ഫഌഷ് ലൈറ്റ് ആപുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന്...!

സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനോ, ക്യാമറാ ഫ്‌ളാഷോ ടോര്‍ച്ച് ആയി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഫഌഷ് ലൈറ്റ് ആപ്പുകളില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

ഉപയോക്തൃ സംരക്ഷണത്തിനുള്ള അമേരിക്കന്‍ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി, www.ftc.gov) ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏറ്റവും ജനപ്രിതിയുളള സൗജന്യ ഫ്‌ളാഷ്‌ലൈറ്റ് ആപ്ലിക്കേഷനുകള്‍ പലതും ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് കണ്ടെത്തല്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍, കോണ്ടാക്റ്റ്/മെസേജ് വിവരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ ചോര്‍ത്തുന്നെന്നാണ് എഫ്ടിസി പറയുന്നത്.

ഫ്‌ളാഷ് ലൈറ്റ് ആപുകളെ കൂടാതെ സമാന സ്വഭാവമുള്ള മറ്റു പല ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് എഫ്ടിസി മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആപ്പുകള്‍ സ്വയം സ്‌പൈവേറുകളായി പ്രവര്‍ത്തിക്കുകയോ, സ്‌പൈവേറുകളുടെ വാഹകരായി മാറുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഫഌഷ് ലൈറ്റ് ആപുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന്...!

വളരെ നീണ്ടതും അത്ര പെട്ടെന്ന് മനസ്സിലാകാത്തതുമായ ഇത്തരം ആപുകളുടെ സ്വകാര്യതാ നയങ്ങള്‍ ഉപയോക്താക്കള്‍ സാധാരണ ശ്രദ്ധിക്കാറില്ല. ഇതിലൂടെയാണ് ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുപ്പെടുന്നത്.
ആപ്ലിക്കേഷനുകള്‍ വഴി ചോര്‍ത്തുന്ന വിവരങ്ങള്‍ മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ് കമ്പനികള്‍ക്ക് ഇവര്‍ മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. വ്യക്തിഗത വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് പരസ്യങ്ങള്‍ നല്‍കാന്‍ പരസ്യകമ്പനികള്‍ക്ക് ഇതുമൂലം സാധിക്കുന്നു. അതേസമയം ഈ വിവരങ്ങള്‍ ക്രിമിനല്‍ സംഘങ്ങള്‍ക്കും ലഭിക്കാനുള്ള സാധ്യതയും എഫ്ടിസി തളളിക്കളയുന്നില്ല. എന്നാല്‍ തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്ന ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുമെന്ന് ആപ്പ്‌സ്‌റ്റോര്‍ ദാതാക്കളായ ഗൂഗിള്‍ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot