സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ പിന്നെന്തിന് ഡി.എസ്.എല്‍.ആര്‍. കാമറ?

Posted By:

കേള്‍ക്കുന്നത് ശരിയാണെങ്കില്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഡി.എസ്.എല്‍.ആര്‍ കാമറയില്‍ ലഭിക്കുന്ന അതേ തെളിമയില്‍ ചിത്രങ്ങള്‍ എടുക്കാം. സോണിയാണ് ഇതിനുള്ള സാധ്യത തുറന്നിടുന്നത്. കമ്പനിയുടെ ഇറങ്ങാനിരിക്കുന്ന DSC-QX10, DSC-QX100 എന്നീ ലെന്‍സുകള്‍ സ്മാര്‍ട്ടഫോണില്‍ ഘടിപ്പിക്കാന്‍ കഴിയുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

എന്നാല്‍ ഇതേകുറിച്ച് സോണി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സെന്‍സര്‍, വൈ-ഫൈ എന്നിവയോടു കൂടിയുള്ള ലെന്‍സില്‍ മെമ്മറി കാര്‍ഡും ഉണ്ട് എന്നാണറിയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഏത് ഉപകരണത്തോടും ഇത് ഘടിപ്പിക്കാം.

സോണി ആല്‍ഫാ റൂമേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലെന്‍സിന്റെ ചിത്രങ്ങള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony's New Lense

സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഏത് ഉപകരണവുമായും ബന്ധിപ്പിക്കാന്‍ കഴിയുമെന്നതാണ് ലെന്‍സിന്റെ പ്രത്യേകത.

Sony's New Lense

സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ ആണ് ലെന്‍സിന്റെ നിയന്ത്രണം.

Sony's New Lense

ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐ ഫോണിലും ഈ ലെന്‍സ് ഉപയോഗിക്കാം.

Sony's New Lense

ലെന്‍സിലെ കാന്തമാണ് ഫോണുമായി ബന്ധിപ്പിക്കുക.

Sony's New Lense

വിലയോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ പിന്നെന്തിന് ഡി.എസ്.എല്‍.ആര്‍. കാമറ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot