സോണി എക്‌സ്‌പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍ എത്തി

Posted By: Archana V

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട്‌ സോണി ഇന്ത്യ പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍ എക്‌സ്‌പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌പീരിയ കുടുംബത്തിലെ പുതിയ മോഡലിന്റെ വില 19,990 രൂപയാണ്‌. സ്വര്‍ണ്ണ നിറത്തിലും കറുപ്പ്‌ നിറത്തിലും ഹാന്‍ഡ്‌സെറ്റ്‌ ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലിന്റെ വില്‍പ്പന ഇന്നലെ ആരംഭിച്ചു.

സോണി എക്‌സ്‌പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍ എത്തി

സോണി എക്‌സ്‌പീരിയ എല്‍2 എത്തുന്നത്‌ സ്ലീക്‌ ഡിസൈനിലാണ്‌. അവസാനമില്ലാത്ത പ്രതലം പോലെ തോന്നിപ്പിക്കുന്ന ലൂപ്‌ സര്‍ഫസ്‌ ഡിസൈനിലുള്ള ഡിവൈസ്‌ കൈയില്‍ പിടിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ്‌.മികച്ച ബാറ്ററി ലൈഫും, വിപുലമായ ക്യാമറ പ്രവര്‍ത്തനങ്ങളുമാണ്‌ ഡിവൈസ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

പുതിയ സ്‌മാര്‍ട്‌ ഫോണിന്റെ ചില പ്രധാന സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലെ , പ്രോസസര്‍, റാം, സ്‌റ്റോറേജ്‌

1280x720 പിക്‌സല്‍സ്‌ സ്‌ക്രീന്‍ റെസല്യൂഷനോട്‌ കൂടിയ 5.5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലെയോട്‌ കൂടിയാണ്‌ സോണി എക്‌സ്‌പീരിയ എല്‍2 എത്തുന്നത്‌. ഇത്‌ വീഡിയോ ആസ്വാദനവും ബ്രൗസിങ്ങും സോഷ്യല്‍ നെറ്റുവര്‍ക്കിങും മികച്ച അനുഭവമാക്കി മാറ്റും. ഡിസ്‌പ്ലെ ലഭ്യമാക്കുന്ന ബ്രൈറ്റ്‌നസ്‌, കളര്‍, ക്ലാരിറ്റി, കോണ്‍ട്രാസ്‌റ്റ്‌ എന്നിവയില്‍ സോണിയുടെ വൈദഗ്‌ധ്യം തിരിച്ചറിയാം.

1.5 ജിഗഹെട്‌സ്‌ മീഡിയടെക്‌ എംടി6737 ക്വാഡ്‌ കോര്‍ പ്രോസസര്‍ , മാലി ടി720-എംപി2 ജിപിയു , 3ജിബി റാം, മൈക്രോ എസ്‌ഡി വഴി 256 ജിബി വരെ നീട്ടാവുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റു സവിശേഷതകള്‍.

ബാറ്ററി , സോഫ്‌റ്റ്‌ വെയര്‍

ആന്‍ഡ്രോയ്‌ഡ്‌ 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്‌സ്‌പീരിയ എല്‍2 വിന്‌ പിന്തുണ നല്‍കുന്നത്‌ 3300എംഎഎച്ച്‌ ബാറ്ററിയാണ്‌.

ഉപയോക്താക്കള്‍ക്ക്‌ ആവശ്യമുള്ളത്ര ബാറ്ററി ലൈഫ്‌ നീട്ടുന്നതിനായി സ്റ്റാമിന മോഡ്‌ ഫീച്ചറും സ്‌മാര്‍ട്‌ഫോണ്‍ ലഭ്യമാക്കുന്നുണ്ട്‌.

ഇതിന്‌ പുറമെ ബാറ്ററി ലൈഫ്‌ നിലനിര്‍ത്തുന്നതിനായി ക്യുനോവ അഡാപ്‌റ്റീവ്‌ ചാര്‍ജിങ്‌ ടെക്‌നോളജി , ബാറ്ററി കെയര്‍ ഫീച്ചറുകളോടെയാണ്‌ ഡിവൈസ്‌ എത്തുന്നത്‌.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ക്യാമറ

ക്യാമറ

13 മെഗപിക്‌സല്‍ റിയര്‍ ക്യാമറയും 8- മെഗപിക്‌സല്‍ മുന്‍ ക്യാമറയുമാണ്‌ ഹാന്‍ഡ്‌സെറ്റലുള്ളത്‌. മുന്‍ ക്യാമറ 120 ഡിഗ്രി സൂപ്പര്‍ വൈഡ്‌ സെല്‍ഫി ക്യാമറയാണ്‌. പോട്രെയ്‌റ്റ്‌ സെല്‍ഫി മോഡിന്‌ പുറമെ ഗ്രൂപ്പ്‌ സെല്‍ഫി മോഡും എക്‌സ്‌പീരിയ എല്‍2 ലഭ്യമാക്കുന്നുണ്ട്‌.

താഴ്‌ന്ന പ്രകാശത്തിലും മികച്ച ഇമേജുകള്‍ എടുക്കാന്‍ സഹായിക്കുന്നതാണ്‌ എക്‌സപീരിയ എല്‍ 2 വിലെ ക്യാമറകള്‍ എന്ന്‌ സോണി അവകാശപ്പെടുന്നു.

18:9 ഡിസ്‌പ്ലേയും ഇരട്ട ക്യാമറയുമായി നോക്കിയ 7 പ്ലസ്

മറ്റ്‌ സവിശേഷതകള്‍

കാറ്റ്‌ 13/12 ബാന്‍ഡോടു കൂടിയ 4ജി വോള്‍ട്ടി, വൈഫൈ, ബ്ലൂടൂത്ത്‌ 4.2 എന്‍എഫ്‌സി , യുഎസ്‌ബി ടൈപ്‌ സി പോര്‍ട്ട്‌,

എഫ്‌എം റേഡിയോ , 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്‌ എന്നിവയാണ്‌ കണക്ടിവിറ്റി ഫീച്ചറുകള്‍. ഡിവൈസ്‌ വളരെ എളുപ്പം സുരക്ഷിതമായി അണ്‍ലോക്‌ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ്‌ സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 178 ഗ്രാം ഭാരമുള്ള സ്‌മാര്‍ട്‌ഫോണിന്റെ അളവ്‌ 150x78x9.9 എംഎം ആണ്‌.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In its endeavor to cater to selfie lovers, Sony India today launched its premium smartphone, the Xperia L2 in the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot