ടാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ഹാന്‍ഡികാം, ലെന്‍സ്... ഐ.എഫ്.എയില്‍ സോണിയുടെ ഉപകരണപ്പെരുമഴ

Posted By:

ഐ.എഫ്.എ 2013-നായി കാത്തിരിക്കുകയായിരുന്നു സോണി എന്നു തോന്നുന്നു. ടാബ്ലറ്റും സ്മാര്‍ട്ട്‌ഫോണും ക്യാമറയും ഉള്‍പ്പെടെ ആറിലധികം ഉത്പന്നങ്ങളാണ് ബെര്‍ലിന്‍ ഷോയ്ക്കു മുമ്പായി ഇന്നലെ സോണി അവതരിപ്പിച്ചത്.

നേരത്തെ പ്രതീക്ഷിച്ചിരുന്ന എക്‌സ്പീരിയ Z1 സ്മാര്‍ട്ട്‌ഫോണിനു പുറമെ സൈബര്‍ഷോട്ട് DSC-QX10, DSC-QX100 എന്നീ ലെന്‍സുകള്‍, വയര്‍ലെസ് പ്രൊജക്റ്റര്‍, 4k വീഡിയോ ക്വാളിറ്റിയുള്ള ഹാന്‍ഡികാം, VAIO ടാപ് 11 വിന്‍ഡോസ് 8 ടാബ്ലറ്റ് എന്നിവയാണ് ഇന്നലെ നടന്ന ചടങ്ങില്‍ സോണി പ്രഖ്യാപിച്ച പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആകര്‍ഷണീയമായതും സൈബര്‍ഷോട് ലെന്‍സുകള്‍ തന്നെയാണ്. ഹൈ ഡെഫനിഷ്യന്‍ സെന്‍സറുകള്‍, ഒപ്റ്റിക്കല്‍ സൂം എന്നിവയുള്ള ലെന്‍സുകള്‍ ഏതു സ്മാര്‍ട്ട്‌ഫോണുമായും ബന്ധിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാനും സാധിക്കും. ഈ ലെന്‍സ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് സോണിയുടെ തന്നെ ഉയര്‍ന്ന ശ്രേണിയിലുള്ള DSC-RX100 പേയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കു സമാനമായ നിലവാരമുണ്ടൊവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4K വീഡിയോ ക്്വാളിറ്റിയുള്ള വയര്‍ലെസ് പ്രൊജക്റ്ററും FDR-AX1E ഹാന്‍ഡികാമുമാണ് ഇന്നലെ ഇറങ്ങിയ മറ്റ് രണ്ട് ഉത്പന്നങ്ങള്‍. ഇതില്‍ FDR-AXIE ഹാന്‍ഡികാം ഉപയോഗിച്ച് എച്ച്.ഡി. സിനിമകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. 1/2.3 ടൈപ് എക്‌സ്‌മോര്‍ R CMOS സെന്‍സര്‍ ഉപയോഗിച്ചാണ് 4 k വിഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്നത്. കാമറയുടെ സ്‌റ്റോറേജ് പരിശോധിച്ചാല്‍, 64 GB യുള്ള മെമ്മറി കാര്‍ഡില്‍ 2 മണിക്കൂര്‍ ദൈര്‍ഖ്യമുള്ള 4 K വീഡിയോകള്‍ സൂക്ഷിക്കാം.

അടുത്തതായി VAIO ടാപ് 11 വിന്‍ഡോസ് 8 ടാബ്ലറ്റ് പി.സിയാണ് സോണിയില്‍ നിന്ന് ഇറങ്ങുന്ന ഉപകരണം. വയര്‍ലെസ് മാഗനറ്റിക് കീബോര്‍ഡുമായെത്തുന്ന ടാബ്ലറ്റ് പി.സിയില്‍ ഇന്റലിന്റെ ഏറ്റവും പുതിയ പ്രൊസസറാണുള്ളത്. 11.6 ഇഞ്ച് ഫുള്‍ എച്ച്.ഡി. ട്രിലുമിനസ് ഡിസ്‌പ്ലെ സ്‌ക്രീനില്‍ X-റിയാലിറ്റി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഈ വര്‍ഷം അവസാനം VAIO ടാപ് 11 ലഭ്യമാവും.

അടുത്തതായി സോണി ലോഞ്ച് ചെയത് ഉത്പന്നം VAIO ഫിറ്റ്് മള്‍ട്ടി ഫ് ളിപ് പി.സിയാണ്. ഒരേസമയം ലാപ്‌ടോപായും ടാബ്ലറ്റായും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ടാബ്ലറ്റായാണ് ഉപയോഗിക്കേണ്ടതെങ്കില്‍ ആ മോഡിലേക്കു മാറ്റിയാല്‍ മതി. കീബോര്‍ഡിന്റെ സ്ഥാനത്ത് ഡിസ്‌പ്ലെ വരും. തിരികെ ലാപ്‌ടോപ് മോഡിലേക്ക് പോകാനും സാധിക്കും.

പുതിയ സോണി ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

േസാണിയുടെ പുതിയ സ്മാര്‍ട്ട്‌വാച്ചാണ് മറ്റൊരു ആകര്‍ഷണം. നേരത്തെ ഇറങ്ങിയ സ്മാര്‍ട്ട് വാച്ചിനേക്കാള്‍ സൗകര്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിലയും കൂടുതലാണെന്നാണ് സൂചന.

ഇന്നലെ നടന്ന ചടങ്ങില്‍ സോണി അവതരിപ്പിച്ച് ഉത്പന്നങ്ങളുടെ ചിത്രങ്ങളും കുടുതല്‍ വിവരങ്ങളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Cyber-shot DSC-QX10 and DSC-QX100

ഫോട്ടോഗ്രഫിക്ക് പുതിയ മാനം നല്‍കുന്ന ലെന്‍സുകളാണ് ഇത്. ഏതു സ്മാര്‍ട്ട്‌ഫോണുമായും ഘടിപ്പിക്കാന്‍ കഴിയുന്ന ലെന്‍സ് ഉപയോഗിച്ച് ഉയര്‍ന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

 

FDR-AX1E 4K Camcorder

ഏറ്റവും മികച്ച ക്വാളിറ്റി ലഭ്യമാക്കുന്ന 4K-യില്‍ വിഡിയോ ഷൂട് ചെയ്യാമെന്നതാണ് കാംകോഡറിന്റെ പ്രത്യേകത.

 

VAIO Tap 11

മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബ്ലറ്റിനെക്കാള്‍ കനം കുറഞ്ഞ VAIO ടാപ് 11 വിന്‍ഡോസ് 8 ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. 11 ഇഞ്ച് സ്‌ക്രീന്‍ സൈസുമുണ്ട്.

 

VAIO Fit multi-flip PC

ടാബ്ലറ്റായും ലാപ്‌ടോപായും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഉപകരണം. ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ചുള്ള മോഡ് തെരഞ്ഞെടുക്കാം.

 

Sony's Smart Watch 2

സോണിയുടെ ആദ്യ സ്മാര്‍ട്ട്‌വാച്ചിനേക്കാള്‍ സൗകര്യങ്ങള്‍ ഉള്ളതാണ് ടണ്ടാം പതിപ്പ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐ.എഫ്.എയില്‍ സോണിയുടെ ഉപകരണപ്പെരുമഴ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot