കടലിലിറങ്ങാന്‍ വൈകല്യം പ്രശ്‌നമല്ല; സോളാര്‍ കസേരയുണ്ടെങ്കില്‍

Posted By:

ശാന്തമായ കടല്‍ കണ്ടാല്‍ ഒന്നിറങ്ങാനാഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. നീന്താനറിയുമെങ്കില്‍ പിന്നെ ചോദിക്കുകയേ വേണ്ട. എന്നാല്‍ വികലാംഗരുടെ കാര്യമോ. ഒറ്റയ്ക്ക് നടക്കാന്‍ പോയുമാകാത്തവര്‍ എങ്ങനെ കടലിലിറങ്ങും?.

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സോളാര്‍ കസേര. ഗ്രീസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിച്ചെടുത്തത്. കരയില്‍ നിന്ന് കടലിനടിയിലേക്ക് റെയില്‍ പോലെ ഒരു പാലമിടുകയാണ് ഇതിനായി ചെയ്തത്. 30 വീല്‍ചെയറുകള്‍ വരെ ഒരു ദിവസം ഇതിലൂടെ കടത്തിവിടാനാകും. സോളാര്‍ ഊര്‍ജമുപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

തനിയെ കടലിനടിയിലേക്കു പോകുകയും ഉയര്‍ന്നു വരികയും ചെയ്യുമെന്നതാണ് പ്രത്യേകത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

solar chair lets disabled people swim in sea

ഏഥന്‍സിലെ ബീച്ചുകളിലാണ് നിലവില്‍ ഈ സംവിധാനം ഉപയോഗിച്ചുവരുന്നത്.

solar chair lets disabled people swim in sea

ദിവസവും 30 വീല്‍ചെയറുകള്‍ വരെ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.

solar chair lets disabled people swim in sea

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

solar chair lets disabled people swim in sea

കടലിനടിയിലേക്കു നീളുന്ന ട്രാക്കിനു സമീപത്തുകൂടടെ വേണമെങ്കില്‍ നീന്തുകയും ചെയ്യാം.

solar chair lets disabled people swim in sea

നിലവില്‍ ഇത്തരം 11 ഉപകരണങ്ങളാണ് ഗ്രീസില്‍ വിവിധ ഭാഗങ്ങളിലായി ഉള്ളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കടലിലിറങ്ങാന്‍ വൈകല്യം പ്രശ്‌നമല്ല; സോളാര്‍ കസേരയുണ്ടെങ്കില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot