ഹൈ റെസല്യൂഷന്‍ ഓഡിയോ ഫയലുകളുടെ പകിട്ടില്‍ സോണിയില്‍ നിന്ന് ഒരു വാക്ക്മാന്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ പ്രചാരത്തിലായതോടെ വാക്ക്മാനുകളുടെ പ്രസക്തി പാടേ കുറഞ്ഞു. എന്നാലും ഇലക്ട്രോണിക്‌സ് രംഗത്തെ തലതൊട്ടപ്പന്മാരായ സോണി ഈ മേഖല കൈ വിടാനൊരുക്കമല്ല. പുതുതായി സോണി വിപണിയിലെത്തിച്ച വാക്ക്മാനാണ് എന്‍ഡബ്ല്യു-ഇസെഡ്എക്‌സ്2. ലാസ് വേഗാസിലെ സിഇഎസ് 2015-ലാണ് ഈ ഡിവൈസ് സോണി അവതരിപ്പിച്ചത്.

ഹൈ റെസല്യൂഷന്‍ ഓഡിയോ ഫയലുകള്‍ തീരെ മായങ്ങളില്ലാതെ ആസ്വദിക്കാമെന്നതാണ് എന്‍ഡബ്ല്യു-ഇസെഡ്എക്‌സ്2-ന്റെ പ്രത്യേകത. 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ പ്ലെയറില്‍ 128 ജിബി വരെ വികസിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗാഡ്ജറ്റില്‍ ഒഎസ് പരിഷ്‌ക്കരണം സാധ്യമാണ്.

ഹൈ റെസല്യൂഷന്‍ ഓഡിയോ ഫയലുകളുടെ പകിട്ടില്‍ ഒരു വാക്ക്മാന്‍...!

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ആപുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാനും, ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ ഗാഡ്ജറ്റില്‍ സാധിക്കും. 854 X 480 പിക്‌സല്‍ റെസല്യൂഷനുള്ള നാലിഞ്ച് ടച്ച്‌സ്‌ക്രീനും ഈ വാക്ക്മാന് നല്‍കിയിട്ടുണ്ട്.

കടുപ്പം കൂടിയ അലൂമിനിയം ലോഹമിശ്രിതം കൊണ്ടാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 33 മണിക്കൂറാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്.

69,525 രൂപയാണ് ഇതിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്, പക്ഷെ ഹൈ റെസല്യൂഷന്‍ ഓഡിയോ ഫയലുകള്‍ അതിന്റെ ഗരിമയില്‍ അസ്വദിക്കാന്‍ സാധിക്കുമെന്നത് സംഗീത പ്രേമികളെ മോഹിപ്പിക്കുന്ന പ്രലോഭനമാണ്.

English summary
Sony's walkman makes a comeback in high resolution.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot