സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമായി സോണിയുടെ പെന്‍ ഡ്രൈവ്

Posted By:

സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ പെന്‍ ഡ്രൈവ് സോണി പുറത്തിറക്കി. യു.എസ്.ബി. 2.0, മൈക്രോ യു.എസ്.ബി കണക്റ്റര്‍ എന്നിവയുള്ള ടു ഇന്‍ വണ്‍ പെന്‍ഡ്രൈവുകളാണ് ഇത്. അതായത് സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പവും ലാപ്‌ടോപ്, ഡെസ്‌ക്‌ടോപ് എന്നിവയുമായും കണക്റ്റ്് ചെയ്യാന്‍ സാധിക്കും.

സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമായി സോണിയുടെ പെന്‍ ഡ്രൈവ്

ആന്‍ഡ്രോയ്ഡിന്റെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷന്‍ മുതല്‍ ജെല്ലിബീന്‍ വരെയുള്ള ഒ.എസുകള്‍ ഉള്ള ഫോണുകളിലും ടാബ്ലറ്റുകളിലും പെന്‍ഡ്രൈവ് ഉപയോഗിക്കാം. കൂടാതെ USB ഓണ്‍ ദി ഗോ (OTG) സംവിധാനവും ലഭിക്കും. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റിന് അനുയോജ്യമായ പെന്‍ഡ്രൈവുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സോണി അധികൃതര്‍ അറിയിച്ചു.

മെറ്റല്‍ ബോഡിയുള്ള പെന്‍ഡ്രൈവുകള്‍ 8 ജി.ബി., 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ മൂന്നു സ്‌റ്റോറേജ് കപ്പാസിറ്റിയിലാണ് ഇറങ്ങുന്നത്. 1242 രൂപ, 1863 രൂപ, 3913 രൂപ എന്നിങ്ങനെയാണ് മൂന്നു വേരിയന്റുകള്‍ക്കും യഥാക്രമം വില. ആഗോള വിപണിയില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ പെന്‍ഡ്രൈവുകള്‍ ലഭ്യമാകുമെങ്കിലും ഇന്ത്യയില്‍ എന്ന് എത്തുമെന്ന് അറിയയിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot