ഗൂഗിളിലും ഫേസ്ബുക്കിലും പാസ്‌വേഡിനു പകരം ഇനി ഉപകരണം

Posted By:

ഇന്റര്‍നെറ്റ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൂഗിളും ഫേസ്ബുക്കും പുതിയ പാസ്‌വേഡ് സംവിധാനം പരീക്ഷിക്കുന്നു. സാധാരണ രീതിയില്‍ ടൈപ് ചെയ്യുന്ന പാസ്‌വേഡിനു പുറമെ ബാഹ്യമായഒരു ഉപകരണം കൂടി ഉപയോഗിച്ചാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

അതായത് ഓരോ ഉപയോക്താവും പെന്‍ഡ്രൈവ് പോലുള്ള ഒരു ഉപകരണം കണക്റ്റ് ചെയ്തശേഷം പാസവേഡ് ടൈപ് െചയ്താല്‍ മാത്രമെ അതതു സൈറ്റുകളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കു. ഓരോ ഉപയോക്താവിനും വെവ്വേറെ ഉപകരണവും പാസ്‌വേഡും ആയിരിക്കും ഉണ്ടാവുക. രണ്ടും യോജിച്ചാല്‍ മാത്രമെ പ്രസ്തുത അക്കൗണ്ട് തുറക്കാന്‍ കഴിയു.

ഗൂഗിളിലും ഫേസ്ബുക്കിലും പാസ്‌വേഡിനു പകരം ഇനി ഉപകരണം

അഥവാ ഉപകരണം നഷ്ടപ്പെട്ടാലും പേടിക്കാനില്ല എന്നു ചുരുക്കം. അതുപോലെ പാസ്‌വേഡ് മറ്റാരെങ്കിലും ചോര്‍ത്തിയാലും ഉപകരണമില്ലാതെ നിങ്ങളുടെ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാന്‍ കഴിയില്ല.

ഫേസ്ബുക്കും ഗൂഗിളും നിലവില്‍ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഈ സംവിധാനം പ്രാവര്‍ത്തികമായാല്‍ ഏറ്റവും മികച്ച സുരക്ഷയായിരിക്കും അത് നല്‍കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot