Home
News

52 എം.പി ലെന്‍സുള്ള ട്രിപ്പിള്‍ ക്യാമറയുമായി സോണി എക്‌സ്പീരിയ X24

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന അത്യുഗ്രന്‍ മോഡലുകള്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ജാപ്പനീസ് ടെക്ക്‌നോളജി ഭീമന്മാരായ സോണിയുടെ അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. അതില്‍ വ്യത്യസ്തമാവുക സോണിയുടെ എക്‌സ്പീരിയ X24 മോഡലാണ്.

52 എം.പി ലെന്‍സുള്ള ട്രിപ്പിള്‍ ക്യാമറയുമായി സോണി എക്‌സ്പീരിയ X24

2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള ക്ഷണം സോണി ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. സോണിയുടെ പുതിയ എക്‌സ്പീരിയ ഭീമനെ ലോകത്തിനു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്നതുള്‍പ്പടെ അന്താരാഷ്ട്ര തലത്തില്‍ നിരവധി ചര്‍ച്ചകളാണ് സോണിയുടെ എക്‌സ്പീരിയ X24 മോഡലിനെ സംബന്ധിച്ചു നടക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് കരുത്തന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 52 മെഗാപിക്‌സല്‍ ലെന്‍സ് ഉള്‍ക്കൊള്ളിച്ച മൂന്നു സെന്‍സറുകളാണ് പിന്നിലുള്ളത്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫിക്ക് ഉതകുന്നതാണ് പിന്നിലെ ക്യാമറാ സംവിധാനം. ഇതില്‍ 16 മെഗാപിക്‌സലിന്റെ ടെലീഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നുണ്ട്. sumahoinfo യാണ് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം 6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 21:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഡിസൈന്‍ ഭാഗം ഏവരെയും മനംമയക്കുമെന്നാണ് അറിയുന്നത്. കരുത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡല്‍. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് ഹാര്‍ഡ്-വെയര്‍ കരുത്തു പകരും. കൂട്ടിന് 6 ജി.ബി റാമുമുണ്ട്.

പുറത്തുവന്ന സവിശേഷതകള്‍ പ്രകാരം സ്മൂത്ത് മള്‍ട്ടി ടാസ്‌കിംഗ് സാധ്യമാണ്. 4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി സംവിധാനവും ഫോണിലുണ്ട്. പുറത്തുവന്ന സവിശേഷതകള്‍ ആകമാനം നോക്കിയാല്‍ എക്‌സ്പീരിയയുടെ പഴയകാല പ്രതാപം തിരിച്ചുപിടിക്കാന്‍ തുനിഞ്ഞാണ് സോണിയെന്നു മനസിലാകും. എന്തായാലും 2019ല്‍ സാംസംഗ്, നോക്കിയ ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ സോണിയുമുണ്ടാകുമെന്ന് ഉറപ്പ്.

More from GizBot

Best Mobiles in India

English summary
Sony Xperia XZ4 tipped to sport triple-lens camera setup with 52MP lens
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X