കാത്തിരിപ്പിനൊടുവിൽ സോണി പ്ലേസ്റ്റേഷൻ 5ന്റെ പ്രീ ഓർഡറിങ് ആരംഭിച്ചു; നിങ്ങൾ അറിയേണ്ടതെല്ലാം

|

സോണി പിഎസ്5 പ്രീ ഓർഡർ ആരംഭിച്ചിരിക്കുകയാണ്. സോണി പ്ലേസ്റ്റേഷൻ 5ന്റെ സ്റ്റാൻഡേർഡ്, ഡിജിറ്റൽ വേരിയന്റുകൾ ആമസോൺ, ഷോപ്പ്അറ്റ്എസ്സി, ഗെയിംസ് ദ ഷോപ്പ്, ക്രോമ, ഫ്ലിപ്പ്കാർട്ട്, വിജയ് സെയ്ൽസ് എന്നിവിടങ്ങളിലാണ് വാങ്ങാൻ ലഭ്യമാക്കിയിരിയ്ക്കുന്നത്. പ്രീ ഓർഡർ ആരംഭിച്ചതിന് തൊട്ട് പിന്നാലെ സോണിയുടെ ഏറ്റവും പുതിയ ഗെയിമിങ് കൺസോളിന്റെ സ്റ്റോക്ക് തീർന്നു. ഇത്തവണ മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള അവസരം പലർക്കും നഷ്ടമായി. സ്റ്റോക്ക് പെട്ടെന്ന് തീർന്ന് പോയതാണ് കാരണം. പക്ഷെ ഇപ്പോഴും നിങ്ങൾക്ക് പ്ലേസ്റ്റേഷൻ 5 മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

പ്ലേസ്റ്റേഷൻ 5 പ്രീ ഓർഡർ ചെയ്യേണ്ടത് എവിടെ

പ്ലേസ്റ്റേഷൻ 5 പ്രീ ഓർഡർ ചെയ്യേണ്ടത് എവിടെ

മുകളിൽ സൂചിപ്പിച്ചത് പോലെ, ഫ്ലിപ്പ്കാർട്ട്, സോണി സെന്റർ വെബ്‌സൈറ്റ് പോലുള്ള ഇ കൊമേഴ്‌സ് സൈറ്റുകളിൽ നിലവിൽ പിഎസ്54റിന്റെ രണ്ട് വേരിയന്റുകളും 'ഔട്ട് ഓഫ് സ്റ്റോക്ക്' ആയിരിയ്ക്കുകയാണ്. അതേ സമയം നിങ്ങൾക്ക് ഇപ്പോഴും ക്രോമയിൽ നിന്ന് സ്റ്റാൻഡേർഡ് പിഎസ്5, പിഎസ്5 ഡിജിറ്റൽ വേർഷനുകൾ ലഭ്യമാകും. കൂടാതെ സെലക്റ്റ് ചെയ്ത ബാങ്ക് കാർഡുകളിൽ അധിക ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ക്രോമ ഓഫർ ചെയ്യുന്നു. ക്രോമയിൽ നിന്ന് ഗെയിമിങ് കൺസോൾ പ്രീ ഓർഡർ ചെയ്യാൻ, നിങ്ങളുടെ കോൺടാക്റ്റ് നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

സോണി പ്ലേസ്റ്റേഷൻ 5; ഇന്ത്യയിലെ വില
 

സോണി പ്ലേസ്റ്റേഷൻ 5; ഇന്ത്യയിലെ വില

പിഎസ്5ന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് ( ഡിസ്ക് വേരിയന്റ് ) 49,990 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. ബ്ലൂ റേ പ്ലെയർ ഇല്ലാത്ത പിഎസ്5 ഡിജിറ്റൽ എഡിഷന് 39,990 രൂപയും രാജ്യത്ത് വില വരും. ഇ കൊമേഴ്‌സ് പോർട്ടലുകൾ ഗ്രാൻഡ് ടൂറിസ്മോ 7 ഗെയിമിനൊപ്പം സ്റ്റാൻഡേർഡ് പിഎസ്5 54,990 രൂപ വിലയിലും ഓഫർ ചെയ്യുന്നു. സോണി പിഎസ്5നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

സോണി പ്ലേസ്റ്റേഷൻ 5 സവിശേഷതകൾ

സോണി പ്ലേസ്റ്റേഷൻ 5 സവിശേഷതകൾ

കഴിഞ്ഞ വർഷമാണ് സോണി പ്ലേസ്റ്റേഷൻ 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സോണിയിൽ നിന്നുള്ള ഏറ്റവും പുതിയ ഗെയിമിങ് കൺസോൾ മെച്ചപ്പെട്ട ഹാർഡ്‌വെയർ, പുതിയ യുഐ, വയർലെസ് കൺട്രോളർ എന്നിവ ഓഫർ ചെയ്യുന്നു. സോണി പ്ലേസ്റ്റേഷൻ 5 ഒരു ഡ്യുവൽസെൻസ് വയർലെസ് കൺട്രോളറും ഫീച്ചർ ചെയ്യുന്നു. ഒരു പുതിയ ഡിസൈനാണ് ഈ ഉപകരണങ്ങൾക്ക് നൽകിയിരിയ്ക്കുന്നത്. സ്റ്റാൻഡേർഡിലും ഡിജിറ്റൽ പതിപ്പിലും കസ്റ്റം ഒക്ടാ കോർ എഎംഡി സെൻ 2 പ്രൊസസർ ഉണ്ട്. 3.5 ഗിഗാ ഹെർട്സ് ആണ് ഈ പ്രൊസസറുകളുടെ ക്ലോക്ക് സ്പീഡ് എന്ന് പറയുന്നത്.

ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിപിയു

രണ്ട് കൺസോളുകളും എഎംഡി ആർഡിഎൻഎ 2 ആർകിടെക്ചർ ബേസ് ചെയ്ത് എത്തുന്ന ജിപിയു ആണ് ഉപയോഗിക്കുന്നത്. 2.23 ഗിഗാ ഹെർട്സ് ആണ് ഈ ജിപിയുവിന്റെ ക്ലോക്ക് സ്പീഡ്. സോണി പിഎസ്5ന്റെ മുൻവശത്ത് രണ്ട് യുഎസ്ബി പോർട്ടുകൾ ഉണ്ട് ( യുഎസ്ബി ടൈപ്പ് -എ, യുഎസ്ബി ടൈപ്പ് -സി പോർട്ടുകൾ ). കൂടാതെ, കൺസോളിന്റെ പിൻഭാഗത്ത് ഒരു ഇഥർനെറ്റ് പോർട്ടും എച്ച്ഡിഎംഐ 2.1 പോർട്ടും ഉണ്ട്.

ഗെയിമിങ് കൺസോൾ

കൂടാതെ, മിക്ക ഇ കൊമേഴ്‌സ് സൈറ്റുകളിലും ഈ ഗെയിമിങ് കൺസോൾ ഇതിനകം വിറ്റ് തീർന്നു. അതേ സമയം നോട്ടിഫൈ ബട്ടൺ ലഭ്യമാണ് താനും. ഇത് സെറ്റ് ചെയ്തിട്ടിരുന്നാൽ സ്റ്റോക്ക് ലഭ്യമാകുന്നതിന് അനുസരിച്ച് അറിയിപ്പുകൾ ലഭിക്കും. പിഎസ്5ന്റെ വിൽപ്പന ആരംഭിക്കുന്നതിനെക്കുറിച്ചും അലർട്ട് ലഭിക്കുന്നു. പിഎസ്5ന്റെ ഇന്ത്യയിലെ അടുത്ത വിൽപ്പന തീയതി സംബന്ധിച്ച അറിയിപ്പ് ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്

Best Mobiles in India

English summary
Sony PS5 pre-order has started. Standard and digital variants of the Sony PlayStation 5 are available for purchase on Amazon, ShopatSc, Games the Shop, Chroma, Flipkart and Vijay Sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X