വീട് തന്നെ തിയറ്ററാക്കാം; സോണിയുടെ ഓഫർ പെരുമഴയിൽ ബ്രാവിയ ടിവികൾക്കും സ്പീക്കറുകൾക്കുമെല്ലാം കിടിലം ഡിസ്കൗണ്ട്
രാജ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് പല ഓൺലൈൻ പ്ലാറ്റ്ഫോമുകളും പ്രഖ്യാപിച്ചത്. നേരത്തെ ആമസോൺ, ഫ്ലിപ്പ്കാർട്ട് മുതലായ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ തങ്ങളുടെ ഓഫർ വിൽപന പ്രഖ്യാപിച്ചിരുന്നു. ജനുവരി 19 വരെ ആയിരുന്നു ഇവിടെ ഓഫർ വിൽപന നടന്നത്. ഇതിന് പിന്നാലെ സാംസങ്ങും ഓഫർ വിൽപനയുമായി രംഗത്തെത്തി.
ഇപ്പോൾ ഇതാ പ്രമുഖ ടെക് കമ്പനിയായ സോണിയും തങ്ങളുടെ റിപ്പബ്ലിക്ക് ദിനം സംബന്ധിച്ച ഓഫർ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ടിവി, സ്പീക്കറുകൾ, ഇയർബഡുകൾ, ഹെഡ‍്സെറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ഈ ഓഫർ വിൽപനയിൽ സോണി വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്കൗണ്ടുകൾക്ക് പുറമെ ക്യാഷ്ബാക്ക് ഓഫറകുൾ, ഇഎംഐ ഓപ്ഷൻ തുടങ്ങിയ ഓഫറുകളും സോണി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. സോണി പ്രഖ്യാപിച്ചിരിക്കുന്ന പ്രമുഖ ഓഫറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സോണിയുടെ ബ്രാവിയ ടിവികൾക്ക് 30 ശതമാനം വരെയാണ് സോണി ഇപ്പോൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു. ഈ ടിവികൾക്ക് 2 വർഷം വരെ ഗ്യാരന്റിയും സോണി നൽകുന്നതായിരിക്കും. വിവിധ ഫിനാൻസ് ഓപ്ഷനുകളിലായി ആകർഷകമായ ഇഎംഐ ഓഫറുകളിലും ഈ ബ്രാവിയ ടിവികൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രതിമാസം 3,995 രൂപ മുതലാണ് ഇഎംഐ ഓപ്ഷനുകൾ ആരംഭിക്കുന്നത്.
അഞ്ചോളം നോയിസ് ക്യാൻസിലേഷൻ ഹെഡ്ഫോണുകൾക്കും സോണി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 29,990 രൂപയുടെ Sony WH-1000XM4 ഇപ്പോൾ 19,990 രൂപയ്ക്ക് ലഭിക്കും ഇതിന് പുറമെ 2000 രൂപയുടെ ക്യാഷ്ബാക്കും ഈ ഹെഡ്ഫോണിന് ലഭിക്കുന്നതായിരിക്കും. 34,990 രൂപയാണ് Sony WH-1000XM5ന്റെ വില ഈ ഹെഡ്സെറ്റ് ഇപ്പോൾ 26,990 രൂപയ്ക്കാണ് സോണിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഹെഡ്ഫോണിനും 2000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Sony WH-XB910N, Sony WH-CH720N, Sony WH-CH520 എന്നീ ഹെഡ്സെറ്റുകൾക്കും ഈപ്പോൾ ആകർഷകമായ ഓഫറകുൾ ലഭിക്കുന്നതാണ്. നാലോളം ഇഡബ്ലുഎസ് ഇയർബഡുകൾക്കും സോണി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. Sony WF-1000XM5, Sony WF-C500, Sony WF-C700N, Sony WF-LS900N എന്നിവയാണ് സോണിയുടെ ഓഫറുള്ള ഇയർബഡുകൾ. ഡിസ്കൗണ്ടുകൾക്ക് പുറമെ ക്യാഷ്ബാക്ക് ഓഫറുകളും ഈ ഇയർബഡുകൾക്ക് ലഭിക്കുന്നതാണ്. 3000 രൂപ മുതൽ 1000 രൂപ വരെയാണ് ക്യാഷ്ബാക്ക് ആയി ലഭിക്കുന്നത്.
ബ്ലൂടൂത്ത് സ്പീക്കറിന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ Sony SRS-XE200, Sony SRS-XE300, Sony SRS-XB100 എന്നീ മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകൾക്കാണ് ഈ റിപ്പബ്ലിക്ക് ദിന ഓഫറിന്റെ ഭാഗമായി സോണി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 9,990 രൂപ, 12,990 രൂപ, 3,990 രൂപ എന്നിങ്ങനെയാണ്. മറ്റ് ഉത്പന്നങ്ങൾ പോലെ തന്നെ ഈ സ്പീക്കറുകൾക്കും ക്യാഷ് ബാക്ക് ഓഫറുകളും സോണി വാഗ്ദാനം ചെയ്യുന്നുണ്ട്.
അറോളം പാർട്ടി സ്പീക്കറുകൾക്കും എട്ടോളം സൗണ്ട് ബാറുകൾക്കും ആകർഷകമായ ഓഫറുകൾ സോണി പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ വീട് ഒരു തിയേറ്ററിന് സമാനമായി വിലക്കുറവിൽ സൗണ്ട്പ്രൂഫ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്ന് സോണി പറയുന്നു. പ്ലേസ്റ്റേഷൻ 5നും ഈ ഓഫർ വിൽപനയിൽ പരിമിതകാല ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. PS5 ക്രിക്കറ്റ്24, PS5 EAFC24, PS5 കോൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർഫെയർ III എന്നിവയ്ക്ക് 4000 രൂപവരെയും കിഴിവ് ഉണ്ടാകും.
നിലവിൽ ഈ ഓഫർ വിൽപന ആരംഭിച്ചു കഴിഞ്ഞു. ജനുവരി 28 വരെ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകും എന്നാണ് സോണി ഇന്ത്യ അറിയിച്ചിരിക്കുന്നത്. സോണി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും സോണി സെന്റർ, സോണി എക്സ്ക്ലൂസീവ് തുടങ്ങിയ സോണിയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ ലഭിക്കുന്നതാണ്. കൂടാതെ രാജ്യത്തെ പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയവയിലൂടെയും സമാനമായ ഓഫർ ലഭിക്കും.


Click it and Unblock the Notifications








