ബിയര്‍ കഴിക്കുന്നവരാണോ നിങ്ങള്‍?.. എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത...

Posted By:

നിങ്ങള്‍ ബിയര്‍ കഴിക്കുന്ന വ്യക്തിയാണോ?. അതും തണുത്ത ബിയര്‍തന്നെ വേണമെന്നു നിര്‍ബന്ധമുണ്ടോ. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സോളാര്‍കൂളര്‍ വരുന്നു. കൈയില്‍ കൊണ്ടു നടക്കാവുന്ന കൂളര്‍. എന്നുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ബിയര്‍ ഉള്‍പ്പെടെയുള്ളവ തണുപ്പിക്കാം. യാത്രയിലാണെങ്കിലും വീട്ടിലാണെങ്കിലും. കറന്റും ആവശ്യമില്ല.

ബിയര്‍ കഴിക്കുന്നവരാണോ നിങ്ങള്‍?.. എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത...

ഇന്‍ഡിഗോഗോയാണ് പുതിയ പോര്‍ട്ടബിള്‍ കൂളര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 150,000 ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ലഭ്യമായ റെഫ്രിജറേറ്റര്‍ മോഡല്‍ സോളാര്‍ കൂളറിന് 1000 ഡോളര്‍ ആണ് വില.

ബിയര്‍ തണുപ്പിക്കാന്‍ മാത്രമല്ല, മെഡിക്കല്‍ രംഗത്തും ഇത് ഉപയോഗയിക്കാന്‍ സാധിക്കും. എപ്പോഴും കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാന്‍ പോര്‍ട്ടബിള്‍ സോളാര്‍ കൂളറുകള്‍ സഹായിക്കും. മാത്രമല്ല, 12 V ബാറ്ററി ദിവസം മുഴുവന്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot