സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള സോണിയുടെ പെന്‍ഡ്രൈവ് ഇന്ത്യയിലും ലോഞ്ച് ചെയ്തു

By Bijesh
|

സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും അനുയോജ്യമായ USM-SA1 യു.എസ്.ബി. ഡ്രൈവുകള്‍ സോണി ഇന്ത്യയിലും ലോഞ്ച് ചെയ്തു. 8 ജി.ബി., 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ മൂന്ന് മെമ്മറികപ്പാസിറ്റികളില്‍ യു.എസ്.ബി. ഡ്രൈവ് ലഭ്യമാവും.

 

രണ്ടു വശത്തും കണക്റ്ററുള്ള ടു ഇന്‍ വണ്‍ യു.എസ്.ബി. ഡ്രൈവുകള്‍ സ്മാര്‍ട്‌ഫോണിനും ടാബ്ലറ്റിനും പുറമെ സാധാരണ രീതിയില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിലും ലാപ്‌ടോപിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും. 8 ജി.ബി മെമ്മറിയുള്ള പെന്‍ഡ്രൈവിന് 746 രൂപയും 16 ജി.ബി. പെന്‍ ഡ്രൈവിന് 1,399 രൂപയും 32 ജി.ബി. പെന്‍ ഡ്രൈവിന് 2,633 രൂപയുമാണ് വില.

സ്മാര്‍ട്‌ഫോണിലെയോ ടാബ്ലറ്റിലേയോ ഡാറ്റകള്‍ വൈ-ഫൈ യോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാതെതന്നെ വളരെ വേഗത്തില്‍ കമ്പ്യൂട്ടറിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ മാറ്റാനും അല്ലെങ്കില്‍ പെന്‍ ഡ്രൈവില്‍ തന്നെ സൂക്ഷിക്കാനും സാധിക്കുമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.

സോണിയുടെ പുതിയ യു.എസ്.ബി. ഡ്രൈവുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ

{photo-feature}

സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള സോണിയുടെ പെന്‍ഡ്രൈവ് ഇന്ത്യയിലും ലോഞ്ച് ചെയ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X