ഉടന്‍ തന്നെ ഗൂഗിള്‍ ഡ്രൈവില്‍ നിങ്ങളുടെ വാട്ട്‌സ്ആപ് മെസേജുകള്‍ സൂക്ഷിക്കാവുന്നതാണ്..!

Written By:

ഉടന്‍ തന്നെ വാട്ട്‌സ്ആപ് ഡാറ്റകള്‍ ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക്അപ്പ് എടുക്കാനുളള സവിശേഷത എത്തുന്നു. ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.

കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് "ഞെട്ടിക്കുന്ന" 22,000 രൂപ വില..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വരുന്ന ഒന്നോ രണ്ടോ മാസങ്ങള്‍ക്കുളളില്‍ ഈ സവിശേഷത ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.

 

വാട്ട്‌സ്ആപ്

നിങ്ങളുടെ വാട്ട്‌സ്ആപിലുളള ചാറ്റ് ഹിസ്റ്ററി, വോയിസ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പുതിയ സവിശേഷത എത്തുന്നതോടെ ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാവുന്നതാണ്.

 

വാട്ട്‌സ്ആപ്

ഇത്തരത്തില്‍ ബാക്ക്അപ്പ് എടുക്കുന്നതോടെ പുതിയ ഡിവൈസിലേക്ക് നിങ്ങളുടെ വാട്ട്‌സ്ആപ് ചാറ്റുകള്‍ മാറ്റുന്നതിനായി ഒന്നോ രണ്ടോ ടാപുകള്‍ കൊണ്ട് സാധിക്കുന്നതാണ്.

 

വാട്ട്‌സ്ആപ്

ഒരിക്കല്‍ ഈ സവിശേഷത പ്രാപ്തമാക്കിയാല്‍ തുടര്‍ന്നുളള വാട്ട്‌സ്ആപ് ചാറ്റുകള്‍ ഓട്ടോമാറ്റിക്ക് ആയി ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കപ്പെടുന്നതാണ്.

 

വാട്ട്‌സ്ആപ്

ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ആയി ബാക്ക്അപ്പ് ആകുന്ന പ്രത്യേകത ഓഫ് ആക്കിയും ഇടാവുന്നതാണ്.

 

വാട്ട്‌സ്ആപ്

ഓട്ടോമാറ്റിക്ക് ആയി ബാക്ക്അപ്പ് ആകുന്ന പ്രത്യേകത ഓഫ് ആക്കുന്നതിനായി നിങ്ങളുടെ ഡെസ്‌ക്ടോപില്‍ ഗൂഗിള്‍ ഡ്രൈവില്‍ ആദ്യം തുറക്കുകയാണ് വേണ്ടത്.

 

വാട്ട്‌സ്ആപ്

ഡ്രോപ് ഡൗണ്‍ മെനു തുറക്കുന്നതിനായി ഗൂഗിള്‍ ഡ്രൈവിന്റെ മുകളില്‍ വലത് മൂലയിലുളള ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സെറ്റിങ്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

 

വാട്ട്‌സ്ആപ്

സെറ്റിങ്‌സില്‍ ഇടതു വശത്തായി മാനേജ് ആപ്‌സ് എന്ന ടാബ് കാണാവുന്നതാണ്.

 

വാട്ട്‌സ്ആപ്

പുതിയ സവിശേഷത ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുന്നതോടെ ഈ പട്ടികയില്‍ വാട്ട്‌സ്ആപ് എന്നത് കൂടി കാണാവുന്നതാണ്. തുടര്‍ന്ന് ഇതിന്റെ വലത് ഭാഗത്തുളള ഓപ്ഷന്‍സ് മെനുവില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിള്‍ ഡ്രൈവിലുളള നിങ്ങളുടെ ബാക്ക്അപ്പ് വാട്ട്‌സ്ആപ് ഡാറ്റകള്‍ ഡിലിറ്റ് ചെയ്യുന്നതിനായി ഡിലിറ്റ് ഹിഡന്‍ ആപ് ഡാറ്റാ എന്നത് സെലക്ട് ചെയ്യുക. വാട്ട്‌സ്ആപിലുളള ഡാറ്റകള്‍ ബാക്ക്അപ്പ് എടുക്കുന്നത് തുടരുന്നത് നിര്‍ത്തുന്നതിനായി ഡിസ്‌കണക്ട് ഫ്രം ഡ്രൈവ് എന്നത് തിരഞ്ഞെടുക്കുക.

 

വാട്ട്‌സ്ആപ്

ഈ പുതിയ സവിശേഷത അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുളളില്‍ അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ പുതിയ സവിശേഷത എത്തിയോ എന്ന് അറിയുന്നതിനായി വാട്ട്‌സ്ആപ് സെറ്റിങ്‌സില്‍ കണ്ണുറപ്പിക്കുക.

 

കൂടുതല്‍

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

വാട്ട്‌സ്ആപിലൂടെ കേരളത്തില്‍ നിന്നുളള എന്‍ആര്‍ഐ യുവാവ് തലാഖ് ചൊല്ലി; ഞെട്ടിത്തരിച്ച് യുവതി

ഐഫോണ്‍ 6എസ് ഇന്ത്യന്‍ വിപണിയില്‍ 62,000 രൂപയ്ക്ക് എത്തും..!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Soon, you can save all your WhatsApp messages on Google Drive.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot