5 ഇഞ്ച് 1080p ഡിസ്‌പ്ലേയുമായി സോണി എക്‌സ്പീരിയ Z 2013ല്‍ എത്തും

By Super
|
5 ഇഞ്ച് 1080p ഡിസ്‌പ്ലേയുമായി സോണി എക്‌സ്പീരിയ Z 2013ല്‍ എത്തും

2013ല്‍ സ്മാര്‍ട്ട്‌ഫോണുകളായ സ്മാര്‍ട്ട്‌ഫോണുകളെല്ലാം 1080p ഡിസ്‌പ്ലേയുമായി വരാനുള്ള തയ്യാറെടുപ്പിലാണ്. സാംസങ്, എച്ച്ടിസി, എല്‍ജി തുടങ്ങിയ കമ്പനികളൊക്കെയും ഒന്നുകില്‍ ഈ സംവിധാനം ആവിഷ്‌ക്കരിയ്ക്കുകയോ, വരാന്‍ പോകുന്ന മോഡലുകളില്‍ പ്രഖ്യാപിയ്ക്കുകയോ ചെയ്തിട്ടുണ്ട് എന്നതാണ് ഇങ്ങനെയൊരു ചിന്തയ്ക്കടിസ്ഥാനം. ഇമേജ് സ്‌കാനിങ്ങിലെ ഏറ്റവും മികച്ചതായ പ്രോഗ്രസ്സീവ് സ്‌കാനിംഗ് സാങ്കേതികവിദ്യയാണ് ഈ ഡിസ്‌പ്ലേകളുടെ പ്രത്യേകത. 1080p എന്നതിലെ p, പ്രോഗ്രസ്സീവ് സ്കാനിങ്ങിനെ സൂചിപ്പിയ്ക്കുന്നു. ഫുള്‍ എച്ച്ഡിയാണ് 1080p ഡിസ്‌പ്ലേ.

കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് സോണിയുടെ എക്‌സ്പീരിയ ശ്രേണിയിലെ പുതിയ തുറുപ്പ് ചീട്ടായ എക്‌സ്പീരിയ Z ഉം 1080p അണിഞ്ഞെത്തുന്നു എന്ന വാര്‍ത്ത വരുന്നത്. എക്‌സ്പീരിയ യുഗ എന്ന പേരിലും അറിയപ്പെടുന്ന ഈ മോഡലിന് ഏകദേശം 37,850 രൂപ വില വരുമെന്നാണ് ഇപ്രൈസ് പറയുന്നത്.

 


എക്‌സ്പീരിയ Z ല്‍ പ്രതീക്ഷിയ്ക്കപ്പെടുന്ന സവിശേഷതകള്‍

  • ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍

  • 5 ഇഞ്ച് ഡിസ്‌പ്ലേ, 1080p റെസല്യൂഷന്‍

  • 2 ജിബി റാം

  • 12 മെഗാപിക്‌സല്‍ പിന്‍ക്യാമറ

  • 1.5 GHz ക്വാഡ് കോര്‍ ക്വാല്‍കോം പ്രൊസസ്സര്‍

  • മൈക്രോ എസ്ഡി

  • LTE & NFC

ഇ-പ്രൈസ് പറയുന്നതനുസരിച്ചാണെങ്കില്‍ എക്‌സ്പീരിയ Z നൊപ്പം, എക്‌സ്പീരിയ X എന്ന മോഡലും 2013 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിയ്ക്കപ്പെടും. എച്ച്ടിസി, ZTE തുടങ്ങിയ കമ്പനികളുടെ 1080p മോഡലുകള്‍ പുറത്തുവന്ന സാഹചര്യത്തിലും, മറ്റ് പല പ്രമുഖ കമ്പനികളുടെയും സമാന മോഡലുകള്‍ വരാനിരിയ്ക്കുന്ന സാഹചര്യത്തിലും വളരെ കടുത്ത മത്സരം തന്നെ സോണിയുടെ ഈ മോഡലുകള്‍ക്ക് പ്രതീക്ഷിയ്ക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X