ജോബ്‌സിന്റെ സിനിമ പൂര്‍ണ്ണമായും ജീവചരിത്രത്തിലധിഷ്ഠിതമായിരിക്കില്ല

Posted By: Super

ജോബ്‌സിന്റെ സിനിമ പൂര്‍ണ്ണമായും ജീവചരിത്രത്തിലധിഷ്ഠിതമായിരിക്കില്ല

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അത് പൂര്‍ണ്ണമായും ജോബ്‌സിന്റെ ജീവചരിത്രത്തില്‍ അധിഷ്ഠിതമായിരിക്കില്ലെന്ന് തിരക്കഥാകൃത്ത് ആരോണ്‍ സോര്‍കിന്‍. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചയെ ആസ്പദമാക്കി നിര്‍മ്മിച്ച ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ആരോണിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ചിത്രത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനായി ജോബ്‌സിന്റെ ജീവിതത്തിലെ എന്തെ്ങ്കിലും ഒരു തടസ്സത്തെ കണ്ടെത്തി സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജോബ്‌സ് അംഗീകരിച്ച, വാള്‍ട്ടര്‍ ഐസക്‌സണ്‍സ് രചിച്ച ജോബ്‌സിന്റെ ജീവചരിത്രമാണ് സിനിമയിലെ കഥയാവുകയെന്ന് ഇതിന് മുമ്പ് സോണി പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിനിമ പൂര്‍ണ്ണമായും ഈ കഥയില്‍ അധിഷ്ഠിതമായിരിക്കില്ലെന്ന് ആരോണ്‍ സോര്‍കിന്‍ വ്യക്തമാക്കിയത്.

''ഞാനെന്തിനെക്കുറിച്ച് എഴുതുമെന്ന് എനിക്ക് അല്പം അറിയാം. ഞാനെന്തെഴുതില്ല എന്നും എനിക്കറിയാം. ചൊട്ട മുതല്‍ ചുടല വരെയുള്ള ജീവചരിത്ര രചനാരീതിയിലെ മാറ്റിമറിച്ച് ഒരു സിനിമയിലെത്തിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. '' സോര്‍കിന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ 56മത്തെ വയസ്സില്‍ പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് അന്തരിച്ചത്.

ജൂണില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും മുഴുകാനാണ് ആരോണിന്റെ തീരുമാനം. കവിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്റ്റീവിന്റെ ജീവചരിത്രം ഇന്നും പുസ്തക വിപണിയില്‍ വന്‍തോതിലാണ് വിറ്റഴിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot