സോണിയുടെ നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണ്‍, WH-CH700N, ഇന്ത്യന്‍ വിപണിയിലെത്തി

|

നോയ്‌സ് ക്യാന്‍സലിംഗ് സവിശേഷതയുള്ള സോണിയുടെ ഏറ്റവും പുതിയ ഹെഡ്‌ഫോണ്‍ WH-CH700N ഇന്ത്യന്‍ വിപണിയിലിറങ്ങി. കറുപ്പ് നിറത്തില്‍ ലഭിക്കുന്ന ഹെഡ്‌ഫോണിന്റെ വില 12990 രൂപയാണ്.

 
സോണിയുടെ നോയ്‌സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണ്‍, WH-CH700N, ഇന്ത്യന്‍ വിപണിയ

നിര്‍മ്മിതബുദ്ധി അടിസ്ഥാന നോയ്‌സ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയാണ് ഹെഡ്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പശ്ചാത്തല ശബ്ദം വിലയിരുത്തി ശബ്ദം കൂട്ടാനും കുറയ്ക്കാനും ഹെഡ്‌ഫോണിന് കഴിയും. ശബ്ദമുഖരിതമായ അന്തരീക്ഷങ്ങളില്‍ ഉപയോഗിക്കാന്‍ ഏറെ അനുയോജ്യമാണ് WH-CH700N.

വോയ്‌സ് അസിസ്റ്റന്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഹാന്‍ഡ്‌സ് ഫ്രീ കോളുകള്‍ക്കുമായി ഹെഡ്‌സെറ്റില്‍ മൈക്രോഫോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂസിക് സെറ്റിംഗ്‌സിന് അനുസരിച്ച് ഹെഡ്‌ഫോണിലെ ബാറ്ററി 35 മണിക്കൂര്‍ വരെ നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

97dB/mW സെന്‍സിറ്റിവിറ്റിയോട് കൂടിയ 40mm ഡ്രൈവേഴ്‌സ്, 7Hz-20000 Hz റെസ്‌പോണ്‍സ് ഫ്രീക്വന്‍സി, 20Ohms ഇംപെന്‍ഡന്‍സ് റേറ്റിംഗ്, നോയ്‌സ് ക്യാന്‍സലേഷന്‍ (NC) ബട്ടണ്‍ എന്നിവയാണ് ഹെഡ്‌ഫോണിന്റെ പ്രധാന സവിശേഷതകള്‍.

ഹെഡ്‌ഫോണിലെ മൈക്രോ യുഎസ്ബി പോര്‍ട്ട് വഴിയാണ് ഇത് ചാര്‍ജ് ചെയ്യേണ്ടത്. അടുത്ത അപ്‌ഡേറ്റ് കഴിയുന്നതോടെ ഹെഡ്‌ഫോണ്‍ ഗൂഗിള്‍ അസിസ്റ്റന്റിന് വേണ്ടി ഓപ്ടിമൈസ് ചെയ്യുമെന്ന് സോണി വ്യക്തമാക്കിയിട്ടുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് പ്ലേബാക്ക് നല്‍കുന്ന ക്വിക് ചാര്‍ജ് സാങ്കേതികവിദ്യയാണ് ഹെഡ്‌സെറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്.

ബ്ലൂടൂത്ത് v4.1, NFC, 1.2 മീറ്റര്‍ നീളമുള്ള ഇളക്കിയെടുക്കാവുന്ന സിംഗിള്‍ സൈഡഡ് ടൈപ്പ് കേബിള്‍ എന്നിവ ഹെഡ്‌ഫോണില്‍ ലഭ്യമാണ്. ബാറ്ററി ചാര്‍ജ് തീര്‍ന്നുപോയാല്‍ 3.5 മില്ലീമീറ്റര്‍ ജാക്കിന്റെ സഹായത്തോടെ സംഗീതം ആസ്വദിക്കുന്നത് തുടരാനാകും.

ഹെഡ്‌ഫോണ്‍സ് കണക്ട് ആപ്പില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, iOS പതിപ്പുകള്‍ ലഭ്യമാണ്. ആപ്പിന്റെ സഹായത്തോടെ നിങ്ങളുടെ ഇഷ്ടപ്രകാരം ഹെഡ്‌ഫോണ്‍ ട്യൂണ്‍ ചെയ്യാന്‍ കഴിയും.

വലിയ സ്‌ക്രീനോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോവലിയ സ്‌ക്രീനോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ

Best Mobiles in India

Read more about:
English summary
Sony launches WH-CH700N noise-cancelling headphones in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X