കണ്ടിട്ടുണ്ടോ... ഇതുപോലൊരു മായാജാലം

Posted By:

ാജിക് എന്നാല്‍ കണ്‍കെട്ടുതന്നെയാണ്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നും ഉള്ളതിനെ ഇല്ല എന്നും തോന്നിപ്പിക്കുന്ന മായാജാലം. കണ്‍കെട്ടാണ് എന്നറിയുമ്പോഴും ചിലതെല്ലാം നമുക്ക് അവിശ്വസനീയമായി തന്നെ തോന്നും. സാമാന്യ ബുദ്ധിയെ പലപ്പോഴും അവിശ്വസിക്കേണ്ടി വരുന്ന സാഹചര്യം.

ലോകത്തിന്റെ വിവിധ കോണുകളില്‍ ചിലര്‍ അവതരിപ്പിച്ച മായാജാലപ്രകടനങ്ങള്‍ കണ്ടാല്‍ ഇത് കണ്‍കെട്ട് മാത്രമല്ല, അസാമാന്യതയാണെന്നുകൂടി നമുക്ക് തോന്നിപ്പോകും.

ഉദാഹരണത്തിന് കോപ്പര്‍ഫീല്‍ഡ് എന്ന മെജിഷ്യന്‍ അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ഏതാനും നിമിഷത്തേക്ക് അപ്രത്യക്ഷമാക്കി. ഏതുകണ്‍കെട്ടായാലും ലോകം മുഴുവന്‍ കാണുന്ന, ഇത്രയും വലിയ ഒരു പ്രതിമ കാഴ്ചശക്തിയില്‍ നിന്നു മറയ്ക്കുക എന്നാല്‍ അവിശ്വസനീയം തന്നെ.

ഇവിടെയൊന്നും തീരുന്നില്ല മാജിക് വിശേഷങ്ങള്‍. വെള്ളത്തിലൂടെ നടക്കുക, സ്വന്തം തല മുറിച്ചെടുക്കുക തുടങ്ങി പലവിധ പരിപാടികളുണ്ട്. ഇക്കാലത്തിനിടയ്ക്ക് ഒരിക്കലും കണ്ടിട്ടുണ്ടാവാനിടയില്ലാത്ത, അവിശ്വസനീയമായി തോന്നാവുന്ന ഏതാനും ജാലവിദ്യകളാണ് ചുവടെ കൊടുക്കുന്നത്.

കണ്ടിട്ടുണ്ടോ... ഇതുപോലൊരു മായാജാലം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot