സൗരോര്‍ജമുപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ് ചെയ്യാനൊരു ചാര്‍ജര്‍

Posted By: Staff

സൗരോര്‍ജമുപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ് ചെയ്യാനൊരു ചാര്‍ജര്‍

ഇനി മുതല്‍ വൈദ്യുതിയില്ലാത്തപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാകില്ല എന്ന വിഷമം വേണ്ട. ഏത് കാട്ടില്‍ പോയാലും നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണും, ടാബ്ലെറ്റുമൊക്കെ ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും. വക്കാവക്കാ കമ്പനിയുടെ പവര്‍ കോമ്പാക്റ്റ് സോളാര്‍ ചാര്‍ജറാണ് ഈ സൗകര്യവുമായെത്തുന്നത്. ഒരു പകല്‍ സൂര്യപ്രകാശത്തില്‍ വച്ചാല്‍ ഈ ചാര്‍ജറുപയോഗിച്ച് നിങ്ങളുടെ ഫോണോ, ടാബ്ലെറ്റോ ഒക്കെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല 8 മണിക്കൂറോളം വായിയ്ക്കാനുള്ള പ്രകാശവും ഇത് നല്‍കും.

വക്കാവക്കാ കമ്പനി മുമ്പ് പുറത്തിറക്കിയ സോളാര്‍ ലാമ്പ് ഏതാണ്ട് 50 രാജ്യങ്ങളിലോളം ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. വൈദ്യുതി എത്തിപ്പെടാത്ത പ്രദേശങ്ങളില്‍ പ്രകാശമെത്തിയ്ക്കാന്‍ ഈ ലാമ്പുകള്‍ മികച്ച ഉപാധിയായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച സൗരോര്‍ജ ലാമ്പുകളാണിവ എന്നാണ് കമ്പനിയുടെ പക്ഷം.

ഇതിനോടകം കോടികളുടെ നിക്ഷേപം നേടിയെടുത്തിട്ടുണ്ട് ഈ കമ്പനി. 49 ഡോളറോ മറ്റോ നല്‍കുന്ന നിക്ഷേപകര്‍ക്ക് മഞ്ഞയോ, കറുപ്പോ നിറത്തിലുള്ള ചാര്‍ജര്‍ 2013, മെയ് മാസത്തോടെ ലഭ്യമാകുമെന്നാണ് കമ്പനിവൃത്തങ്ങള്‍ പറയുന്നത്.  നിക്ഷേപം ഒരുലക്ഷം ഡോളര്‍ കടന്നപ്പോള്‍, 25 ശതമാനം അധിക ബാറ്ററി കപ്പാസിറ്റി കൂടി നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot