Home
News

92 ദിവസത്തിനുള്ളിൽ സോണി വിറ്റഴിച്ചത് 4.5 ദശലക്ഷം പ്ലേസ്റ്റേഷൻ 5 കൺസോളുകൾ

2020 ഡിസംബർ 31 ന് അവസാനിച്ച ക്യൂ 3 2020 ൽ സോണി ഏറ്റവും പുതിയ ജനറേഷൻ പ്ലേസ്റ്റേഷൻ 5 (പിഎസ് 5) ൻറെ 4.5 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം നവംബർ 12 ന് വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ പിഎസ് 5 പുറത്തിറക്കിയിരുന്നു. ഈ വിൽപ്പന മോഡൽ നമ്പറുകളിൽ പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 5 ഡിജിറ്റൽ എഡിഷൻ എന്നിവ ഉൾപ്പെടുന്നു.

പ്ലേസ്റ്റേഷൻ 5

2020 ൽ 4.5 ദശലക്ഷം പ്ലേസ്റ്റേഷൻ 5 യൂണിറ്റുകൾ വിറ്റതായി സോണി വെളിപ്പെടുത്തിയിരുന്നു. ഇതിനർത്ഥം ഒന്നര മാസത്തിനുള്ളിൽ പ്ലേസ്റ്റേഷൻ 5 ൻറെ 4.5 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നാണ്. ഇന്ത്യയടക്കം ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ ഈ ഗെയിമിംഗ് കൺസോൾ ഇനിയും അവതരിപ്പിക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച്, പ്ലേസ്റ്റേഷൻ 5, പ്ലേസ്റ്റേഷൻ 4, സോഫ്റ്റ്വെയർ, ഗെയിം, നെറ്റ്‌വർക്ക് സേവനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ളവയാണ് ഏറ്റവും ലാഭകരമായത്, കൂടാതെ ഏറ്റവും കൂടുതൽ വരുമാനം നേടുവാൻ ഇത് സഹായിക്കുകയും ചെയ്യ്തു.

ഈ പാദത്തിലെ മൊത്തത്തിലുള്ള വിൽ‌പനയിൽ 40 ശതമാനം വർധനവ് 883.2 ബില്യൺ യെൻ അഥവാ ഏകദേശം 8.4 ബില്യൺ ഡോളറായി. സോണിയുടെ സബ്സ്ക്രിപ്ഷൻ സേവനങ്ങളും ഡിജിറ്റൽ വരുമാനവും ശക്തമായി തന്നെ തുടരുന്നു. പിഎസ് 5 ഉടമകളിൽ 87% പേരും പ്ലേസ്റ്റേഷൻ പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്‌ത് കഴിഞ്ഞു. ഗെയിമുകളുടെ പട്ടികയിൽ മാർവൽ സ്‌പൈഡർമാൻ: മൈൽസ് മൊറേൽസ് 4.1 ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റതിനാൽ ഒരു സ്പെഷ്യൽ പ്ലേസ്റ്റേഷൻ 5 ഗെയിമിനായുള്ള വിൽപ്പന കണക്കുകളും ലഭിച്ചു. റിട്ടേണൽ, റാറ്റ്ചെറ്റ്, ക്ളാങ്ക്: റിഫ്റ്റ് അറ്റ്, ഹൊറൈസൺ ഫോർബിഡൻ വെസ്റ്റ്, പുതിയ ഗോഡ് ഓഫ് വാർ എന്നിവ ഉൾപ്പെടെ 2021 ൽ പി‌എസ്‌ 5 നായി എത്തുന്ന എക്‌സ്‌ക്ലൂസീവ് സോഫ്റ്റ്‌വെയറുകളുടെ ഒരു വലിയ നിര തന്നെയുണ്ട്.

സോണി പ്ലേസ്റ്റേഷൻ 4 വിൽപ്പന വിശദാംശങ്ങൾ

സോണി പ്ലേസ്റ്റേഷൻ 4 വിൽപ്പന വിശദാംശങ്ങൾ

പ്ലേസ്റ്റേഷൻ 5 ൻറെ വിൽപ്പന നമ്പറുകൾ കൂടാതെ, കഴിഞ്ഞ ജനറേഷനിലെ പ്ലേസ്റ്റേഷൻ 4 ന്റെ 1.4 ദശലക്ഷം യൂണിറ്റുകൾ ഈ പാദത്തിൽ വിൽക്കാൻ കഴിഞ്ഞതായും കമ്പനി വെളിപ്പെടുത്തി. പ്ലേസ്റ്റേഷൻ 4ൽ ഇൻ-ഗെയിം സോഫ്റ്റ്വെയർ സെയിൽ, നെറ്റ്‌വർക്ക് സർവീസ് സെയിൽ, ഉയർന്ന ലാഭം എന്നിവ ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. എന്നാൽ, അതേ സമയം, പ്ലേസ്റ്റേഷൻ 5 അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ കാരണം ഇത് വരുമാനം നഷ്‌ടപ്പെടുത്തി. കൂടാതെ, പ്ലേസ്റ്റേഷൻ 5 ന്റെ തന്ത്രപരമായ വില മൂലം കമ്പനിക്ക് നഷ്ടമുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ, അത് അതിൻറെ നിർമ്മാണച്ചെലവിനേക്കാൾ കുറവാണെന്ന് പറയപ്പെടുന്നു.

Best Mobiles in India

English summary
In Q3 2020, which ended on December 31, 2020, Sony officially announced that it had managed to sell 4.5 million units of its latest-generation PlayStation 5 (PS5).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X