സോണി എറികസണ്‍ ഇനി സോണി മൊബൈല്‍

Posted By:

സോണി എറികസണ്‍ ഇനി സോണി മൊബൈല്‍

പ്രമുഖ അന്താരാഷ്ട്ര മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനിയായ സോണി എറികസണ്‍ ഇനി പുതിയ പേരിലറിയപ്പെടും.  സോണി മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ എന്നായിരിക്കും സോണി എറിക്‌സണ്‍ ഇനി അറിയപ്പെടുക.

ഫെബ്രുവരി 27ന് ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ പേരു മാറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്ന സോണി എറികസണ്‍ന്റെ ഇന്ത്യന്‍ വക്താവ് അറിയിച്ചു.

പുതിയ ബ്രാന്റിംഗിനു ശേഷം എല്ലാ സോണി ഹാന്‍ഡ്‌സെറ്റുകളും സോണി എറിക്‌സണ്‍ എന്ന ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ട പേരിനു പകരം സോണി എന്നു മാത്രമായിരിക്കും അറിയപ്പെടുക.  പേരുമാറ്റത്തോടൊപ്പം വേറെയും മാറ്റങ്ങളും സോണി മൊബൈലുകളില്‍ പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗെയിമിംഗ്, മറ്റു വിനോദ സാധ്യതകള്‍ എന്നിവയ്ക്ക് സോണി ഹാന്‍ഡ്‌സെറ്റുകളില്‍ കൂടുതല്‍ സ്ഥാനം ലഭിക്കും എന്നതാണ് ഇവയില്‍ ഒരു പ്രധാന മാറ്റം.  അങ്ങനെ ഹൈ എന്റ് ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ കൂടുതല്‍ സോണി ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയലെത്തിക്കുക.

എറിക്‌സണെ 2011 ഒക്ടോബറിലാണ് സോണി വാങ്ങിയത്.  ഇതോടെ പ്ലേസ്‌റ്റേഷന്‍, ബ്രവിയ ഡിസ്‌പ്ലേ എഞ്ചിന്‍ എന്നീ പേറ്റന്റഡ് ആപ്ലിക്കേഷനുകളുടെ സോണിയ്ക്കാകും എന്നതും ഇക്കാര്യത്തില്‍ സോണിയ്ക്ക് സഹായകമാകും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot