സോണി പ്ലേസ്റ്റേഷന്‍ ഓര്‍ബിസ് പ്രത്യേകതകള്‍ പുറത്തായി

Posted By: Super

സോണി പ്ലേസ്റ്റേഷന്‍ ഓര്‍ബിസ് പ്രത്യേകതകള്‍ പുറത്തായി

സോണി പ്ലേസ്റ്റേഷന്‍ 3യുടെ വരുംതലമുറ മോഡലിന്റെ പ്രത്യേകതകള്‍ പുറത്തായി. സോണിയുടെ പ്ലേസ്റ്റേഷന്‍ പദ്ധതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില കേന്ദ്രങ്ങളാണ് പ്രത്യേകതകളെക്കുറിച്ച് സൂചന നല്‍കിയത്. ഓര്‍ബിസ് എന്നാകും ഈ വേര്‍ഷന്‍ അറിയപ്പെടുകയെന്നും റിപ്പോര്‍ട്ടുണ്ട്. എഎംഡിയുടെ എ8-3850 എപിയു ചിപ്‌സെറ്റാണ് ഇതില്‍ ഉള്‍പ്പെടുക.

ക്വാഡ് കോര്‍ 2.9 ജിഗാഹെര്‍ട്‌സ് പ്രോസസറും ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സും ചേര്‍ന്നാണ് എഎംഡി എ8-3850 എപിയു ചിപ്‌സെറ്റ്. റാഡിയോണ്‍ ഗ്രാഫിക്  പ്രോസസറായ എച്ച്ഡി 7670യും ഇതില്‍ ഉള്‍പ്പെടും. മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് 720 കണ്‍സോളില്‍ ഉപയോഗിച്ചതും ഇതേ കാര്‍ഡാണ്.

അടുത്ത വര്‍ഷം ഹോളിഡേ സീസണിലാകും പ്ലേസ്റ്റേഷന്‍ ഓര്‍ബിസുമായി സോണി എത്തുക. ഈ കണ്‍സോളിനിണങ്ങുന്ന ഗെയിമുകള്‍ തയ്യാറാക്കാന്‍ ഗെയിമിംഗ്  കമ്പനികളും തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot