സോണി എക്‌സ്പീരിയ Z1 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

കഴിഞ്ഞ ദിവസം സാംസങ്ങ് ഗാലക്‌സി നോട് 3 വില്‍പനയ്‌ക്കെത്തിയതിനു പിന്നാലെ ഐ.എഫ്.എയില്‍ അവതരിപ്പിച്ച എക്‌സ്പീരിയ Z1 സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെ ഒരുപിടി ഉത്പന്നങ്ങള്‍ േസാണിയും ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

എക്‌സപീരിയ Z1-നു പുറമെ സോണി സ്മാര്‍ട്‌വാച്ച് 2, സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കാവുന്ന ലെന്‍സ്, സൈബര്‍േഷാട് QX 100, QX 10, വയര്‍ലെസ് സ്പീക്കര്‍ എന്നിവയാണ് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സോണി ലോഞ്ച് ചെയ്തത്.

സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോണി എക്‌സ്പീരിയ Z1 ഇന്നുമുതല്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും. 20 എം.പി. കാമറയാണ് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. 44990 രൂപയാണ് വില. സോണി സ്മാര്‍ട്‌വാച്ച് 2-ന് 14990 രൂപ വിലവരും. ഇത് ഒക്‌ടോബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാവും.

സ്മാര്‍ട്‌ഫോണില്‍ ഘടിപ്പിക്കാവുന്ന ലെന്‍സ് മോഡല്‍ കാറയായ സൈബര്‍ ഡോട് QX100, QX 10 എന്നിവയ്ക്ക് യഥാക്രമം 24990 രൂപയും 12990 രൂപയുമാണ് വില. അതോടൊപ്പം 16990 രൂപ വിലവരുന്ന GTK-N1BT 100W വയര്‍ലെസ് സ്പീക്കറും കമ്പനി ഇന്നലെ ലോഞ്ച് ചെയ്തു.

സോണി ലോഞ്ച് ചെയ്ത ഉത്പന്നങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony Xperia Z1

1080-1920 പിക്‌സല്‍ റെസല്യൂഷനുള്ള 5 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് കപ്പാസിറ്റീവ് ഡിസ്‌പ്ലെ
2.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍
അഡ്രിനോ 330 GPU, 2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം
20.7 എം.പി. കാമറ
2 എം.പി. ഫ്രണ്ട് കാമറ
ബ്ലൂടൂത്ത് 4.0, വൈ-ഫൈ, വൈ-ഫൈ ഹോട്‌സ്‌പോട്, DLNA, A-GPS
3000 mAh ബാറ്ററി

 

Sony Smart Watch 2

ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ് ഉള്ള ഏത് സ്മാര്‍ട്‌ഫോണുമായും ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നതാണ് സോണി സ്മാര്‍ട് വാച്ച് 2-ന്റെ പ്രത്യേകത. NFC ടെക്‌നോളജി ഉപയോഗിച്ചാണ് ഫോണുമായി ബന്ധിപ്പിക്കുന്നത്. വാച്ചിന്റെ പ്രത്യേകതകള്‍ എടുത്താല്‍, വാട്ടര്‍പ്രൂഫ് ആയ വാച്ച് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. 220-176 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 1.6 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 4 ദിവസം വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

DSC QX 10, QX 100 Lense

സ്മാര്‍ട്‌ഫോണുമായും ടാബ്ലറ്റുമായും ബന്ധിപ്പിക്കാനും മികവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നതുമാണ് ഈ ലെന്‍സുകളുടെ ഏറ്റവും വലിയ സവിശേഷത.

 

DSC QX 10, QX 100 Lense

സോണിയുടെ പ്ലേ മെമ്മറീസ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

DSC QX 10, QX 100 Lense

ആന്‍ഡ്രോയ്ഡ് ഫോണിലും ഐ.ഒ.എസ്. ഫോണിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഉപകരണങ്ങളുമായി ബന്ധിപ്പിക്കാതെ നേരിട്ടും ഇതിലൂടെ ചിത്രങ്ങള്‍ പകര്‍ത്താം.

GTK-N1BT വയര്‍ലെസ് സ്പീക്കര്‍

സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാവുന്ന വയര്‍ലെസ് സ്പീക്കറിന് 100 RMS ഔട്പുട്ടാണ് ഉള്ളത്.

 

Sony Xperia Z1 Camera

സോണി എക്‌സ്പീരിയ Z1 20 MP കാമറ

സോണി എക്‌സ്പീരിയ Z1


സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1


സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1


സോണി എക്‌സ്പീരിയ Z1

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോണി എക്‌സ്പീരിയ Z1 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot