. വിവിധ കമ്പനികളുടെ അമേരിക്കയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്.

സ്വാഭാവികമായും ഇത്തരമൊരു സര്‍വെയെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം നമ്മള്‍ ചിന്തിക്കുക ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെയായിരിക്കും ഏറ്റവും മുന്‍പന്തിയിലെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുത്തിരിക്കുന്നു. കാണുക.

ജുനിപെര്‍ നെറ്റ്‌വര്‍ക്‌സ്

ജുനിപെര്‍ നെറ്റ്‌വര്‍ക്‌സ്

ഏകദേശം ഒരുകോടി രൂപയോളമാണ് ജൂനിപെര്‍ നെറ്റ്‌വര്‍ക്‌സിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ വാര്‍ഷിക വരുമാനം.

 

ലിങ്ക്ഡ് ഇന്‍

ലിങ്ക്ഡ് ഇന്‍

ലിങ്ക്ഡ് ഇന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ശരാശരി വാര്‍ഷിക ശമ്പളം 84 ലക്ഷം രൂപയോളമാണ്.

 

യാഹു

യാഹു

മൂന്നാം സ്ഥാനത്ത് യാഹുവാണ്. 80 ലക്ഷം രൂപയിലധികമാണ് വാര്‍ഷിക സമ്പളം.

 

ഗൂഗിള്‍
 

ഗൂഗിള്‍

78 ലക്ഷം രൂപയോളമാണ് ഗൂഗിള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്നത്.

 

ട്വിറ്റര്‍

ട്വിറ്റര്‍

ട്വിറ്ററില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ശരാശരി വാര്‍ഷിക ശമ്പളം 77 ലക്ഷം രൂപയോളം വരും.

 

ആപ്പിള്‍

ആപ്പിള്‍

ആപ്പിളും ഏകദേശം 77 ലക്ഷം രൂപയോളമാണ് നല്‍കുന്നത്.

 

ഒറാക്കിള്‍

ഒറാക്കിള്‍

മുന്‍നിര സ്ഥാപനമായ ഒറാക്കിള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 7525473 രൂപയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം.

 

വാള്‍മാര്‍ട്

വാള്‍മാര്‍ട്

വാള്‍മാര്‍ടും ഏകദേശം 75 ലക്ഷം രൂപയാണ് ശരാശരി വാര്‍ഷിക ശമ്പളമായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്നത്.

 

ഫേസ് ബുക്ക്

ഫേസ് ബുക്ക്

ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്ക് ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 7439873 രൂപയാണ് ശരാശരി ശമ്പളം.

 

ഇന്റഗ്രല്‍ സിസ്റ്റംസ്

ഇന്റഗ്രല്‍ സിസ്റ്റംസ്

പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ഇന്റഗ്രല്‍ സിസ്റ്റംസ് 7252510 രൂപയാണ് ഫോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്നത്.

 

അരിസ്റ്റ

അരിസ്റ്റ

അരിസ്റ്റ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കു നല്‍കുന്ന ശരാശരി ശമ്പളം 7138120 രൂപ.

 

NVIDIA

NVIDIA

NVIDIA പ്രതിവര്‍ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കു നല്‍കുന്ന ശരാശരി ശമ്പളം 7112413 രൂപ.

 

ഇബെ

ഇബെ

പ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്കു നല്‍കുന്ന ശരാശരി ശമ്പളം 7055280 രൂപയാണ്.

 

ആമസോണ്‍

ആമസോണ്‍

ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശെസറ്റായ ആമസോണ്‍ 70 ലക്ഷത്തോളം രൂപയാണ് നല്‍കുന്നത്.

 

ഹ്യുലെറ്റ് പക്കാര്‍ഡ്

ഹ്യുലെറ്റ് പക്കാര്‍ഡ്

ഹ്യൂലറ്റ് പക്കാര്‍ഡ് അമേരിക്കയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്ന ശരാശരി വാര്‍ഷിക ശമ്പളം 6796119 രൂപയാണ്.

 

ബ്രൊകേഡ് കമ്മ്യൂണിക്കേഷന്‍സ്

ബ്രൊകേഡ് കമ്മ്യൂണിക്കേഷന്‍സ്

ബ്രൊക്കേഡ് കമ്മ്യൂണിക്കേഷന്‍സ് 6769243 രൂപയാണ് നല്‍കുന്നത്.

 

സിസ്‌കോ സിസ്റ്റംസ്

സിസ്‌കോ സിസ്റ്റംസ്

സിസ്‌കൊ സിസ്റ്റംസ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ശരാശരി ശമ്പളം 6733696 രൂപയാണ്.

 

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് പട്ടികയില്‍ 18 -ാം സ്ഥാനത്താണ്. ഈ സോഫ്റ്റ്‌വെയര്‍ ഭീമന്‍മാര്‍ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുന്നത് 6650251 രൂപയാണ്.

 

ഇന്റെല്‍

ഇന്റെല്‍

ഇന്റല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 6654915 രൂപയാണ് നല്‍കുന്നത്.

 

ഇന്റ്യൂട്ട്

ഇന്റ്യൂട്ട്

പട്ടികയില്‍ 20-ാം സ്ഥാനത്തുള്ള ഇന്റ്യൂട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 6607560 രൂപയാണ് നല്‍കുന്നത്.

 

ഈ കമ്പനികളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ലക്ഷാധിപതികള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X