ക്യാമറ പിക്‌സല്‍ കൂടുന്നതിനനുസരിച്ച് ചിത്രങ്ങള്‍ നന്നാവുമോ?

Posted By:

സാങ്കേതികത സംബന്ധിച്ച് പൊതുവായ കുറെ തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് പിക്‌സല്‍ കൂടുന്നതിനനുസരിച്ച് കാമറയില്‍ എടുക്കുന്ന ചിത്രങ്ങളുടെ തെളിമ വര്‍ദ്ധിക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല.

അതുപോലെ മാക് കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണമുണ്ടാവില്ല, മൈാബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ ബാറ്ററി പൂര്‍ണമായും ഡിസ്ചാര്‍ജ് ആയ ശേഷം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത് തുടങ്ങി പല മുന്‍ വിധികളും നമുക്കുണ്ട്. എന്നാല്‍ ഇതൊന്നും ശരിയല്ല എന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

സാങ്കേതികത സംബന്ധിച്ച് നമ്മള്‍ പൊതുവായി വിശ്വസിക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ എന്ത്, എന്തുകൊണ്ട് എന്നു നോക്കാം...

പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതികതയിലെ തെറ്റിധാരണകള്‍

ചാര്‍ജ് മുഴുവനായും തീര്‍ന്ന ശേഷം റീ ചാര്‍ജ് ചെയ്യുന്നതാണ് ബാറ്ററിയുടെ ആയുസിന് നല്ലതെന്നാണ് പൊതുവെ വിശ്വസിച്ചു വരുന്നത്. എല്ലാ ബാറ്ററികളുടെ കാര്യത്തിലും ഇത് ശരിയല്ല. നിങ്ങളുടെ ഫോണിന്റെയോ ലാപ്‌ടോപിന്റെയോ ബാറ്ററി നിക്കല്‍- കാഡ്മിയം ആണെങ്കില്‍ മേല്‍പറഞ്ഞത് ശരിയാണ്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസിനെ ബാധിക്കും. എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ഉപകരണങ്ങളിലും ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികള്‍ ഇടയ്ക്കിടെ ചാര്‍ജ് ചെയ്തതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

ഫോണിലെ സിഗ്നല്‍ ബാറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് റേഞ്ച് കൂടുകയും സംസാരത്തിന് വ്യക്തത കൈവരുമെന്നുമാണ് പൊതുവായി വിശ്വസിക്കുന്നത്. എന്നാല്‍ അടുത്തുള്ള ടവറില്‍ നിന്ന് ലഭ്യമാവുന്ന സിഗ്നലിന്റെ അളവ് കാണിക്കുക മാത്രമാണ് സിഗ്നല്‍ ബാര്‍ ചെയ്യുന്നത്. ടവറിനു കീഴില്‍ ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണത്തിനനുസരിച്ച് സര്‍വീസിന്റെ നിലവാരത്തില്‍ വ്യത്യാസം വരും. അതായത് ഒരു ടവറിന് താങ്ങാവുന്നതിലധികം ആളുകള്‍ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ഫോണില സിഗ്നല്‍ ബാറുകള്‍ കൂടുതല്‍ കണ്ടാലും തടസമില്ലാത്ത ഉപയോഗം സാധ്യമാവില്ല.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

ക്യാമറയുടെ മെഗാപിക്‌സല്‍ കൂടുന്നതനുസരിച്ച് ചിത്രത്തിന് തെളിമയും വര്‍ദ്ധിക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഇതും തെറ്റായ ധാരണയാണ്. ഫോട്ടോയുടെ നിലവാരം പിക്‌സലിനെ മാത്രം ആശ്രയിച്ചല്ല വിലയിരുത്തേണ്ടത്. ക്യാമറയുടെയും ലെന്‍സിന്റെയും ക്വാളിറ്റി ഉള്‍പ്പെടെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് മൈക്രോമാക്‌സിന്റെ 13 മെഗാപികസല്‍ കാമറയുള്ള ഫോണില്‍ എടുക്കുന്ന ഫോട്ടേയ്ക്ക് സോണിയുടെ എട്ട് മെഗാപിക്‌സല്‍ കാമറാ ഫോണില്‍ എടുക്കുന്ന ഫോട്ടോയുടെ അത്രയും തെളിമയില്ല.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

ഡിലിറ്റ് ചെയ്യുന്ന മെയിലുകള്‍ ട്രാഷില്‍ നിന്നും കമ്പ്യൂട്ടറിലെ ഫയലുകള്‍ റീസൈക്കിള്‍ ബിന്നില്‍നിന്നും നീക്കം ചെയ്താല്‍ അവ പൂര്‍ണമായും അപ്രത്യക്ഷമായി എന്ന ധാരണയും തെറ്റാണ്. ഹാര്‍ഡ് ഡ്രൈവില്‍ അവ അപഹരിക്കുന്ന സ്ഥലം ഒഴിവാക്കാന്‍ മാത്രമെ ഇതുകൊണ്ട് സാധിക്കു. സാങ്കേതികമായി അവ കമ്പ്യൂട്ടറില്‍ തന്നെ ഉണ്ടാവും. നിശ്ചിത സമയത്തിനുള്ളില്‍ വേണമെങ്കില്‍ അത് തിരിച്ചെടുക്കാനും സാധിക്കും.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

കമ്പ്യൂട്ടറിലോ ലാപ്‌ടോപിലോ ബ്രൗസറില്‍ ഇന്‍കോഗ്നിറ്റോ (ബ്രൗസ് ചെയ്യുന്നതിന്റെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത രീതി) രീതിയിലാക്കിയാല്‍ നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങള്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല എന്ന ധാരണയും തെറ്റാണ്. ബ്രൗസിംഗിന്റെ വിശദ വിവരങ്ങള്‍, ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യപ്പെടും.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

കമ്പ്യൂട്ടറിലോ ലാപ്‌ടോപിലോ കണക്റ്റ് ചെയ്യുന്ന യു.എസ്.ബി. ഡിസ്‌ക് ഫയലുകള്‍ കോപ്പിചെയ്തു കഴിഞ്ഞാല്‍ നേരിട്ട് വലിച്ചെടുക്കാറുണ്ട് പലരും. അതുകൊണ്ട് പ്രത്യക്ഷത്തില്‍ കാര്യമായ കുഴപ്പങ്ങള്‍ ഉണ്ടാവുകയുമില്ല. എന്നാല്‍ ചില സമയങ്ങളില്‍ നിങ്ങള്‍ കോപ്പി ചെയ്ത ഡാറ്റ മുഴുവന്‍ ഡിലിറ്റ് ആയി എന്നു വരാം. മാത്രമല്ല, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെയും ദോഷകരമായി ബാധിക്കും.
ഇജക്റ്റ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത ശേഷം മാത്രം ഡിസ്‌ക് എടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

 

സാങ്കേതികതയിലെ തെറ്റിധാരണകള്‍

മാക് കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണമുണ്ടാവില്ല എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന പല വൈറസുകളെയും ചെറുക്കാന്‍ മാക്‌സിനു കഴിയുമെങ്കിലും ആപ്പിള്‍ ഉത്പന്നങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള പല വൈറസുകളും ഇന്നുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ക്യാമറ പിക്‌സല്‍ കൂടുന്നതിനനുസരിച്ച് ചിത്രങ്ങള്‍ നന്നാവുമോ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot