സൈനികര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാം; സ്മാര്‍ട്ട്‌ഫോണിനുള്ള വിലക്കും നീങ്ങുന്നു

By GizBot Bureau
|

സൈനികരെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും നിയന്ത്രണങ്ങളോടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഇന്ത്യന്‍ സൈന്യം ഗുണകരമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
സൈനികര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാം;  സ്മാര്‍ട്ട്‌ഫോണിനുള്ള

'നമ്മള്‍ ചിന്തിക്കുന്നതിനെക്കാള്‍ വേഗത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം അവഗണിച്ചാല്‍ നാം പിന്തള്ളപ്പെട്ടുപോകും.' സോഷ്യല്‍ മീഡിയ ആന്റ് ആംഡ് ഫോഴ്‌സസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ദേശസുരക്ഷയിലെ നെടുംതൂണുകളിലൊന്നാണ് വിവരം. സൈന്യത്തിന് ഇതില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് സൈനികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. പട്ടാളക്കാരനെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന വിലക്കാന്‍ കഴിയുമോ? വീട്ടില്‍ പട്ടാളക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതോ അവരുടെ ബന്ധുക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നതോ എങ്ങനെ വിലക്കും? സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗം തടയാന്‍ കഴിയുകയില്ലെങ്കില്‍ അതിന്റെ ഗുണകരമായ ഉപയോഗം അനുവദിക്കുന്നതാണ് നല്ലത്. സാമൂഹിക മാധ്യമങ്ങള്‍ ഇവിടെത്തന്നെയുണ്ടാകും. ശത്രുക്കള്‍ എതിരഭിപ്രായമുള്ളവരെ സ്വാധീനിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. നമുക്ക് മേല്‍ക്കൈ കിട്ടുന്ന വിധത്തില്‍ ഇത് ഉപയോഗപ്പെടുത്തണം. എന്നാല്‍ ഉപയോഗം അച്ചടക്കത്തോടെയാകണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'വിവരങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധം ആധുനിക യുദ്ധതന്ത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നമ്മള്‍ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധിയെ (Artifiicial Intelligence) കുറിച്ചാണ് സംസാരിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് നാം നേടാന്‍ ആഗ്രഹിക്കുന്ന പലതും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വരുന്നത്.' ബിപിന്‍ റാവത്ത് പറഞ്ഞു.

ഫെയ്‌സ്ബുക്ക് വഴി മുതിര്‍ന്ന ഒരു സൈനിക ഉദ്യോഗസ്ഥനെ ഐഎസ്‌ഐ ഏജന്റ് വലയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൈനികര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തി

യിരിക്കുന്ന വിലക്ക് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സേനാമേധാവിയുടെ പ്രഖ്യാപനം വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തയാളാണ് കരസേനാ മേധാവി.

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ യൂണിഫോമിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, ഔദ്യേഗിക വിവരങ്ങള്‍ വെളിപ്പെടുത്തുക, പദവി മറ്റുള്ളവരുമായി പങ്കുവയ്ക്കുക, യൂണിറ്റിന്റെ പേര് പോസ്റ്റ് ചെയ്യുക, പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുക തുടങ്ങിയവയ്ക്കും വിലക്കുണ്ട്.

ട്രെയിനിങ് മോഡ് അവതരിപ്പിച്ച് PUBG!ട്രെയിനിങ് മോഡ് അവതരിപ്പിച്ച് PUBG!

Best Mobiles in India

English summary
Soldiers should be allowed to use smartphones within line of control: Army Chief

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X