സോണി സ്മാര്‍ട്ബാന്‍ഡ് SWR10 ഇന്ത്യയില്‍; 5 പ്രധാന ഫീച്ചറുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമൊപ്പം ഇന്ത്യയില്‍ പ്രചാരം വര്‍ദ്ധിച്ചുവരുന്ന മറ്റൊരു വിഭാഗമാണ് സ്മാര്‍ട് ബാന്‍ഡുകളും സ്മാര്‍ട് വാച്ചുകളും. സാംസങ്ങും സോണിയും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഇതിനോടകം തന്നെ വെയറബിള്‍ ഡിവൈസുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു.

അതില്‍ പലതും ഇന്ത്യയില്‍ ലഭ്യമാണുതാനും. ആ നിരയിലേക്ക് അവസാനമായി എത്തിയിരിക്കുന്ന ഗാഡ്ജറ്റാണ് സോണിയുടെ സ്മാര്‍ട്ബാന്‍ഡ് SWR10. സോണി എക്‌സ്പീരിയ Z2 വിനൊപ്പം അവതരിപ്പിച്ച സ്മാര്‍ട് ബാന്‍ഡ് SWR10-ന് 5,990 രൂപയാണ് വില.

നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സ്മാര്‍ട്ബാന്‍ഡ് ആന്‍ഡ്രോയ്ഡഡ് 4.4 കിറ്റ്കാറ്റ് ഒ.എസുള്ള എല്ലാ ഉപകരണങ്ങളുമായും കണക്റ്റ് ചെയ്യാന്‍ സാധിക്കും. കൂടാതെ മറ്റ് സ്മാര്‍ട് വാച്ചുകളെ പോലെ വാട്ടര്‍ റെസിസ്റ്റന്റുമാണ്.

എന്നാല്‍ മറ്റു സ്മാര്‍ട് ബാന്‍ഡുകളില്‍ നിന്നു വ്യത്യസ്തമായി സോണി സ്മാര്‍ട് ബാന്‍ഡിനുള്ള പ്രധാന ഫീച്ചറുകള്‍ എന്തെല്ലാമാണ്... അതറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന സ്ലൈഡുകള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെയറബിള്‍ ഡിവൈസ് എന്നതിലുപരി കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ള ഉപകരണം കൂടിയാണ് ഇത്. വാട്ടര്‍ പ്രൂഫ് ആയ സ്മാര്‍ട്ബാന്‍ഡ് വെള്ളത്തില്‍ അഞ്ചടി വരെ ആഴത്തില്‍ 30 മിനിറ്റ് ഉപയോഗിക്കാം. വ്യത്യസ്തമായ നിരവധി നിറങ്ങളില്‍ ലഭ്യമാണുതാനും.

 

ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങള്‍ പകര്‍ത്തണമെങ്കില്‍ അതിനുള്ള സംവിധാനമാണ് ലൈഫ് ബുക്മാര്‍ക്. അതിനായി സ്മാര്‍ട് ബാന്‍ഡിലെ ലൈഫ് ബുക് മാര്‍ക് കീ അമര്‍ത്തിയാല്‍ മാത്രം മതി. അതിനു ശേഷമുള്ള എല്ലാ സംഭവങ്ങളും റെക്കോഡ് ചെയ്യപ്പെടും.

 

സ്മാര്‍ട് ബാന്‍ഡിലെ ലൈഫ് ലോഗ് എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫിസിക്കല്‍, സോഷ്യല്‍, വിനോദം തുടങ്ങി എല്ലാ വിധത്തിലുള്ള ആക്റ്റിവിറ്റികളും റെക്കോഡ് ചെയ്യും. അതോടൊപ്പം കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കും.

 

മെമ്മറി കാര്‍ഡിനു സമാനമായി ഡാറ്റകള്‍ ശേഖരിച്ചു സൂക്ഷിക്കുകയും പിന്നീട് കണക്റ്റ് ചെയ്യുന്ന സ്മാര്‍ട്‌ഫോണിലേക്ക് ഈ ഡാറ്റകള്‍ അയയ്ക്കുകയും ചെയ്യുന്ന കോര്‍ യൂണിറ്റ് സ്മാര്‍ട് ബാന്‍ഡിലുണ്ട്. ഇത് ആവശ്യാനുസരണം പുറത്തെടുക്കാന്‍ സാധിക്കും.

 

സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്താല്‍ നിങ്ങളുടെ ഓരോ ശാരീരിക ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുമെന്നതാണ് സ്മാര്‍ട് ബാന്‍ഡിന്റെ പ്രധാന സവിശേഷത. അതായത് എല്ലാ അര്‍ഥത്തിലും മികച്ച ഹെല്‍ത് ട്രാക്കര്‍ ആണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sony SmartBand SWR10 Now Official In India: Top 5 Features, Sony SmartBand SWR10 now official in India, Top 5 Features of Sony SmartBand, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot