സോണിയുടെ മറ്റൊരു ബിസില്‍-ലെസ് ഫോണുമായി!

Written By:

ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയിയാജ്ജിച്ച് നില്‍ക്കുന്ന സോണി തങ്ങളുടെ പുതിയ ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സോണിയുടെ മറ്റൊരു ബിസില്‍-ലെസ് ഫോണുമായി!

എല്‍ജിയുടെ പുതിയ സ്‌ക്രീന്‍, സാങ്കേതിക വിദ്യയെ മാറ്റിമറിക്കുമോ?

ഇറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം സോണിയുടെ പുതിയ ഫോണിന് വ്യത്യസ്ഥമായ ഡിസൈനാണ്. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ട്രണ്ടിങ്ങായി ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ് ഉള്‍പ്പെടുത്തുന്നത്. വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളും പ്രത്യേകതകളും ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്.

ഓണ്‍ലൈനില്‍ എത്തിയ റിപ്പോര്‍ട്ടു പ്രകാരം സോണിയുടെ ഫോണിന്റെ മോഡല്‍ നമ്പര്‍ H8541 ആണ്. 5.7 ഇഞ്ച് 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസോടൂകൂടിയാണ്. സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റാണ് സ്മാര്‍ട്ട്‌ഫോണിന് ശക്തി നല്‍കുന്നത്. 4ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്.

ഡിസംബര്‍ ഒന്നിന് മൈക്രോമക്‌സിന്റെ ഭാരത് 5 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

സോണിയുടെ മറ്റൊരു ബിസില്‍-ലെസ് ഫോണുമായി!

ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന സോണി ഫോണിന് 3420 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഫോണിന്റെ കണക്ടിവികള്‍ ഇതൊക്കെയാണ് ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്, GLONASS, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി എന്നിവ. ഹാന്‍സെറ്റിന് IP68 റേറ്റ് ചെയ്തിരിക്കുന്നു. ഫോണിന്റ അളവ് പറഞ്ഞിരിക്കുന്നത് 149X74X7.5mm ആണ്.

English summary
What's more interesting is that Sony will finally incorporate the bezel-less design that is currently trending in the smartphone world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot