രണ്ടാമത്തെ ചാര ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പേസ് എക്സ്

|

വീണ്ടും ചാര ഉപഗ്രഹം വിക്ഷേപിച്ചിരിക്കുകയാണ് എലോൺ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശ എജൻസി. ഇത് കേൾക്കുമ്പോ എലോൺ മസ്കിന് വേണ്ടി ചാരപ്പണി നടത്താൻ ആണെന്ന് കരുതരുത്. അമേരിക്കയുടെ ചാര ഉപഗ്രഹമാണ് സ്പേസ് എക്സ് ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. 2022ൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ സ്പൈ സാറ്റലൈറ്റ് സ്പേസ് എക്സ് വിക്ഷേപിക്കുന്നത്. അമേരിക്കയുടെ നാഷണൽ റിക്കോണസൻസ് ഓഫീസിന് (എൻആർഒ) വേണ്ടിയാണ് പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്.

 

എൻആർഒഎൽ - 85

എൻആർഒഎൽ - 85

എൻആർഒഎൽ - 85 ബഹിരാകാശ പേടകമാണ് സ്പേസ്എക്സ് ബഹിരാകാശത്ത് എത്തിച്ചത്. സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.13നായിരുന്നു വിക്ഷേപണം നടന്നത്. റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിന്റെ ലൈവ് സ്ട്രീമും സ്പേസ്എ എക്സ് നടത്തിയിരുന്നു. അമേരിക്കയിലെ വിവിധ എജൻസികൾക്കായി എൻആർഒഎൽ - 85 വിവര ശേഖരണം നടത്തും.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

ഫാൽക്കൺ

രണ്ട് ഘട്ടങ്ങളായാണ് ഫാൽക്കൺ റോക്കറ്റ് പ്രവർത്തിക്കുന്നത്. ഇതിൽ റോക്കറ്റിന്റെ ആദ്യ സ്റ്റേജ് വിജയകരമായി തിരിച്ചെത്തിക്കാനും സ്പേസ് എക്സിന് കഴിഞ്ഞു. എക്‌സ് ലിഫ്റ്റ് ഓഫിന് ശേഷം എട്ട് മിനിറ്റിനുള്ളിൽ തന്നെ ഫസ്റ്റ് സ്റ്റേജിന്റെ ടച്ച് ഡൌൺ വാൻഡൻബെർഗിൽ നടന്നു. ഫെബ്രുവരിയിൽ നാഷണൽ റിക്കോണസൻസ് ഓഫീസിന്റെ എൻആർഒഎൽ - 87 എന്ന ചാര ഉപഗ്രഹം സ്പേസ് എക്സ് വിക്ഷേപിച്ചിരുന്നു. ഇതിന് ഉപയോഗിച്ച ശേഷം തിരിച്ചിറക്കിയ ഫസ്റ്റ് സ്റ്റേജ് തന്നെയാണ് എൻആർഒഎൽ - 85ന്റെ വിക്ഷേപണത്തിനും ഉപയോഗിച്ചിരിക്കുന്നത്. ലാൻഡിങിന് ശേഷം ഒന്നാം ഘട്ട ബൂസ്റ്റർ റോക്കറ്റുകൾ സ്പേസ് എക്സ് വിജയകരമായി തിരിച്ചിറക്കുന്നത് ഇത് 114ാം തവണയാണ്.

നാഷണൽ റിക്കോണസൻസ് ഓഫീസ്
 

നാഷണൽ റിക്കോണസൻസ് ഓഫീസ്

അമേരിക്കയുടെ നിർണായക ചാര ഉപഗ്രഹങ്ങളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും അവയുടെ നിയന്ത്രണത്തിനും ചുമതലപ്പെടുത്തിയിരിക്കുന്ന എജൻസിയാണ് നാഷണൽ റിക്കോണസൻസ് ഓഫീസ് അഥവാ എൻആർഒ. അമേരിക്കയുടെ ചാര സാറ്റലെറ്റുകളുടെ ഏകോപനവും നിയന്ത്രണവും ഏതാണ്ട് പൂർണമായും ഈ എജൻസിയുടെ കയ്യിലാണ്. ബഹിരാകാശത്ത് ഉള്ള അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ വഴി ലഭിക്കുന്ന ഡാറ്റയും രഹസ്യ വിവരങ്ങളും, ഇന്റലിജൻസ് സമാഹരണത്തിനായി വിവിധ അമേരിക്കൻ എജൻസികൾ ഉപയോഗിക്കുന്നു.

സ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെസ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ

നാഷണൽ സെക്യൂരിറ്റി പേലോഡ്

നാഷണൽ സെക്യൂരിറ്റി പേലോഡ് എന്നാണ് ദൌത്യത്തെ എൻആർഒ വിശേഷിപ്പിക്കുന്നത്. എൻആർഒ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതും പ്രവർത്തിപ്പിക്കുന്നതുമായ പുതിയ ഉപഗ്രഹത്തെക്കുറിച്ച് ഏതാനും വിവരങ്ങളും ഏജൻസി പുറത്ത് വിട്ടിട്ടുണ്ട്. ഒപ്പം എൻആർഒഎൽ - 85 ബഹിരാകാശ പേടകം ലക്ഷ്യമിടുന്ന ഭ്രമണപഥത്തെക്കുറിച്ചും ഏജൻസി വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത് സംഭവിക്കാത്തതാണ്. ഇത്തരം ലോഞ്ചുകളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻആർഒ വളരെ സെൻസിറ്റീവ് ആയിട്ടാണ് കാണുക. ഇത് സംബന്ധിച്ച വിവരങ്ങളും ഏജൻസി അങ്ങനെ പുറത്ത് വിടാറില്ല. ഓർബിറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്ത് വിട്ട നടപടി അസാധാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉപഗ്രഹ വിക്ഷേപണം

ഈ വർഷം ഇത് രണ്ടാം തവണയാണ് എൻആർഒ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഫെബ്രുവരിയിൽ സ്പേസ് എക്സ് തന്നെ വിക്ഷേപിച്ച എൻആർഒഎൽ - 87 എന്ന ചാര ഉപഗ്രഹം ആണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഈ വർഷം തന്നെ രണ്ട് ഉപഗ്രഹങ്ങൾ കൂടി എൻആർഒ ഭ്രമണപഥത്തിൽ എത്തിക്കും. എൻആർഒഎൽ സീരീസിൽ തന്നെ വരുന്നവയാണ് ഈ രണ്ട് ഉപഗ്രഹങ്ങളും.

ജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

കേപ്പ്

ജൂലൈയിൽ കേപ്പ് കനാവെറലിൽ നിന്നുമാണ് അടുത്ത എൻആർഒഎൽ സീരീസ് സാറ്റലൈറ്റിന്റെ വിക്ഷേപണം. എൻആർഒഎൽ - 107 സൈലന്റ് ബാർക്കർ ഉപഗ്രഹമാണ് ജൂലൈയിൽ ഭ്രമണപഥത്തിൽ എത്തിക്കുക. അറ്റ്ലസ് ഫെവ് റോക്കറ്റ് ഉപയോഗിച്ചാണ് ഈ വിക്ഷേപണം നടക്കുക. ഓഗസ്റ്റിൽ എൻആർഒഎൽ - 91 സാറ്റലൈറ്റും ഭ്രമണ പഥത്തിൽ എത്തിക്കും. വാൻഡൻബെർഗിൽ നിന്നാവും വിക്ഷേപണം. ഡെൽറ്റ ഫോർ ഹെവി റോക്കറ്റ് ഉപയോഗിച്ചാണ് എൻആർഒഎൽ - 91 വിക്ഷേപിക്കുന്നത്.

Best Mobiles in India

English summary
Elon Musk's SpaceX space agency has launched a spy satellite. When you hear this, don't think that Elon Musk started spying. SpaceX has been launched by the United States' spy satellite. This is the second time in 2022 that American Spy Satellite has been launched by SpaceX.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X