എവിടെ വേണേലും വലിച്ചെറിയാം, ഒന്നും സംഭവിക്കില്ല ഈ ഫോണിന്..!

Posted By: Samuel P Mohan

നിലവിലെ മിക്ക ഫോണുകള്‍ക്കും അവ പൊട്ടാതിരിക്കാന്‍ പ്രത്യേക കെയ്‌സ് വേണമായിരുന്നു. കാരണം ഈ ഫോണുകള്‍ താഴെ വീണാല്‍ എന്തും സംഭവിക്കും.

എവിടെ വേണേലും വലിച്ചെറിയാം, ഒന്നും സംഭവിക്കില്ല ഈ ഫോണിന്..!

പക്ഷേ ഇൗ ഫോണ്‍ താഴെ വീണാല്‍ ഒന്നും തന്നെ സംഭവിക്കില്ല. അതേ, സോണിം XP8 (Sonim XP8) എന്ന ഈ ഫോണ്‍ നിങ്ങള്‍ വലിച്ചെറിഞ്ഞാല്‍ കൂടിയും ഒന്നും സംഭവിക്കില്ല. നിര്‍മ്മാണ ഉറപ്പിന്റെ കാര്യത്തില്‍ നിലവിലുളള ഫോണുകളെ എല്ലാം വെല്ലുവിളിക്കാന്‍ കെല്‍പ്പുളളതാണ് ഈ ഫോണ്‍. സൈനികരേയും മറ്റു ബുദ്ധിമുട്ടേറിയ ജോലികളിലും ഏര്‍പ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

5 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണില്‍. ഈ ഫോണ്‍ സാധാരണ രീതിയില്‍ കൈവിരല്‍ ഉപയോഗിച്ചും നനഞ്ഞ വിരലുകള്‍ ഉപയോഗിച്ചും ഫോണ്‍ സ്പര്‍ശിച്ചാല്‍ ഇതു പ്രതികരിക്കും. ഹോം, ബാക്, മള്‍ട്ടിടാസ്‌കിംഗ് തുടങ്ങിയവയ്‌ക്കൊക്കെ ഫിസിക്കല്‍ ബട്ടണുകള്‍ ഉണ്ട്.

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡു വഴി വികസിപ്പിക്കാവുന്ന സ്റ്റോറേജ്, 12എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ എന്നിവ പ്രധാന സവിശേഷതകളാണ്.

എന്നാല്‍ ഏവരേയും ആകര്‍ഷിക്കുന്ന മറ്റൊരു സവിശേഷതയാണ് അതിലെ 4,900 എംഎഎച്ച് ബാറ്ററി. ദൂരെയാത്രയ്ക്ക് ഇതൊരു നല്ല ഫോണാണ്. 30 മണിക്കൂര്‍ ടോക്ടൈമും 30 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈമും ഇതില്‍ കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെളളത്തില്‍ വീണാലും പ്രതിരോധിക്കാനുളള ശേഷിയുണ്ട് ഫോണിന്.

ഹുവാവേ Y6 (2018) എത്തിക്കഴിഞ്ഞു, ഈ പുത്തന്‍ ഫോണിനെ കുറിച്ച് അറിയാം

ഫോണിന്റെ വശങ്ങളിലായി രണ്ടു ബട്ടണുകളും നല്‍കിയിട്ടുണ്ട്. ഇവയില്‍ ഒന്ന് പുഷ്-ടു-ടോക് കമ്മ്യൂണിക്കേഷനും അടുത്ത ചുവന്ന ബട്ടണ്‍ അത്യാഹിത സമയങ്ങളില്‍ വിളിക്കാന്‍ വേണ്ടിയുമാണ്. സോണിം കമ്പനിയുടെ മൂന്നു വര്‍ഷത്തെ വാറന്റിയും ഫോണിലുണ്ട്. ഫോണിന്റെ വില 699.99 ഡോളറാണ്. എന്നാല്‍ സാധാരണക്കാരനെ അകറ്റി നിര്‍ത്തുമോ ഈ ഫോണ്‍.

English summary
Sonim XP8 World Toughest Smartphone

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot