സോണി എക്‌സ്പീരിയ എസ് ഏപ്രില്‍ 10ന് ഇന്ത്യയില്‍

Posted By: Staff

സോണി എക്‌സ്പീരിയ എസ് ഏപ്രില്‍ 10ന് ഇന്ത്യയില്‍

സോണി എക്‌സ്പീരിയ എസ് ഈ മാസം 10ന് ഇന്ത്യയില്‍ ഔദ്യോഗികമായി വില്പനക്കെത്തുന്നു. സോണിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എറിക്‌സണുമായുള്ള കൂട്ടുകെട്ട് അവസാനിച്ച ശേഷം സോണി സ്വന്തം പേരില്‍ ഇറക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണാണ് എക്‌സ്പീരിയ എസ്.

പ്ലേസ്റ്റേഷന്‍ അംഗീകാരം ലഭിച്ച സ്മാര്‍ട്‌ഫോണ്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് വേര്‍ഷനാണ് എക്‌സ്പീരിയ എസിലെ ഓപറേറ്റിംഗ് സിസ്റ്റം. എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തോടെ ഇതിന് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേഷന്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ വെച്ചാണ് എക്‌സ്പീരിയ എസ് സ്മാര്‍ട്‌ഫോണിനെ സോണി പരിചയപ്പെടുത്തിയത്. ക്വാള്‍കോം ഡ്യുവല്‍ കോര്‍ പ്രോസസറിനെക്കൂടാതെ ഇതിലെ 12.1 മെഗാപിക്‌സല്‍ ക്യാമറയും സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ ആകര്‍ഷിച്ച ഘടകമാണ്. 32,549 രൂപയാണ് എക്‌സ്പീരിയ എസിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.

ഇബേ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് എക്‌സ്പീരിയ എസിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 32,390 രൂപയാണ് എക്‌സ്പീരിയ എസിന്റെ ഇബേ വില.

അന്താരാഷ്ട്ര വിപണികളില്‍ ഇപ്പോള്‍ വില്പനയിലുള്ള എക്‌സ്പീരിയ എസിനെ സംബന്ധിച്ച് ഇതിനോടകം തന്നെ പരാതിയും ഉയര്‍ന്നിരുന്നു. അമിതതാപം ഉണ്ടാകുന്നത് കാരണം ഇതിന്റെ ഡിസ്‌പ്ലെയില്‍ മഞ്ഞനിറം കാണപ്പെടുന്നു എന്നായിരുന്നു പരാതി.

എന്നാല്‍ വളരെ കുറച്ച് എണ്ണം സ്മാര്‍ട്‌ഫോണുകളിലേ ഈ പ്രശ്‌നം ഉണ്ടായിട്ടുള്ളൂ എന്നും ഈ ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകള്‍ മാറ്റി നല്‍കുമെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot