4 ജിക്കു പിന്നാലെ വരുന്നു 5 ജി; ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ്

By Bijesh
|

നിലവില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് സര്‍വീസ് ആണ് 4 ജി. എന്നാല്‍ അതും കടന്ന് 5 ജി വയര്‍ലെസ് സര്‍വീസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗത് കൊറിയ. 4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി വന്നാല്‍ ഒരു മുഴുനീള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മാത്രമാണ് ആവശ്യമായി വരിക.

 
വരുന്നു 5 ജി ഇന്റര്‍നെറ്റ്; ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍

എന്നാല്‍ ഇത് ഉടനൊന്നും എത്തുമെന്നുകരുതണ്ട. 5 ജി സര്‍വീസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിട്ടേയുള്ളു സൗത് കൊറിയന്‍ സര്‍ക്കാര്‍. ഇതിനായി 1.5 ബില്ല്യന്‍ ഡോളറാണ് നീക്കിവച്ചിരിക്കുന്നത്. 2017-ല്‍ 5 ജി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനും 2020-ഓടെ പൂര്‍ണമായി എത്തിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രമം.

90-കളില്‍ 2 ജി സര്‍വീസും 2000-ത്തില്‍ 3 ജിയും 2010-മുതല്‍ 4 ജിയും രാജ്യത്ത് വികസനത്തിന് കുതിപ്പേകി. അതുകൊണ്ടുതന്നെ ഇനി 5 ജി സര്‍വീസ് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് സൗത് കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും യു.എസും 5 ജി സര്‍വീസിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗത്ത് മത്സരവും വര്‍ദ്ധിക്കുമെന്നും സര്‍ക്കാര്‍ പത്രകുറിപ്പില്‍ പറയുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും യു.എസും 5 ജി സര്‍വീസിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗത്ത് മത്സരവും വര്‍ദ്ധിക്കുമെന്നും സര്‍ക്കാര്‍ പത്രകുറിപ്പില്‍ പറയുന്നു.

ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സാംസങ്ങ്, എല്‍.ജി, ടെലികോം ഓപ്പറേറ്റര്‍മാരായ എസ്.കെ. ടെലികോം, കൊറിയ ടെലികോം എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും 5 ജി സര്‍വീസ് നടപ്പിലാക്കുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X