സ്മാര്‍ട്ട്‌ഫോണില്‍ ഇനി ഹൃദയമിടിപ്പും പാസ്‌വേഡ് !!!

Posted By:

സാങ്കേതിക വിദ്യ വികസിക്കുന്നതിനനുസരിച്ച് ലോകം ചെറുതാവുകയാണ്. ഒരാള്‍ വലിപ്പമുള്ള ട്യൂറിംഗ് മെഷീനില്‍ നിന്ന് കണ്ണടയായി ധരിക്കാവുന്ന കമ്പ്യൂട്ടര്‍ വരെ വന്നുകഴിഞ്ഞു. മനുഷ്യ ജീവിതം എത്രത്തോളം ആയാസരഹിതമാക്കാമെന്ന ചിന്തയിലാണ് സാങ്കേതിക രംഗത്തെ ഗവേഷകരെല്ലാം.

കണ്ണിനു മുകളില്‍ വയ്ക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസ് മുതല്‍ സ്മാര്‍ട്ട്‌ഫോണായി ഉപയോഗിക്കാന്‍ കഴിയുന്ന വാച്ചുകള്‍ വരെയെത്തി സാങ്കേതിക വിദ്യയുടെ പുരോഗതി.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആളുകളുടെ താല്‍പര്യത്തിനനുസരിച്ചാണ് കമ്പനികള്‍ ഇത്തരം ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്. ശരീരത്തില്‍ ധരിക്കാവുന്നതും അതേസമയം വിശാലമായ ഉപയോഗങ്ങള്‍ സാധ്യമായതുമായ ഉത്പന്നങ്ങള്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നുമുണ്ട്. ഫാഷനും സാങ്കേതികതയും ഒത്തുചേരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ശരീരത്തില്‍ ധരിക്കാവുന്നതും എന്നാല്‍ വിവിധോപയോഗങ്ങള്‍ സാധ്യമാവുന്നതുമായ ഏതാനും ഉത്പന്നങ്ങള്‍ കണ്ടുനോക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Wrist Band

വിരല്‍ത്തുമ്പും കണ്ണിന്റെ റെറ്റിനയുമെല്ലാം ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനം നേരത്തെ ഉണ്ട്. എന്നാല്‍ ഹൃദയമിടിപ്പ് പാസ്‌വേഡായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം വന്നാലോ?. അത്തരത്തിലുള്ളതാണ് ബയോണിം കമ്പനിയുടെ നൈമി റിസ്റ്റ്ബാന്‍ഡ്. ബ്ലൂടൂത്ത വഴി സ്മാര്‍ട്ട് ഫോണോ മറ്റ്് ഉപകരണങ്ങളുമായോ ബന്ധിപ്പിക്കുന്ന ഉപകരണം ഹൃദയമിടിപ്പ് നോക്കി ഉപകരണം അണ്‍ലോക്ക് ചെയ്യും. അതിനായി ആദ്യം റിസ്റ്റ്ബാന്‍ഡില്‍ നിങ്ങളുടെ വിരല്‍ അമര്‍ത്തണം നിമിഷങ്ങള്‍ക്കുള്ളില്‍ ഇ.സി.ജി. എടുക്കും. അത് സേവ് ചെയ്താല്‍ മതി. പിന്നീട് നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ റിസ്റ്റ് ബാന്‍ഡില്‍ ഏതാനും നിമിഷം വിരല്‍ അമര്‍ത്തിയാല്‍ മതി.

 

Samsung Galaxy Gear Smart Watch

കഴിഞ്ഞ ദിവസം ഐ.എഫ്.എ. 2013-നോടനുബന്ധിച്ചാണ് സാംസങ്ങ് പുതിയ സ്മാര്‍ട്ട് വാച്ചായ ഗാലക്‌സി ഗിയര്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കിലും കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും ഇതിലൂടെ കഴിയും. ഒപ്പം വിവിധ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം.

 

Qualcomm Smart Watch

ചിപ് നിര്‍മാതാക്കളായ ക്വോള്‍കോമും കഴിഞ്ഞ ദിവസം അവരുടെ സ്മാര്‍ട്ട വാച്ച് അവതരിപ്പിച്ചിരുന്നു. ഗാലക്‌സി ഗിയറിനു സമാനമായി കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കാനും ഇതില്‍ സാധിക്കും.

 

Sony Smart watch

സോണി നേരത്തെ സ്മാര്‍ട്ട് വാച്ച് ഇറക്കിയതാണെങ്കിലും ഐ.എഫ്.എ. 2013-ല്‍ അതിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.

 

Google Glass

ഗൂഗിള്‍ ഗ്ലാസ് നേരത്തെ അനാവരണം ചെയ്തതാണ്. കണ്ണട പോലെ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഇത്.

 

Nike Fuelband

ശരീരത്തിന്റെ ചലനങ്ങള്‍ കൃത്യമായി അളന്ന് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ തരുന്ന ഉപകരണമാണ് നൈക്കിന്റെ ഫ്യുവല്‍ റിസ്റ്റ് ബാന്‍ഡ്.

 

ഗോള്‍റെഫ് വാച്ച്

ഫുട് ബോള്‍ മത്സരങ്ങളില്‍ സൂക്ഷ്മ നിരീക്ഷണത്തിന് സഹായിക്കുന്ന ഉപകരണമാണ് ഇത്. ബോള്‍ ഗോള്‍ ലൈന്‍ കടന്നാല്‍ ഉടന്‍ റഫറിയുടെ കൈയിലുള്ള വാച്ചിലേക്ക് സിഗ്നല്‍ ലഭിക്കും.

 

കാപ്ച്വര്‍ ഓഡിയോ റെക്കോര്‍ഡര്‍

കൈയില്‍ ധരിക്കാവുന്ന ഓഡിയോ റെക്കോര്‍ഡറാണ് കാപ്ച്വര്‍. ഒരു മിനിറ്റ് തുടര്‍ച്ചയായി എന്തു ശബ്ദവും റെക്കോര്‍ഡ് ചെയ്യും. 24 മണിക്കൂറും ഇത് പ്രവര്‍ത്തിപ്പിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്ട്‌ഫോണില്‍ ഇനി ഹൃദയമിടിപ്പും പാസ്‌വേഡ് !!!

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot