സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

Written By:

ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുഹ്ടിയ വെര്‍ഷനായ മാര്‍ഷ്മാലോ നിരവധി തകര്‍പ്പന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാക്കുന്നത്. എക്സ്പീരിയ ഇസഡ്‌5, ഇസഡ്‌3+, ഇസഡ്4 ടാബ്ലറ്റ് എന്നിവയിലാണ് സോണി മാര്‍ഷ്മാലോ അപ്പ്ഡേറ്റ് നല്‍കാനൊരുങ്ങുന്നത്. ഈ ആന്‍ഡ്രോയിഡ് അപ്പ്ഡേറ്റ് സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ, ഫയല്‍ ഷെയറിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്തുണ്ട്. മാര്‍ഷ്മാലോ അപ്പ്ഡേറ്റിന്‍റെ വരവോടെ സോണിയുടെ സ്മാര്‍ട്ട്‌ഫോണുകളിലുള്ള ചില മാറ്റങ്ങള്‍ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പെര്‍മിഷനുകള്‍ ചോദിക്കുന്നത് സാധാരണമാണ്. അതില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭ്യമല്ല. എന്നാല്‍ മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന സോണിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പ് ഇന്‍സ്റോള്‍ ചെയ്യുമ്പോള്‍ നമുക്ക് ഇഷ്ടമുള്ള പെര്‍മിഷനുകള്‍ മാത്രം ടിക്ക് ചെയ്താല്‍ മതി.

സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

എആര്‍ എഫക്റ്റ്, 4കെ വീഡിയോ, സ്റ്റിക്കര്‍ ക്രിയേറ്റര്‍, മള്‍ട്ടി ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് സോണി തങ്ങളുടെ ക്യാമറ ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

സൈസ് കൂടിയ ഫയലുകളും വളരെ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഹാര്‍ഡ്‌വെയറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

ചാറ്റ് ചെയ്യുമ്പോള്‍ സ്മൈലികളും സ്റ്റിക്കറുകളും ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. പുതിയ അപ്പ്ഡേറ്റ് വരുന്നതോടെ നിരവധി പുതിയ സ്റ്റിക്കറുകള്‍ നമുക്ക് ലഭിക്കും.

സോണി സ്മാര്‍ട്ട്ഫോണുകളില്‍ മാര്‍ഷ്മാലോയുടെ സവിശേഷതകള്‍..!!

ടൈപ്പ് ചെയ്യുമ്പോള്‍ പലതരത്തിലും ഉപഭോക്താകള്‍ക്ക് അനായാസമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന നിരവധി ഷോര്‍ട്ട്കട്ടുകളും മറ്റും ഉള്‍പ്പെടുത്തിയതോടെ സോണി സ്മാര്‍ട്ട്‌ഫോണുകളില്‍ വളരെ ഈസിയായി ചാറ്റ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Take a look at the new features coming with the Android 6.0 Marshmallow for Sony smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot