32000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ജനാല തകർന്ന് യാത്രക്കാരി പുറത്ത്

By Shafik
|

ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ സ്ഥിരം കാണുന്ന ഒരു സാഹസിക രംഗമാണ് പറന്നുകൊണ്ടിരിക്കുന്ന വിമാനം തകരുന്നതും യാത്രക്കാർ ജനാല വഴി പുറത്തെത്തുന്നതും അവരെ രക്ഷിക്കുന്നതുമെല്ലാം. എന്നാൽ ഇത്തരത്തിലൊരു സംഭവം യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്.

 
32000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ജനാല തകർന്ന്

32000 അടി മുകളിൽ ഒരു ദുരന്തം

32000 അടി മുകളിൽ ഒരു ദുരന്തം

ന്യൂയോർക്കിൽ നിന്നും ഡാലസിലേക്ക് 148 യാത്രക്കാരുമായി പറന്ന സൗത്ത്വെസ്റ്റ് എയർലെൻസ് വിമാനം 32000 അടി മുകളിൽ വെച്ച് എൻജിൻ തകരാറായതിനെ തുടർന്ന് എൻജിൻ പൊട്ടിത്തെറിക്കുകയും അത് നേരെ വിമാനത്തിന്റെ ജനാലകളിലൊന്നിൽ ചെന്നിടിക്കുകയും ജനാല തകർന്ന് അകത്ത് വിൻഡോ സീറ്റിലുണ്ടായിരുന്ന സ്ത്രീ പുറത്തേക്ക് പകുതിയോളം എത്തുകയും ചെയ്യുന്നത് വരെ കാര്യങ്ങൾ എത്തി. എന്നാൽ സ്ത്രീയെ മറ്റു യാത്രക്കാർ വലിച്ചു അകത്തേക്ക് തന്നെ ഇട്ട് രക്ഷിച്ചു. രക്ഷിച്ചെങ്കിലും സാരമായ മുറിവുകൾ പറ്റിയതിനാൽ സ്ത്രീ പിന്നീട് മരണത്തിന് കീഴടങ്ങി.

ജനാല തകർന്ന് പുറത്തേക്ക്

ജനാല തകർന്ന് പുറത്തേക്ക്

വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്ന് യാത്രക്കിടെ പൊട്ടിത്തെറിച്ചതോടെയാണ് സംഭവങ്ങൾ തുടങ്ങിയത്. എൻജിൻ പൊട്ടിത്തെറിച്ച് വിമാനത്തിന്റെ ഫാൻ ബ്ലേഡുകളിൽ ഒന്നിൽ ചെന്നിടിക്കുകയും അത് തെറിച്ച് ജനാലയിൽ വന്നിടിക്കുകയുമായിരുന്നു. ഇടിയുടെ ശക്തിയിൽ ജനാല തകർന്നതാണ് 43കാരിയായ ജെന്നിഫർ റിയോർഡൻ എന്ന സ്ത്രീയെ വിമാനത്തിന് പുറത്തേക്ക് എത്തിക്കാൻ കാരണമായത്.

ഇന്റർനെറ്റ് ഇല്ലാത്ത ഫോണുമായി സാംസങ്ങ്; എന്താണ് ഇതിന് പിന്നിലെ രഹസ്യം?ഇന്റർനെറ്റ് ഇല്ലാത്ത ഫോണുമായി സാംസങ്ങ്; എന്താണ് ഇതിന് പിന്നിലെ രഹസ്യം?

രക്ഷപ്പെട്ടെങ്കിലും പരിക്കുകൾ വിനയായി
 

രക്ഷപ്പെട്ടെങ്കിലും പരിക്കുകൾ വിനയായി

പകുതിയോളം ശരീരം പുറത്തും പകുതി അകത്തും. ജനാല പൊട്ടിയതിനാൽ ശക്തമായ കാറ്റും. എന്തുചെയ്യണമെന്നറിയാതെ മറ്റു യാത്രക്കാർ പകച്ചു നിന്നപ്പോൾ രണ്ടുപേർ ധൈര്യത്തോടെ വന്ന് സ്ത്രീയെ പിടിച്ചു വലിച്ചു അകത്തേക്ക് എത്തിക്കുകയായിരുന്നു. ഫലത്തിൽ ജെന്നിഫർ രക്ഷപ്പെട്ടെങ്കിലും കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ടായിരുന്നു. എൻജിൻ പൊട്ടിത്തെറിച്ചു വന്ന കഷ്ണങ്ങൾ ശരീരത്തിൽ ഏൽപ്പിച്ച ഗുരുതരമായ പരിക്കുകൾ കാരണം ജെന്നിഫർ മരണത്തിന് കീഴടങ്ങി.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

ലോകത്ത് മൊബൈൽ ഫോൺ എന്ന ഉപകാരണത്തിനെക്കാൾ വലിയൊരു കണ്ടുപിടിത്തം നടന്നിട്ടുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത്ര മാത്രം മാനവരാശിയെ സ്വാധീനിച്ച സാധാരണക്കാരനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ഏതൊരാളും ഉപയോഗിച്ചുപോരുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം വേറെയുണ്ടാവില്ല.

മൊബൈൽ ഫോൺ കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ അവ കൊണ്ട് മനിഷ്യൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ, അമിത മൊബൈൽ ഉപയോഗം കൊണ്ടുണ്ടായ, അശ്രദ്ധ മൂലമുണ്ടായ ചില മരണങ്ങളെ കുറിച്ചാണ്.

 

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

സിനിമകളിലൊക്കെ നമ്മൾ കാണാറുണ്ട്, തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും പ്രിയപ്പെട്ടവരെയും മറ്റുമൊക്കെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് പോകുന്നതും അവസാനം അവർ മരണപ്പെടുന്നതുമൊക്കെ. എന്നാൽ ഇവിടെ നടന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒന്നായിരുന്നു. ഇവിടെ ഈ സ്ത്രീ ഒരിക്കൽ തീയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷവും വീണ്ടും തീയിലേക്ക് നടന്നു കയറിയത് തന്റെ ഫോൺ എടുക്കാൻ വേണ്ടിയായിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തില്ല.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

നമ്മളിൽ ഏതൊരാളും ശ്രദ്ധിക്കേണ്ട, എപ്പോഴും ഓർമ്മയിൽ വെക്കേണ്ട കാര്യമാണ് ഇത് എങ്കിലും ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്ന് കൂടിയാണിത്. റോഡ് ആവട്ടെ, ഡ്രൈവിംഗ് ആകട്ടെ, മറ്റു എന്ത് പരിപാടികൾ ആവട്ടെ, അതിനെ കുറിച്ചൊന്നും ബോധമില്ലാതെ ഫോണും നോക്കിയിരിക്കും. അവസാനം ഇതുപോലെ ഓരോന്ന് സംഭവിക്കുമ്പോൾ പിന്നീട് ശ്രദ്ധിക്കാൻ ജീവിതം തന്നെ ബാക്കിയുണ്ടാവുകയുമില്ല.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ നിത്യേനയെന്നോണം നമുക്ക് ചുറ്റിലും നടന്നു കൊണ്ടിരിക്കുന്നു. മൊബൈൽ ഫോൺ അല്ല പലപ്പോഴും വില്ലൻ, പകരം അത് ഉപയോഗിക്കുന്ന നമ്മുടെ രീതിയും അതിനോടുള്ള സമീപനവുമാണ് മാറ്റം വരുത്തേണ്ടത് എന്ന് ഈ ഉദാഹരണങ്ങളിലൂടെ സ്വയം മനസ്സിൽ ബോധമുണ്ടാകുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എളുപ്പമുള്ളതാക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്. അല്ലാതെ ഇതുപയോഗിച്ച് ഉള്ള ജീവിതം കൂടെ ഇല്ലാതാക്കാൻ അല്ല എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ എപ്പോഴും.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

ഒരു അനുഭവം

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.


ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ പണി കിട്ടാതിരിക്കാൻ..

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ പണി കിട്ടാതിരിക്കാൻ..

പുതിയ ഫോണുകൾ വാങ്ങുന്ന പോലെ തന്നെ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നവരും നമ്മുടെ നാട്ടിൽ നിരവധിയുണ്ടല്ലോ. നമ്മൾ മനസ്സിൽ കണ്ട ഒരു ഫോൺ വാങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ പലപ്പോഴും സെക്കൻഡ് ഹാൻഡ് മൊബൈലുകളെയാണ് നമുക്ക് ആശ്രയിക്കേണ്ടി വരിക. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം പലപ്പോഴും വളരെ നല്ലൊരു ഉപാധി കൂടിയാണിത് എങ്കിലും ഏത് രംഗത്തെയും പോലെ ഇവിടെയും നമ്മൾ ശ്രദ്ധിക്കേണ്ടതായ പലതുമുണ്ട്.

അല്ലാത്ത പക്ഷം പലപ്പോഴും നമുക്ക് നഷ്ടം പറ്റിയേക്കാം. അതിനാൽ ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു മുമ്പ് താഴെ പറയാൻ പോകുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.

ഫോൺ ഒറിജിനൽ തന്നെയാണോ എന്നുറപ്പാക്കുക

ഫോൺ ഒറിജിനൽ തന്നെയാണോ എന്നുറപ്പാക്കുക

ആളുകൾ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുക ഇവിടെയാണ്. പ്രത്യേകിച്ച് അല്പം വില കൂടിയ ഒരു ബ്രാൻഡ് മൊബൈൽ ആണ് വാങ്ങുന്നതെങ്കിൽ. ആപ്പിൾ, സാംസങ് എന്നീ ഫോണുകളിലാണ് ഈ പ്രശ്നം. ഒറിജിനലിനെ വെല്ലുന്ന കോപ്പി ഫോണുകൾ ഇന്ന് സുലഭമാണ്. ആപ്പിൾ ഐഫോൺ ഒക്കെ വാങ്ങുമ്പോൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുക. സ്വയം മനസ്സിലാകുന്നില്ലെങ്കിൽ മൂന്നാമതൊരാളുടെ സഹായം തേടുക. ഒറിജിനൽ ഫോണിൽ ലഭിക്കുന്ന എല്ലാ പ്രത്യേകതകളും ഇതിൽ കാണാം. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക.

ചുരുങ്ങിയത് രണ്ടു ദിവസത്തെ യൂസർ ഗ്യാരണ്ടീയെങ്കിലും വാങ്ങിക്കുക

ചുരുങ്ങിയത് രണ്ടു ദിവസത്തെ യൂസർ ഗ്യാരണ്ടീയെങ്കിലും വാങ്ങിക്കുക

പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഒന്നോ രണ്ടോ കൊല്ലം കമ്പനി ഗ്യാരണ്ടീ ലഭിക്കും. എന്നാൽ ഉപയോഗിച്ച ഫോണുകൾക്കോ.. കുറഞ്ഞത് 2 ദിവസം എങ്കിലും ഉപയോഗിച്ച് നോക്കി കുഴപ്പം ഒന്നുമില്ല എന്ന ഉറപ്പു വരുത്താനായി വാങ്ങുന്ന സമയത്ത് തന്നെ ഇത് പറയുക. ഗ്യാരണ്ടീ തരാൻ പറ്റില്ല എന്ന് പറയുകയാണെങ്കിൽ ആ ഫോൺ എടുക്കാതിരിക്കുന്നത് നന്നാകും.

വിൽക്കുന്ന ആളുടെ ഒരു ഐഡി കോപ്പി നിർബന്ധമായും വാങ്ങിവെക്കുക

വിൽക്കുന്ന ആളുടെ ഒരു ഐഡി കോപ്പി നിർബന്ധമായും വാങ്ങിവെക്കുക

സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. ഒരു ഷോപ്പിൽ നിന്ന് ആണെങ്കിൽ പ്രശ്നമില്ല. അവരുടെ ബില്ലോ, വിസിറ്റിംഗ് കാർഡോ ധാരാളം. എന്നാൽ മറ്റൊരു വ്യക്തിയിൽ നിന്നുമാണ് വാങ്ങുന്നതെങ്കിൽ യാതൊരു കാരണവശാലും അവരുടെ വിവരങ്ങൾ അറിയാതെ ഫോൺ ഒരിക്കലും വാങ്ങരുത്. മോഷണം നടത്തിയ ഫോണുകൾ വിൽക്കുന്ന റാക്കെറ്റുകൾ ഇന്ന് സജീവമാണ്. നിങ്ങൾ വാങ്ങിയ ഉടനെ ഫോണിന്റെ യഥാർത്ഥ ഉടമ പോലിസിനെയും കൂട്ടി വന്നാൽ പിന്നീട് കയ്യിലുള്ള ഫോണും മാനവും പോവും. ഒപ്പം ജയിലിലും ആവാനുള്ള സാധ്യതയുമുണ്ട്.

ഫോൺ പരിശോധന എങ്ങനെ എന്തൊക്കെ

ഫോൺ പരിശോധന എങ്ങനെ എന്തൊക്കെ

ഫോൺ ഹാർഡ്‌വെയർ സർവീസ് ചെയ്തതാണോ എന്ന് ഒരു പരിധി വരെ മാത്രമേ നമുക്ക് അറിയാൻ പറ്റുകയുള്ളു. പിറകിലെ സ്ക്രുകൾ അഴിച്ചിട്ടുണ്ടെങ്കിൽ നോക്കിയാൽ തന്നെ മനസ്സിലാകും. ചിലയിടത്ത് അവയുടെ പെയിന്റ് ഇളകിയിട്ടുണ്ടാവും. കൂടുതൽ പരിശോധനക്ക് ഒരു ടെക്നീഷ്യന്റെ സഹായം തേടാവുന്നതാണ്.

ടച്ച് പൂർണമായും ഉപയോഗപ്രദമാണോ എന്ന പരിശോധനക്ക് ആൻഡ്രോയിഡ് ഫോണുകളിൽ തന്നെ ഒരു ഓപ്ഷൻ ഉണ്ട്. ഡെവലപ്പർ സെറ്റിംഗ്സ് ഓൺ ചെയ്യുക. അതിൽ ‘ഷോ ടച്ചസ്' ഓൺ ചെയ്‌താൽ ടച്ച് എത്രത്തോളം പ്രാവർത്തികമാണ് എന്നറിയാം. ഫോൺ ഇനി റൂട്ട് ചെയ്തതാണോ എന്നറിയാനും കൃത്വിമമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഫോണിൽ ഉള്ളത് എന്നും മറ്റും പരിശോധിക്കാനായി ‘ഫോൺ ഇൻഫോ' ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ച് നോക്കുക. ഒപ്പം പവർ + വോളിയം ഡൌൺ ബട്ടൺ ഫോൺ ഓഫ് ആക്കി അമർത്തിപ്പിടിച്ചാൽ ഫോണിന്റെ റിക്കവറി സെറ്റിംഗ്സ് വരും. അതിൽ കമ്പനി റിക്കവറി തന്നെയാണോ അതോ വേറെ ഏതെങ്കിലുമാണോ എന്നറിയാം.

വൈറസ് ബാധ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ

വൈറസ് ബാധ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ

ഫോണുകളെ സംബന്ധിച്ച് കാര്യമായി വൈറസ് ബാധ ഉണ്ടാവാറില്ല. ഇനി ഉണ്ടായാലും മിക്കതും ഒരു റീസെറ്റിങ് അല്ലെങ്കിൽ ഫാക്ടറി റീസെറ്റ് കൊണ്ട് പരിഹരിക്കപ്പെടും. ഫോൺ സോഫ്റ്റ്‌വെയർ ഏതെങ്കിലും രീതിയിൽ പ്രശ്നമുള്ളതായി തോന്നിയാലും റീസെറ്റ് ചെയ്‌താൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഉണ്ടാവില്ല. എന്നിട്ടും റെഡി ആവാത്തത് ആണെങ്കിൽ ആ ഫോൺ തിരിച്ചു കൊടുക്കുന്നത് ഉചിതമാകും.

കൺട്രി ലോക്ക്, ഡമ്മി ഫോൺ

കൺട്രി ലോക്ക്, ഡമ്മി ഫോൺ

ചില ഫോണുകൾ ചില രാജ്യങ്ങളിൽ മാത്രം, അല്ലെങ്കിൽ ചില നെറ്വർക്കുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാകും കമ്പനി ഇറക്കുക. നമ്മുടെ നാടിനെ സംബന്ധിച്ച് പ്രത്യേകിച്ചും ഗൾഫിൽ നിന്നും മറ്റുമായി വരുന്ന ചില ഫോണുകൾ. അവയിൽ മിക്കതും ഈ ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നവയാകും. എന്നാൽ ചിലത് യാതൊരു രീതിയിലും ഇവിടത്തെ സിം ഇട്ട് ഉപയോഗിക്കാൻ പറ്റാത്തവയാകും. അതിനാൽ ഈ കാര്യവും മനസ്സിൽ വെക്കുക. ഒരുപക്ഷെ അവർ അവരുടെ വിദേശത്തെ സിം ഇട്ടിട്ടു ആയിരിക്കും നമുക്ക് കാണിച്ചു തരിക. ഇന്റർനാഷണൽ റോമിങ് ഉള്ള നമ്പർ ആണെങ്കിൽ അതിൽ നെറ്റ്‌വർക്ക് സിഗ്നലുകൾ കാണും. ഇത് കണ്ടു വാങ്ങി അബദ്ധത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

മാർക്കറ്റ് വിലയിലും ഒരുപാട് കുറഞ്ഞ വില പറയുമ്പോൾ

മാർക്കറ്റ് വിലയിലും ഒരുപാട് കുറഞ്ഞ വില പറയുമ്പോൾ

ഈ അവസരം രണ്ടു രീതിയിൽ മനസ്സിലാക്കണം. ഒന്ന് ഒരു ഫോണിന് കാര്യമായ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ മാത്രമേ ആ ഒരു വില ഇടുകയുള്ളൂ.. അത്തരത്തിൽ ആണെങ്കിൽ വാങ്ങാതെ ശ്രധിക്കാമല്ലോ. എന്നാൽ ചിലർ അവർ ഒരുപാട് രൂപ കൊടുത്ത് വാങ്ങിയ ഫോൺ ആയിരിക്കും. പക്ഷെ അധികം ആരും വാങ്ങാത്ത കാരണത്താലോ പെട്ടെന്ന് കച്ചവടം നടക്കാനോ ഒക്കെ ആയി വില ഒറ്റയടിക്ക് കുറച്ചിടും. അതൊരു ഉപകാരപ്രദമായ കാര്യമാണ്. എന്നാലും എല്ലാം സാമാന്യബുദ്ധി ഉപയോഗിച്ച് ചെയ്യുക.

Best Mobiles in India

Read more about:
English summary
Southwest airlines engine explosion leads woman dead.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X