5679 രൂപയ്ക്ക് സോണിയുടെ 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ്

Posted By:

സോണി 64 ജി.ബി UHS--1 ക്ലാസ് ഹൈസ്പീഡ് മൈമക്രാ എസ്.ഡി. കാര്‍ഡ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 40MB/s ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് ഉള്ള എസ്.ഡി. കാര്‍ഡിന് 5679 രൂപയാണ് വില. സ്മാര്‍ട്‌ഫോണില്‍ ഫുള്‍ HD വീഡിയോ റെക്കോഡിഗിന് അനുയോജ്യമായ മെമ്മറി കാര്‍ഡ് വെള്ളം, പൊടി, അള്‍ട്ര വയലറ്റ്, എക്‌സ്‌റെ എന്നിവ കടക്കാത്ത വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്

5679 രൂപയ്ക്ക് സോണിയുടെ 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ്

64 ജി.ബി. മെമ്മറി കാര്‍ഡ് ഉപയോഗിിച്ച് സ്മാര്‍ട്‌ഫോണില്‍ 20-തിലധികം സിനിമകള്‍ വരെ സ്‌റ്റോര്‍ ചെയ്യാം. കൂടാതെ പ്രത്യേക റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കാര്‍ഡില്‍ നിന്ന് ഡിലിറ്റ് ചെയ്യപ്പെട്ട, പാട്ടുകള്‍, സിനിമ തുടങ്ങി മിക്ക ഫയലുകളും തിരിച്ചെടുക്കാനും സാധിക്കും. മേയ് 10 മുതല്‍ സോണി സ്‌റ്റോറുകളിലും മറ്റ് ഇലക്‌ട്രോണിക് സ്‌റ്റോറുകളിലും ലഭിക്കും.

സോണി 64 ജി.ബി. മൈക്രോ എസ്.ഡി UHS-1 കാര്‍ഡിന്റെ പ്രത്യേകതകള്‍

40 MB/s ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ്
ഫുള്‍ HD വീഡിയോ റെക്കോഡിംഗ് സപ്പോര്‍ട് ചെയ്യും.
വെള്ളം, പൊടി, അള്‍ട്ര വയലറ്റ്, X--റേ തുടങ്ങിയവ കടക്കില്ല. താപനിലയും ബാധിക്കില്ല.
ഡിലിറ്റ് ചെയ്യപ്പെട്ട ഫയല്‍ തിരിച്ചെടുക്കാന്‍ സൗകര്യം
5 വര്‍ഷ വാറന്റി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot