തെരഞ്ഞെടുത്ത സോണി എക്‌സ്പീരിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ അപ്‌ഡേറ്റ്

Posted By:

സോണിയുടെ തെരഞ്ഞെടുത്ത എക്‌സ്പീരിയ ഫോണുകള്‍ക്ക് ഇന്നു മുതല്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ അപ്‌ഡേറ്റ് ലഭ്യമാവും. എക്‌സ്പീരിയ Z, എക്‌സ്പീരിയ ZL, എക്‌സ്പീരിയ ZR, എക്‌സ്പീരിയ ടാബ്ലറ്റ് Z എന്നിവയ്ക്കാന് അപ്‌ഡേറ്റ് ലഭിക്കുക. മാസങ്ങള്‍ക്കു മുമ്പു തന്നെ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് സോണി പ്രഖ്യാപിച്ചിരുന്നു.

സോണി എക്‌സ്പീരിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.3 അപ്‌ഡേറ്റ്

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ അപ്‌ഡേറ്റ് ലഭിക്കുന്നതോടെ യൂസര്‍ ഇന്റര്‍ഫേസ് ഉള്‍പ്പെടെ പല കാര്യങ്ങളിലും ഫോണുകള്‍ കൂടുതല്‍ മികച്ചതാകും. കൂടാതെ സോണിയുടെ സ്മാര്‍ട് സോഷ്യല്‍ ക്യാമറ ഫീച്ചറും ലഭ്യമാവും.

ചില ആപ്ലിക്കേഷനുകളിലും കാര്യമായ പരിഷ്‌കാരങ്ങളുണ്ടാവുമെന്ന് സോണി അറിയിച്ചിട്ടുണ്ട്. മെസേജിംഗ്, മൈ എക്‌സപീരിയ, സ്മാര്‍ട് കണക്റ്റ്, സ്മാള്‍ ആപ്‌സ്, ട്രാക് ഐ.ഡി, സോണി സെലക്റ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളിലാവും മാറ്റങ്ങളുണ്ടാവുക.

ഇന്ത്യയിലെ സോണി ഉപകരണങ്ങളില്‍ എന്നു മുതലാണ് അപ്‌ഡേറ്റ് ലഭ്യമാവുക എന്ന് ഇതുവരെ വ്യക്തമല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot