സോണി ലൈഫ് ലോഗ് ഇനി എല്ലാ സ്മാര്‍ട്‌ഫോണലും...

Posted By:

സോണി ഏതാനും മാസം മുമ്പ് അവതരിപ്പിച്ച ഫിറ്റ്‌നസ് ബാന്‍ഡ് ആപ്ലിക്കേഷനാണ് ലൈഫ്‌ലോഗ്. സോണിയുടെ പുതിയ സ്മാര്‍ട്ബാന്‍ഡ് ഉപയോഗിച്ച് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലൂടെയും ഫിറ്റ്‌നസ് ട്രാക് ചെയ്യാന്‍ കഴിയുമെന്നതാണ് ലൈഫ് ലോഗിന്റെ പ്രത്യേകത.

നേരത്തെ സോണിയുടെ സ്മാര്‍ട്ബാന്‍ഡ് ആപ്ലിക്കേഷനുകള്‍ എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. അതോടൊപ്പം സോണി സ്മാര്‍ട്ബാന്‍ഡ് SWR10 ആപ്ലിക്കേഷനും എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.

സോണി ലൈഫ് ലോഗ് ഇനി എല്ലാ സ്മാര്‍ട്‌ഫോണലും...

സ്മാര്‍ട്ബാന്‍ഡിലെ ഏതെല്ലാം ഫംഗ്ഷനുകളാണ് ആക്റ്റിവേറ്റ് ചെയ്യേണ്ടതെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും സെറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്ബാന്‍ഡ് SWR10 ആപ്.

സ്മാര്‍ട്‌ഫോണിലേയും സ്മാര്‍ട് ബാന്‍ഡിലേയും ഡാറ്റകള്‍ ശേഖരിച്ച് വിശകലനം ചെയ്യുകയും ആരോഗ്യ സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണ് ലൈഫ് ലോഗ്.

നിലവില്‍ സോണി എക്‌സ്പീരിയ ഫോണുകളില്‍ ലൈഫ് ലോഗ് ഉപയോഗിക്കുമ്പോള്‍ സോണി എന്റര്‍യെ്ന്‍മെന്റ് നെറ്റ്‌വര്‍ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്യണം. അതേസമയം മറ്റ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അക്കൗണ്ട് വഴിയാണ് ലോഗ് ഇന്‍ ചെയ്യേണ്ടത്.

നിലവില്‍ ബ്ലുടൂത്ത് 4.0 സപ്പോര്‍ട് ചെയ്യുന്ന ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകളില്‍ മാത്രമെ ആപ്ലിക്കേഷന്‍ ലഭ്യമാകു. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/ccacByWLDEY?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Sony Introduces Lifelog, SmartBand Fitness Apps For Non-Sony Devices, Sony Lifelog and Fitness Apps will now support Non-Sony Android devices, Sony launches Lifelog, SmartBand Fitness Apps For Non-Sony Devices, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot